ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഏപ്രിൽ മാസത്തിൽ 49,002 യൂണിറ്റ് വിൽപ്പനയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ സമ്പാദ്യം. മാർച്ചിൽ ഇത് 52,600 യൂണിറ്റായിരുന്നു. അതായത് 6.8 ശതമാനം വിൽ‌പന ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം.

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ മാസം മൊത്തം 12,463 യൂണിറ്റുകളുമായി ക്രെറ്റ മിഡ് സൈസ് എസ്‌യുവിയാണ് കൊറിയൻ ബ്രാൻഡിന്റെ കീഴിൽ നിന്നും ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡൽ. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവി കൂടിയാണിതെന്ന വസ്‌തുതയും ശ്രദ്ധേയമാണ്.

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

മൂന്നാം തലമുറ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് 11,540 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. 11,245 യൂണിറ്റുകളുമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡലായി വെന്യു കോംപാക്‌ട് എസ്‌യുവിയും മാറി.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വെന്യുവിന്റെ വരവ് ദക്ഷിണ കൊറിയൻ ബ്രാൻഡിനെ രാജ്യത്ത് ഏറ്റവും കൂടുതൽ എസ്‌യുവികൾ വിൽക്കുന്ന വാഹന നിർമാണ കമ്പനിയാക്കി മാറ്റാനും സഹായിച്ചിട്ടുണ്ട്.

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ഒരു പുതിയ തലമുറ മാറ്റം ലഭിച്ച i20 പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി നിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കിയ നാലാമത്തെ മോഡൽ. കഴിഞ്ഞ മാസം 5,002 യൂണിറ്റ് വിൽപ്പനയാണ് കാറിന് സ്വന്തമാക്കാൻ സാധിച്ചത്.

MOST READ: മെയ് മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് തകർപ്പൻ ഓഫറുകളുമായി ഹ്യുണ്ടായി

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഓറ കോംപാക്‌ട് സെഡാൻ 3,347 യൂണിറ്റുമായി അഞ്ചാം സ്ഥാനത്തും എൻട്രി ലെവൽ സാൻട്രോയ്ക്ക് 2021 ഏപ്രിൽ മാസത്തിൽ 2,683 ഉപഭോക്താക്കളെയുമാണ് കണ്ടെത്താനായത്. മിഡ് സൈസ് സെഡാൻ ശ്രേണിയിൽ 2,552 യൂണിറ്റുകളുമായി വേർണയ്ക്കും മിന്നിത്തിളങ്ങാനായി.

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണിന് 105 യൂണിറ്റുക( മാത്രമാണ് നിരത്തിലെത്തിക്കാനായത്. എലാൻട്ര ഫ്ലാഗ്ഷിപ്പ് സെഡാൻ കഴിഞ്ഞ മാസം 53 യൂണിറ്റുകൾ വിറ്റഴിപ്പോൾ ബ്രാൻഡിന്റെ ഓൾ-ഇലക്ട്രിക് കോന എസ്‌യുവിയുടെ 12 യൂണിറ്റുകളും വിറ്റു.

MOST READ: ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാവ് ക്രെറ്റയെ അടിസ്ഥാനമാക്കി അൽകാസാർ ഏഴ് സീറ്റർ എസ്‌യുവി വരും മാസങ്ങളിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ഇത് ബ്രാൻഡിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോ കൂടുതൽ വിപുലീകരിക്കാൻ സഹായിക്കും.

ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന മഹീന്ദ്ര XUV700 എന്നിവയ്ക്കെതിരെയാണ് മാറ്റുരയ്ക്കുക. അടുത്ത വർഷം എപ്പോഴെങ്കിലും ബ്രാൻഡ് AX1 മൈക്രോ എസ്‌യുവിയെ കൂടി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai India Model Wise Sales Report April 2021. Read in Malayalam
Story first published: Monday, May 10, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X