ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ഇന്ത്യൻ എസ്‌യുവി വിപണിയിലെ ജൈത്രയാത്ര തുടരുകയാണ് ഹ്യുണ്ടായി ക്രെറ്റ. വാഹന വ്യവസായം നേരിടുന്ന എല്ലാ വെല്ലുവിളികളും അവഗണിച്ച് ക്രെറ്റയുടെ ആറ് ലക്ഷത്തിലധികം യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് ഇപ്പോൾ നിരത്തിലെത്തിച്ചിരിക്കുന്നത്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയ മാനങ്ങൾ സമ്മാനിച്ച ക്രെറ്റ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ്. 70 മാസങ്ങൾ കൊണ്ടാണ് ഹ്യണ്ടായി ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത് എന്നതും ചരിത്രം.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

അതായത് ഇന്ത്യൻ വിപണിയിൽ വാഹനം അവതരിപ്പിച്ചതിനുശേഷം 70 മാസത്തിനുള്ളിൽ 6 ലക്ഷം യൂണിറ്റുകളുടെ മൊത്തം വിൽപ്പനയാണ് നേടിയതെന്ന് ചുരുക്കം. 2020 ഓഗസ്റ്റിൽ അഞ്ച് ലക്ഷം വിൽപ്പന മറികടന്ന ക്രെറ്റ അടുത്ത ഒരു ലക്ഷം ഉപഭോക്താക്കളെ കണ്ടെത്തിയത് വെറും എട്ട് മാസങ്ങൾ കൊണ്ടാണ്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ലോക്ക്ഡൗൺ കാരണം ഇന്ത്യൻ കാർ വിപണി മന്ദഗതിയിലാണെന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ ശ്രദ്ധേയമായ നേട്ടംകൂടിയാണ്. മൊത്തം വിൽപ്പനയുടെ 66 ശതമാനവും ക്രെറ്റയുടെ ഡീസൽ വേരിയന്റുകൾക്കാണ് എന്നതും മറ്റൊരു നേട്ടമാണ്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ബാക്കിയുള്ളവ പെട്രോൾ വേരിയന്റുകളാണ്. ബി‌എസ്-VI കാലഘട്ടത്തിൽ പോലും ക്രെറ്റ ഡീസൽ എഞ്ചിന് ശക്തമായ ഡിമാൻഡ് തുടരുന്നു. മറ്റ് നിരവധി കാർ നിർമാതാക്കളും അവരുടെ എല്ലാ ഡീസൽ കാറുകളും നിർത്തലാക്കാൻ തീരുമാനമെടുത്തെങ്കിലും ഹ്യുണ്ടായി അതിനു തയാറായില്ല.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിലെ ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് പുതുതലമുറ ക്രെറ്റ. ഇതുതന്നെയാണ് മോഡലിന്റെ വിജയവും എന്നുവേണം പറയാൻ. രണ്ടാംതലമുറ എസ്‌യുവിയുടെ വിൽപ്പനയുടെ 20 ശതമാനത്തിലധികവും ഓട്ടോമാറ്റിക് വേരിയന്റുകളാണ് കൊണ്ടുവന്നത്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇന്ത്യൻ വിപണിയിൽ, പ്രത്യേകിച്ച് സിറ്റി ഉപയോഗത്തിന് തെരഞ്ഞെടുക്കുന്നവരിൽ ക്രമാനുഗതമായി പ്രചാരം നേടിവരികയാണ്. ഇതുവരെ 2.21 ലക്ഷം യൂണിറ്റ് ക്രെറ്റ കയറ്റുമതി ചെയ്തതായി ഹ്യുണ്ടായി ഇന്ത്യ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായി ഹ്യുണ്ടായി ക്രെറ്റ ലഭ്യമാണ്. ആദ്യത്തേത് 1.5 ലിറ്റർ പെട്രോൾ ആണ്. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

രണ്ടാമത്തേത് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ പതിപ്പാണ്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇത് നിരത്തിലെത്തുന്നത്. അവസാനത്തേത് 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളിലാണ് ഇത് വരുന്നത്. നിലവിൽ ക്രെറ്റയുടെ വില 9.99 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഒന്നല്ല, രണ്ടല്ല; ക്രെറ്റയുടെ ആറ് ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, മാരുതി എസ്-ക്രോസ് തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് ഹ്യുണ്ടായി ക്രെറ്റ മാറ്റുരയ്ക്കുന്നത്. സമീപഭാവിയിൽ നിരവധി മോഡലുകൾ കൂടി ശ്രേണിയിലേക്ക് എത്തുന്നതോടു കൂടി മത്സരം കൊഴുക്കും.

Most Read Articles

Malayalam
English summary
Hyundai India Sold Over Six Lakh Units Of The Creta SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X