ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയെ അവതരിപ്പിച്ച് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ബയോണ്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ബ്രാന്‍ഡിന്റെ ഇസ്മിറ്റ് ഫാക്ടറിയില്‍ നിര്‍മ്മിച്ച് 40-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ സ്ഥിതിചെയ്യുന്ന ബയോണ്‍ നഗരത്തിന്റെ പേര് പിടിച്ചാണ് മോഡലിന് ബയോണ്‍ എന്ന പേര് നല്‍കിയതെന്നും കമ്പനി അറിയിച്ചു.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

യൂറോപ്പ് രൂപകല്‍പ്പന ചെയ്ത ഒരു ഉല്‍പ്പന്നമായിരിക്കും ഇത്. ബയോണ്‍ എസ്‌യുവി ബി-സെഗ്മെന്റിലേക്കാകും എത്തുക. ഇത് എന്‍ട്രി ലെവല്‍ എസ്‌യുവിയെന്ന നിലയില്‍ ഹ്യുണ്ടായിയുടെ പുതിയ മുന്‍നിര മോഡല്‍ ആയിരിക്കും.

MOST READ: അരങ്ങേറ്റത്തിനെരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

സവിശേഷവും വ്യതിരിക്തവുമായ ഹ്യുണ്ടായിയുടെ പുതിയ ഡിസൈന്‍ മാറ്റത്തിന് ബയോണ്‍ പ്രാധാന്യം നല്‍കുന്നു.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

മുന്‍വശത്ത്, വലിയ എയര്‍ ഓപ്പണിംഗുകളാല്‍ ചുറ്റപ്പെട്ട വിശാലമായ ഗ്രില്‍ ബയോണിന് ലഭിക്കുന്നു. മൂന്ന് ഭാഗങ്ങളുള്ള പ്രധാന ലൈറ്റുകള്‍, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, താഴ്ന്നതും ഉയര്‍ന്നതുമായ ബീമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു, ഇത് വാഹനത്തിന് സ്‌റ്റൈലിഷ് അന്തരീക്ഷം നല്‍കുന്നു.

MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

വശങ്ങളിലേക്ക് വന്നാല്‍ ഒരു വെഡ്ജ് ആകൃതിയിലുള്ള രൂപം ലഭിക്കുന്നു. അമ്പടയാള ആകൃതിയിലുള്ള C-പ്ില്ലറുകളും ചലനാത്മകവും അപ്രതീക്ഷിതവുമായ ആര്‍ക്കിടെക്ച്ചറും വാഹനത്തിന്റെ സവിശേഷതയാണ്. ഇത്, ഫെന്‍ഡര്‍ സവിശേഷതയും ക്ലാഡിംഗും സംയോജിപ്പിച്ച് അതിന്റെ സവിശേഷ സ്വഭാവം നിര്‍വചിക്കുന്നു.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

പിന്നിലേക്ക് നോക്കിയാല്‍ അമ്പടയാള ആകൃതിയിലുള്ള ലൈറ്റുകള്‍ പില്ലര്‍ ചലനാത്മകതയെ അടിവരയിടുന്നു. നേര്‍ത്ത തിരശ്ചീന രേഖ ടെയില്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്നു. ശക്തമായ പിന്‍ഭാഗവും ദൃശ്യപരമായി വിപുലീകരിച്ച പിന്‍ വിന്‍ഡോയും സവിശേഷവും എക്സ്പ്രസ്സീവ് റിയര്‍ രൂപകല്‍പ്പനയും വാഹനത്തിന് സമ്മാനിക്കുന്നു.

MOST READ: നവീകരണങ്ങളോടെ സ്റ്റാര്‍ സിറ്റി പ്ലസിനെ അവതരിപ്പിച്ച് ടിവിഎസ്; വില 68,465 രൂപ

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

പൂര്‍ണ്ണ എല്‍ഇഡി ലൈറ്റുകളും, ടേണ്‍ ഇന്‍ഡിക്കേറ്ററുകളും അതിന്റെ ആധുനിക രൂപം പൂര്‍ത്തിയാക്കുന്നു. ബയോണ്‍ എസ്‌യുവിക്ക് 4,180 mm നീളവും 1,775 mm വീതിയും 1,490 mm ഉയരവുമുണ്ട്.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

2,580 മില്ലിമീറ്റര്‍ വീല്‍ ബേസ് സവിശേഷതയുള്ള ഇത് 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 16- അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകളില്‍ ലഭ്യമാണ്. 411 ലിറ്റര്‍ ബൂട്ട് സ്പെയ്സും ബയോണ്‍ എസ്‌യുവിക്കുണ്ട്.

MOST READ: സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററും 10.25 ഇഞ്ച് AVN അല്ലെങ്കില്‍ 8 ഇഞ്ച് ഡിസ്പ്ലേ ഓഡിയോയും ഉള്‍പ്പെടെ നിരവധി കണക്റ്റിവിറ്റി ഉപകരണങ്ങളോടെയാണ് ബയോണ്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. ഫ്രണ്ട് പാസഞ്ചര്‍ ഫുട്ട് ഏരിയകള്‍, ഡോര്‍ വെല്‍സ്, ഫ്രണ്ട് ഡോര്‍ പുള്‍ ഹാന്‍ഡില്‍ ഏരിയകള്‍, സെന്റര്‍ കണ്‍സോളിന് താഴെയുള്ള സ്റ്റോറേജ് ഏരിയ എന്നിവയുമായി സംയോജിപ്പിച്ച എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗും ഇതിലുണ്ട്.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയുള്ള 8.0 ഇഞ്ച് ഡിസ്പ്ലേ ഓഡിയോയും വാഹനത്തില്‍ ലഭ്യമാണ്. മൂന്ന് വ്യത്യസ്ത ഇന്റീരിയര്‍ നിറങ്ങളില്‍ കാര്‍ ലഭ്യമാകും.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

വാഹനം അതിന്റെ പാതയില്‍ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ് (LFA), ഫോര്‍വേഡ് കോളിഷന്‍-അവോയ്ഡന്‍സ് അസിസ്റ്റ് (FCA) പോലുള്ള നിരവധി സെമി ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകള്‍ ഹ്യുണ്ടായി ബയോണില്‍ ലഭ്യമാക്കും.

ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

i20-യ്ക്ക് സമാനമായ ഒരു എഞ്ചിന്‍ തന്നെയാകും വാഹനത്തില്‍ ഇടംപിടിക്കുക. 6 സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT) എന്നിവയ്‌ക്കൊപ്പം ഗിയര്‍ബോക്‌സ് ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduced Small And Affordable Bayon SUV, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X