കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ദക്ഷിണേഷ്യൻ വിപണികൾക്കായി ഹ്യുണ്ടായി പുറത്തിറക്കിയ ആഢംബര എംപിവിയായിരുന്നു സ്റ്റാരിയ. ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ എത്തിയ ഈ മൾട്ടി പർപ്പസ് വാഹനം കാഴ്ച്ചയിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നായിരുന്നു.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി 'സ്റ്റാരിയ കിൻഡർ' എന്ന പേരിൽ സ്റ്റാരിയ എംപിവിയുടെ മിനി സ്കൂൾ ബസ് പതിപ്പ് കൂടി പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. കുട്ടികൾക്കുള്ള ജർമൻ വാക്കാണ് കിൻഡർ. ഇത് ഒരു സ്കൂൾ വാനിന് അനുയോജ്യമായ പേര് തന്നെയാണെന്ന് അന്യർഥമാക്കും വിധമാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നതും.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ഹ്യുണ്ടായി സ്റ്റാരിയ വളരെ സുന്ദരനായ ഒരു എംപിവിയാണ്. അതിനാൽ തന്നെ സ്റ്റാരിയ കിൻഡർ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച സ്കൂൾ വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുകയും ചെയ്യും. ആരും നോക്കിനിന്നു പോവുന്ന മേനിയഴകാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിനുള്ളത്. സ്‌കൂൾ ബസിനെ സാധാരണ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ ബാഹ്യഭാഗത്ത് ധാരാളം മാറ്റങ്ങളാണ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

സ്റ്റാരിയ കിൻഡറിന് റൂഫിലും മുന്നിലും പിന്നിലും ലൈറ്റ് ബാറുകൾ ലഭിക്കുന്നുണ്ട്. ഒപ്പം ഡ്രൈവർ-സൈഡ് ഡോറിൽ മടക്കിവെക്കാവുന്ന സ്റ്റോപ്പ് ചിഹ്നവും ഹ്യുണ്ടായി കൂട്ടിച്ചേർത്തിട്ടുണ്ട്. മാത്രമല്ല സ്‌കൂൾ വാഹനങ്ങൾക്കായുള്ള ബ്രൈറ്റ് യെല്ലോ കളർ ഓപ്ഷനിലാണ് സ്റ്റാരിയ കിൻഡർ ഒരുങ്ങിയിരിക്കുന്നതും.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

11 സീറ്റർ, 15 സീറ്റർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എംപിവി സ്വന്തമാക്കാം. എല്ലാ സീറ്റുകൾക്കും നൽകിയിരിക്കുന്ന ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ എല്ലാ പ്രായത്തിലും വലുപ്പത്തിലുമുള്ള കുട്ടികൾക്ക് സുരക്ഷിതമായി ക്യാബിനിൽ ഇരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നുണ്ട്. ഒരു സീറ്റ് ബെൽറ്റ് മോണിറ്ററിംഗ് സംവിധാനവും സ്റ്റാരിയ കിൻഡറിൽ ഉണ്ട്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ഏതേലും കുട്ടി സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ ഡ്രൈവറെ അറിയിക്കാനുള്ള സംവിധാനവും ഈ ആഢംബര സ്‌കൂൾ വാനിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ അവോയ്‌ഡൻസ്, റിയർ ക്രോസ്-ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളും എംപിയിലുണ്ട്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

സ്റ്റാരിയ കിൻഡറിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് പതിപ്പിൽ 272 bhp കരുത്തിൽ 331 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.5 ലിറ്റർ V6 പെട്രോൾ, 240 bhp/310 Nm torque എന്നിവ നൽകുന്ന 3.5-ലിറ്റർ V6 പെട്രോൾ എൽപിജി, 177 bhp പവറിൽ 431 Nm torque വികസിപ്പിക്കാൻ കഴിവുള്ള 2.2 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് ഓപ്ഷനകളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ഗിയർബോക്‌സ് ഓപ്‌ഷനുകളിൽ ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് നൽകുന്നത്. അതേസമയം ഡീസൽ എഞ്ചിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സിനുള്ള ഓപ്ഷനും ലഭിക്കുന്നു. കുറഞ്ഞ എയറോഡൈനാമിക് ഡ്രാഗ് കോൺഫിഷ്യന്റ് കണക്കിലെടുത്താണ് അലോയി വീലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

സ്റ്റാരിയ കിൻഡറിന്റെ 11 സീറ്റർ മോഡലിന് 34.78 ദശലക്ഷം വോൺ ആണ് വില. അതായത് ഏകദേശം 21.95 ലക്ഷം അല്ലെങ്കിൽ 29,077 യുഎസ് ഡോളർ. സ്‌കൂൾ വാനിന്റെ 15 സീറ്റർ മോഡലിന് 37.41 മില്യൺ വോൺ ആണ് മുടക്കേണ്ടത്. ഇത് ഏകദേശം 23.61 ലക്ഷം രൂപ അല്ലെങ്കിൽ 31,274 ഡോളർ വില വരും. സബ്സിഡികളോടെ വില 20 മില്യൺ വോൺ 12.62 ലക്ഷം രൂപയോളമായിരിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ഹ്യുണ്ടായി സ്റ്റാരിയ വാൻ, ക്യാമ്പർ എന്നീ മറ്റ് പതിപ്പുകളിലും ലഭ്യമാണ്. ഈ എംപിവി ഒരു തരത്തിലും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനി നിലവിൽ പദ്ധതി ഒന്നും തന്നെയില്ല. മാരുതി എർട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയ്ക്ക് എതിരാളികളായ സ്റ്റാർഗാസർ എന്ന് നാമകരണം ചെയ്‌ത മോഡലായിരിക്കും ആഭ്യന്തര വിപണിയിൽ എത്തുക.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

എന്നാൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ സ്റ്റാരിയ കിയ കാർണിവലിനും വളരെ ചെലവേറിയ ടൊയോട്ട വെൽഫയറിനുമുള്ള മികച്ച ബദലായി പ്രവർത്തിക്കാൻ പ്രാപ്‌തമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

സ്റ്റാരിയ എംപിവി തികച്ചും അത്യാഢംബരമായൊരു മൾട്ടി പർപ്പസ് വാഹനമാണ്. 10.25 ഇഞ്ചുള്ള രണ്ട് ഡിസ്‌പ്ലേകളാണ് കാറിന്റെ അകത്തളത്തിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ഇതിലൊന്ന് ഇൻസ്ട്രുമെന്റ് കൺസോളിനായും മറ്റേത് ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനുമായാണ് പ്രവർത്തിക്കുന്നത്.

കുട്ടികൾക്കും ഇത്തിരി ആഢംബരം; 'സ്റ്റാരിയ കിൻഡർ' മിനി സ്കൂൾ ബസുമായി ഹ്യുണ്ടായി

ഇതുകൂടാതെ പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഏഴ് യുഎസ്ബി പോർട്ടുകൾ, ഇലക്ട്രോ-ക്രോമിക് IRVM, ആംബിയന്റ് ലൈറ്റിംഗ്, റിയർ വിൻഡോ സൺ ബ്ലൈൻഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, രണ്ടാം നിരയ്ക്കുള്ള ലോഞ്ച് സീറ്റുകൾ, ഓട്ടോമാറ്റിക് പിൻ ഡോറുകൾ എന്നിവയും സ്റ്റാരിയയുടെ പ്രത്യേകതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai introduced staria kinder luxury mini school van details
Story first published: Wednesday, October 13, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X