ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

എല്ലാ എം‌പിവികളും രൂപകൽപ്പനയിൽ ബോറടിപ്പിക്കുന്നതായി തോന്നുവയല്ല. കുറഞ്ഞത് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള ഒരു മോഡൽ പോലെ തോന്നുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

ഹ്യുണ്ടായി സ്റ്റാരിയ എന്ന എംപിവിയെക്കുറിച്ചാണ് നാം ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എം‌പിവി തായ്‌ലൻഡിൽ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള ഒരു വിപണിയിൽ സ്റ്റാരിയ പുറത്തിറക്കുന്നത് ഇതാദ്യമാണ്. ലുക്കിന്റെ കാര്യത്തിൽ, സ്റ്റാരിയ അതിന്റെ രൂപകൽപ്പനയിൽ വളരെ ആധുനികമായ ഒരു സമീപനം ഉപയോഗിക്കുന്നു. മുൻവശത്ത് വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു നേർത്ത എൽഇഡി ബാർ ഉപയോഗിച്ച് മിനിമലിസ്റ്റിക് രൂപം വാഹനത്തിന് ലഭിക്കും.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

വശങ്ങളിൽ, ഗ്ലാസ് വിസ്തീർണ്ണം വളരെ വലുതാണ്, അതോടൊപ്പം ശ്രദ്ധിക്കേണ്ട ഷാർപ്പ് ലൈനുകളൊന്നും വാഹനത്തിലില്ല. പിൻവശത്ത് ഒരു വലിയ റിയർ വിൻഡ്‌സ്ക്രീൻ, അപ്പ്റൈറ്റ് ബൂട്ട് ലിഡ്, ഇടുങ്ങിയ-വെർട്ടിക്കൽ ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല, കുറഞ്ഞ എയറോഡൈനാമിക് ഡ്രാഗ് കോഫിഫിഷ്യന്റ് കണക്കിലെടുത്താണ് അലോയി വീലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

സ്റ്റാരിയയുടെ ഇന്റീരിയറും വ്യത്യസ്തമല്ല. വാഹനത്തിന് 10.25 ഇഞ്ചുള്ള രണ്ട് ഡിസ്‌പ്ലേകളുണ്ട്. ഇതിലൊന്ന് ഇൻസ്ട്രുമെന്റ് കൺസോളായി ഡ്യൂട്ടി ചെയ്യുന്നു, മറ്റേത് ഇൻഫോടെയ്ൻമെന്റ് യൂണിറ്റായി പ്രവർത്തിക്കുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

ഫീച്ചർ പട്ടിക വളരെ വലുതാണ്. പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഏഴ് യുഎസ്ബി പോർട്ടുകൾ, ഇലക്ട്രോ-ക്രോമിക് IRVM, ആംബിയന്റ് ലൈറ്റിംഗ്, റിയർ വിൻഡോ സൺ ബ്ലൈൻഡ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, രണ്ടാം നിരയ്ക്കുള്ള ലോഞ്ച് സീറ്റുകൾ, ഓട്ടോമാറ്റിക് പിൻ ഡോറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

സുരക്ഷാ വലയ്ക്കായി, ഹ്യുണ്ടായിയുടെ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സ്മാർട്ട്സെൻസ് സ്യൂട്ട് സ്റ്റാരിയയ്ക്ക് ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോണമസ് ബ്രേക്കിംഗ്, ഓൺകമ്മിംഗ് വെഹിക്കിൾ ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

2.2 ലിറ്റർ നാല്-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 177 bhp കരുത്തും 431 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വരുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

എൻട്രി ലെവൽ S ട്രിമിനായി തായ്‌ലൻഡിലെ സ്റ്റാരിയയുടെ വിലകൾ THB 1,729,000 (39.48 ലക്ഷം രൂപ, എക്സ്‌-ഷോറൂം) മുതൽ ആരംഭിച്ച് റേഞ്ച്-ടോപ്പിംഗ് SEL ട്രിമിനായി THB 1,999,000 (45.65 ലക്ഷം രൂപ, എക്സ്-ഷോറൂം) വരെ വില ഉയരുന്നു.

ഫ്യൂച്ചറിസ്റ്റിക് രൂപഭാവത്തിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ സ്റ്റാരിയ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയില്ല. ലോഞ്ച് ചെയ്യുകയാണെങ്കിൽ, അത് കിയ കാർണിവലിനും വളരെ ചെലവേറിയ ടൊയോട്ട വെൽഫയറിനും മികച്ച ബദലായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Launched Much Awaited Futuristic Looking Staria MPV. Read in Malayalam.
Story first published: Wednesday, July 14, 2021, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X