Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
ഉൽപ്പാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം ഹ്യുണ്ടായി മോഡലുകളിൽ വിലവർധന പ്രഖ്യാപിച്ചിരുന്നു. പുതിയ വിലകൾ നിർമ്മാതാക്കൾ തങ്ങളുടെ വെബ്സൈറ്റിൽ ഔദ്യോഗികമായി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതുതലമുറ i20 ഒഴികെയുള്ള എല്ലാ മോഡലുകൾക്കും വിലവർധനവ് ഉണ്ടായിട്ടുണ്ട്. മോഡൽ തിരിച്ചുള്ള വിലവർധന ലിസ്റ്റ് ഇതാ:
Model | Pre-Hike Price | New Price | Hike |
Santro | ₹4.63 Lakh to ₹6.31 Lakh | ₹4.67 Lakh to ₹6.53 Lakh | ₹600 to ₹4,900 |
Grand i10 NIOS | ₹5.12 Lakh to ₹8.35 Lakh | ₹5.19 Lakh to ₹8.41 Lakh | ₹2,900 to ₹7,390 |
Aura | ₹5.85 Lakh to ₹9.28 Lakh | ₹5.92 Lakh to ₹9.32 Lakh | ₹2,200 to ₹9,800 |
Venue | ₹6.75 Lakh to ₹11.65 Lakh | ₹6.86 Lakh to ₹11.67 Lakh | ₹1,760 to ₹12,400 |
Verna | ₹9.02 Lakh to ₹15.17 Lakh | ₹9.11 Lakh to ₹15.20 Lakh | ₹2,700 to ₹12,100 |
Creta | ₹9.81 Lakh to ₹17.31 Lakh | ₹9.11 Lakh to ₹15.20 Lakh | ₹17,000 to ₹31,000 |
Elantra | ₹17.60 Lakh to ₹20.65 Lakh | ₹9.11 Lakh to ₹15.20 Lakh | ₹15,000 to ₹45,000 |
Tucson | ₹22.30 Lakh to ₹27.03 Lakh | ₹22.55 Lakh to ₹27.33 Lakh | ₹31,000 to ₹39,000 |

45,000 രൂപ വരെ ഉയരുന്ന ഹ്യുണ്ടായി എലാൻട്രയിലാണ് ഏറ്റവും കൂടുതൽ വിലവർധനവ് ലഭിച്ച മോഡൽ. ഇതിന്റെ ടോപ്പ് എൻഡ് SX (O) പെട്രോളും ഡീസൽ ഓട്ടോമാറ്റിക്കും പരമാവധി വിലവർധനവ് കാണുന്നു.

എലാൻട്രയ്ക്ക് ഇപ്പോൾ 17.80 ലക്ഷം മുതൽ 21.10 ലക്ഷം രൂപ വരെ വിലയുണ്ട്, കമ്പനിയുടെ ഇന്ത്യയിലെ ഏക മിഡ്-സൈസ് സെഡാനാണിത്.

600 രൂപ മുതൽ 4,900 രൂപ വരെയാണ് ഹ്യുണ്ടായി സാൻട്രോ വിലവർധനവ് കാണുന്നത്. മാഗ്ന സിഎൻജി, AMT വേരിയന്റുകൾക്ക് ഏറ്റവും കുറഞ്ഞ വിലവർധന ലഭിക്കുമ്പോൾ മാഗ്ന മാനുവൽ, സ്പോർട്സ് മാനുവൽ വേരിയന്റുകൾ ഏറ്റവും ഉയർന്ന വിലവർധനവ് നേരിടുന്നു. 4.67 ലക്ഷം രൂപ മുതൽ 6.53 ലക്ഷം രൂപ വരെയാണ് സാൻട്രോയുടെ എക്സ്-ഷോറൂം വില.

ടർബോ വേരിയൻറ് ഉൾപ്പെടെയുള്ള ഗ്രാൻഡ് i10 നിയോസിന് 2,900 രൂപ മുതൽ 7,390 രൂപ വരെയാണ് വിലവർധനവ്. മിഡ്-സ്പെക്ക് മാഗ്ന വേരിയന്റിലാണ് ഏറ്റവും കുറഞ്ഞ വിലവർധനവ് കാണപ്പെടുമ്പോൾ, അടിസ്ഥാന-സ്പെക്ക് എറ വേരിയന്റ് ഏറ്റവും ഉയർന്ന വർധന ലഭിക്കുന്നു.

മിക്ക വേരിയന്റുകളുടെയും വില 5,000 രൂപ മുതൽ 6,000 രൂപ വരെ ഉയർന്നു. i10 നിയോസിന്റെ വില 5.19 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെയാണ്.
MOST READ: പഴക്കംചെന്ന സർക്കാർ വാഹനങ്ങളുടെ വില്ലൻ; സ്ക്രാപ്പേജ് നയം നടപ്പാക്കി ഗതാഗത മന്ത്രാലയം

ഓറ സബ് -ഫോർ മീറ്റർ സെഡാന്റെ വില 2,200 രൂപ മുതൽ 9,800 രൂപ വരെ ഉയർന്നു. ടോപ്പ്-സ്പെക്ക് വേരിയന്റുകൾ ഏറ്റവും കുറഞ്ഞ വിലക്കയറ്റം നേരിടുമ്പോൾ സിഎൻജി വേരിയന്റുകൾക്കാണ് ഏറ്റവും ഉയർന്ന വില ലഭിക്കുന്നത്. 5.92 ലക്ഷം മുതൽ 9.32 ലക്ഷം രൂപ വരെയാണ് കോംപാക്ട് സെഡാനിന് ഇപ്പോൾ വില.

വെന്യുവിനും 1,760 രൂപയിൽ നിന്ന് 12,400 രൂപയായി വില വർധിച്ചു. SX ടർബോ iMT, SX ഡീസൽ വേരിയന്റ് എന്നിവയ്ക്ക് വിലകൾ സമാനമായിരിക്കും.

ടോപ്പ്-സ്പെക്ക് SX, SX (O) വേരിയന്റുകൾ ഏറ്റവും കുറഞ്ഞ വിലക്കയറ്റം നിരീക്ഷിക്കുമ്പോൾ മിഡ്-സ്പെക്ക് വേരിയന്റുകളാണ് ഏറ്റവും ഉയർന്ന നിരക്ക് നേരിടുന്നത്.

പുതുക്കിയ വില 6.86 ലക്ഷം രൂപയിൽ ആരംഭിച്ച് 11.67 ലക്ഷം രൂപ വരെ എത്തുന്നു. 2,700 രൂപ മുതൽ 12,100 രൂപ വരെ വിലവർധനയോടെ ഹ്യുണ്ടായി വെർണയുടെ വില ഇപ്പോൾ 9.11 ലക്ഷം മുതൽ 15.20 ലക്ഷം വരെയാണ്.

മിഡ്-സ്പെക്ക് ട്രിമ്മുകൾ ഏറ്റവും ഉയർന്ന വിലവർധനവ് കാണുമ്പോൾ ടോപ്പ്-സ്പെക്ക് ടർബോ പെട്രോളും ഡീസലും ഏറ്റവും കുറഞ്ഞ വർധനവ് കാണുന്നു.

പുതിയ ക്രെറ്റയ്ക്കും ഉയർന്ന വിലവർധനവ് ലഭിക്കുന്നു, ബേസ്-സ്പെക്ക് E ഡീസൽ വേരിയന്റിന് 31,000 രൂപ വില കൂടി. പെട്രോൾ വേരിയന്റുകളിൽ 22,000 രൂപ വരെയാണ് വർധന. മറ്റ് ഡീസൽ വേരിയന്റുകൾക്ക് ഉയർന്ന വിലവർധന ലഭിക്കുന്നില്ല. ഇപ്പോൾ 10 ലക്ഷം മുതൽ 17.54 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്.

നിർമ്മാതാക്കളുടെ മുൻനിര മോഡലായ ട്യൂസണിന് 31,000 രൂപ മുതൽ 39,000 രൂപ വരെ വിലവർധനവ് നേരിടുന്നു. ബേസ്-സ്പെക്ക് GL ഓപ്ഷൻ ഡീസൽ വേരിയന്റിന് പരമാവധി വിലവർധനവ് ലഭിക്കുമ്പോൾ GLS 4WD -ക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ലഭിക്കുന്നത്.