Just In
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 2 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
- 2 hrs ago
കുഷാഖ്, ടൈഗൂണ്‍ മോഡലുകളില്‍ ഒരുങ്ങുന്നത് പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
Don't Miss
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- News
കൊവിഡിന്റെ രണ്ടാം തരംഗം: നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
- Movies
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; വിവാഹമോചന വാർത്തകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
- Lifestyle
മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ
- Travel
ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
വിൽപ്പനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി 2021 മാർച്ചിലും തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു.

വിൽപ്പന മെച്ചപ്പെടുത്തുകയാണ് ഓഫർ പ്രഖ്യാപനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയുടെ ‘എറ' വേരിയന്റിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്ദാനം.

അതേസമയം മറ്റ് വേരിയന്റുളിൽ ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനുപുറമെ15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവും കുഞ്ഞൻ ഹാച്ച്ബാക്കിൽ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
MOST READ: വിറ്റാര ബ്രെസയുടെ കുതിപ്പ് റെക്കോര്‍ഡ് വേഗത്തില്‍; വില്‍പ്പന ആറ് ലക്ഷം പിന്നിട്ടു

ജനപ്രിയ മോഡലായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ പെട്രോൾ, സിഎൻജി മോഡലുകളിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് കിഴിവായി 5,000 രൂപ എന്നിവയും കമ്പനി നൽകുന്നു.

1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റിലെ ക്യാഷ് ഡിസ്കൗണ്ട് 30,000 രൂപയാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവും യഥാക്രമം 15,000 രൂപ, 5,000 രൂപ എന്നിങ്ങനെ തന്നെയാണ്.
MOST READ: മാര്‍ച്ച് മാസത്തിലും കിക്സിന് 95,000 രൂപയുടെ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നിസാന്‍

കൊറിയൻ ബ്രാൻഡിന്റെ കോംപാക്ട് സെഡാൻ ഓഫറായ ഓറ വാങ്ങുന്നവർക്ക് ക്യാഷ് ഡിസ്കൗണ്ടായി 30,000 രൂപ വരെ ലഭിക്കും. പക്ഷേ ടർബോ-പെട്രോൾ വേരിയന്റിൽ മാത്രമാണ് ഈ ഓഫർ. അതേസമയം 1.2 ലിറ്റർ പെട്രോൾ, ഡീസൽ മോഡലുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്.

കാറിന്റെ സിഎൻജി വേരിയന്റിന് ക്യാഷ് ഡിസ്കൗണ്ട് ലഭ്യമല്ല. എഞ്ചിൻ ഓപ്ഷൻ പരിഗണിക്കാതെ തന്നെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഓഫറയിൽ വാഗ്ദാനം ചെയ്യുന്നു.
MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

i20, വെന്യു, വേർണ, ക്രെറ്റ, എലാൻട്ര, ട്യൂസോൺ, കോന ഇവി തുടങ്ങിയ ഹ്യുണ്ടായി കാറുകളിൽ കിഴിവുകളോ ഓഫറുകളോ വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും കുറച്ച് ഡീലർ ലെവൽ ഓഫറുകൾ ലഭ്യമായേക്കാം.

അടുത്തതായി ക്രെറ്റയുടെ മൂന്ന് വരി എസ്യുവിയെ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി തയാറെടുക്കുകയാണ്.‘അൽകാസർ' എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ അധികം വൈകാതെ തന്നെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുനന്ത്.