ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രെറ്റയുടെ ഏഴ് സീറ്റർ മോഡലായ അൽകാസറിനെ അവതരിപ്പിച്ച് ഹ്യുണ്ടായി. അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവി ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിലാകും വാഗ്ദാനം ചെയ്യുക.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അരങ്ങേറ്റത്തിന്റെ സൂചന ലഭിച്ചതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട മോഡലാണിത്. ഏഴ് സീറ്റർ മോഡലുകൾക്ക് ജനപ്രീതിയാർജിച്ചു വരുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായി അൽകാസറുമായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി നിരത്തിലെത്തുന്നത്. ആദ്യത്തേത് 159 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെങ്കിൽ അൽകാസറിലെ ഡീസൽ യൂണിറ്റ് ക്രെറ്റയ്ക്ക് സമാനമായി പരമാവധി 115 bhp പവറാണ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴും ഇനി മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതി

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ എലാൻട്രയുടെയും ട്യൂസോണിനും തുടിപ്പേകുന്ന അതേ എഞ്ചിനാണ്. എന്നാൽ അൽകാസറിന്റെ മികച്ച പവർ ഡെലിവറിക്കായി ഈ യൂണിറ്റിനെ കമ്പനി റീ-ട്യൂൺ ചെയ്തിട്ടുണ്ട്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കുന്നു അതേസമയം ഓട്ടോമാറ്റിക് പ്രേമികൾക്കായി ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റ് ഓപ്ഷണലായും ദക്ഷിണ കൊറിയൻ ബ്രാൻഡ് അണിനിരത്തുന്നുണ്ട്.

MOST READ: മാഗ്നൈറ്റിന് വീണ്ടും ചെലവേറും; 33,000 രൂപ വില വർധനയുമായി നിസാൻ

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ മുൻ‌നിരയിലുള്ള ഹ്യുണ്ടായി ക്രെറ്റയുടെ പുറംമോടി, ഇന്റീരിയർ, ഫീച്ചറുകൾ എന്നിവയുൾപ്പെടെ ധാരാളം സാമ്യതകളുണ്ട് അൽകാസറിന്. കൂടാതെ രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

എങ്കിലും ക്രെറ്റയേക്കാൾ 150 മില്ലീമീറ്റർ നീളമുള്ള 2,760 മില്ലീമീറ്റർ വീൽബേസ് അൽകാസാറിലുണ്ട്. മികച്ച വീൽബേസ് രണ്ടാം, മൂന്നാം നിര യാത്രക്കാർക്ക് അധിക ലെഗ് റൂം പ്രദാനം ചെയ്യുന്നതിനൊപ്പം കയറ്റിറക്കങ്ങളും എളുപ്പമാക്കുന്നു.

MOST READ: കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അൽകാസറിന് മികച്ച വെഹിക്കിൾ സ്റ്റെബിലിറ്റിയും കൺട്രോളുമുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. ആറ് സീറ്റർ ലേഔട്ടിൽ, എസ്‌യുവിയ്ക്ക് മധ്യ വരിയിൽ സെൻട്രൽ ആംസ്ട്രെസ്റ്റും കപ്പ് ഹോൾഡറും നൽകിയിട്ടുണ്ട്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

പിൻഭാഗത്ത് വൺ-ടച്ച് ടിപ്പ്, ടംബിൾ മടക്ക സംവിധാനം എന്നിവ ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും. മികച്ച തൈ സപ്പോർട്ടിനായി സീറ്റ് കുഷ്യൻ നീളവും ആംഗിളും കമ്പനി ഒപ്റ്റിമൈസ് ചെയ്‌തു. കൂടുതൽ ലെഗ് റൂം പ്രയോജനപ്പെടുത്തുന്നതിന് രണ്ടാമത്തെ വരി സീറ്റുകൾക്ക് സ്ലൈഡിംഗ് ഫംഗ്ഷൻ ഉണ്ട്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അൽകാസറിന്റെ മൂന്നാം നിര സീറ്റിനും റിക്ലൈൻ ചെയ്യാനാകും. ഇതിന്റെ ബൂട്ട്‌സ്‌പെയ്‌സ് ശേഷി 180 ലിറ്റർ ആണ്. ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ അൽകാസറിന് സൂക്ഷ്മമായ ചില വ്യത്യാസങ്ങൾ പുറമെ കാണാനാകും.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

കാസ്കേഡിംഗ് ഫ്രണ്ട് ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ലോംഗ് റിയർ ഓവർഹാംഗ്, പിൻഭാഗത്തെ പ്രമുഖ ക്വാർട്ടർ ഗ്ലാസ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതുക്കിയ പിൻവശം, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, കൂടുതൽ നേരായ മേൽക്കൂരയും ടെയിൽഗേറ്റും, പുതുക്കിയ ബമ്പർ തുടങ്ങിയവയെല്ലാം അൽകാസറിലെ മാറ്റങ്ങളാണ്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

മൂന്നാം വരിയിലെ 50:50 സ്പ്ലിറ്റ് സീറ്റും സ്പീഡ് കൺട്രോൾ എസി വെന്റുകളും ഹ്യുണ്ടായി അൽകാസറിലെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. മൂന്ന് വരി എസ്‌യുവിയുടെ ടു-ടോൺ ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംയോജിപ്പിച്ച 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അകത്തളത്തെ പ്രത്യേകതകയാണ്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അതോടൊപ്പം ബ്ലൂലിങ്ക് അടിസ്ഥാനമാക്കിയുള്ള ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകൾ, പവർഡ് ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, സ്റ്റിയറിംഗ് വീൽ മൗണ്ട് ചെയ്ത നിയന്ത്രണങ്ങളോടെയാണ് വാഹനം വിപണിയിൽ എത്തുന്നത്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അൽകാസറിലെ ഡ്രൈവർ സഹായ, സുരക്ഷാ സവിശേഷതകളിൽ ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കൂൾഡ് ഗ്ലോവ്ബോക്സ്, പനോരമിക് സൺറൂഫ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഒരു വലിയ എംഐഡി, വയർലെസ് ഫോൺ ചാർജർ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

അൽ‌കാസറിന്‌ ഒരു 11 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില. അടുത്തിടെ പുറത്തിറക്കിയ ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന മഹീന്ദ്ര XUV500 എന്നിവയുമായാകും ഹ്യുണ്ടായയുടെ ആറ് സീറ്റർ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Hyundai Officially Unveiled The All-New Alcazar 7-Seater SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X