ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇന്ത്യക്കായുള്ള ഇലക്‌ട്രിക് പദ്ധതികൾ വെളിപ്പെടുത്തി ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 2028 ഓടെ മൊത്തം ആറ് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനിയുടെ തയാറെടുപ്പ്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

പല സെഗ്മെന്റുകളിലായി താങ്ങാനാവുന്നതും പ്രീമിയം ഇലക്‌ട്രിക് വാഹനങ്ങളും ഉൾപ്പെടുന്ന ശ്രേണിയെ പരിചയപ്പെടുത്താനാണ് കമ്പനി ശ്രമിക്കുക. എസ്‌യുവികൾ ഉൾപ്പെടെ വ്യത്യസ്ത ബോഡി ശൈലികളിൽ തങ്ങളുടെ ഇവികൾ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) ഇന്ത്യയിലും അവതരിപ്പിക്കും. ഈ സ്കെയിലബിൾ, സമർപ്പിത ഇവി പ്ലാറ്റ്ഫോം രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി വികസനത്തിന് ബ്രാൻഡിനെ ഏറെ സഹായിക്കുകയും ചെയ്യും. ഒപ്റ്റിമൈസ് ചെയ്ത ക്യാബിൻ സ്പേസ്, മികച്ച പെർഫോമൻസ്, നല്ല വിശ്വാസ്യത എന്നിവ പോലെ ധാരാളം ഗുണങ്ങളാണ് E-GMP വാഗ്ദാനം ചെയ്യുന്നത്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കൂടാതെ പരിഷ്‌ക്കരിച്ച ഇന്റേണൽ കമ്പഷൻ എഞ്ചിൻ കാർ പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള ഇവി മോഡലുകളും കമ്പനി അവതരിപ്പിക്കും. ഹ്യുണ്ടായി ഇന്ത്യയിൽ അയോണിക് 5 അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി മുൻ റിപ്പോർട്ടുകൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് CBU ഇറക്കുമതി ആയിട്ടാകും ആഭ്യന്തര നിരത്തുകളിൽ സ്ഥാനംപിടിക്കുക.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അതിനുശേഷം അടുത്തതായി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റ് ആകും വിൽപ്പനയ്ക്ക് സജ്ജമാവുക. അത് പ്രാദേശികമായി അസംബിൾ ചെയ്യും. അതിനുപുറമെ ബ്രാൻഡ് ഒരു നിർമ്മിത ഇന്ത്യയിൽ താങ്ങാനാവുന്ന ഇലക്‌ട്രിക് വാഹനത്തിലും പ്രവർത്തിക്കുന്നുണ്ട് അത് ബഹുജന വിപണിയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്നതായിരിക്കുമെന്നതാണ് ശ്രദ്ധേയം.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ വൈദ്യുതീകരണ തന്ത്രത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ കനത്ത പ്രാദേശികവൽക്കരണവും ഉൾപ്പെടുന്നു. വിലകൾ മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനാണ് ഈ പ്രക്രിയ. ഹോം ചാർജിംഗ്, പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ, ഡീലർഷിപ്പുകളിൽ ചാർജിംഗ് സൗകര്യങ്ങൾ, 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇത് രാജ്യത്തുടനീളമുള്ള ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കും. നിലവിൽ ഇന്ത്യയിലെ ഇലക്‌ട്രിക് കാർ സെഗ്മെന്റിൽ ടാറ്റ മോട്ടോർസിന്റെ ആധിപത്യമാണ് കാണാനാവുക. താങ്ങാനാവുന്ന വില ശ്രേണിയിൽ വേറെ കാറുകളൊന്നും ഇറങ്ങുന്നില്ല എന്നതാണ് ഇതിനു പിന്നിലുള്ള കാരണം.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

2035 മുതൽ യൂറോപ്പിൽ ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങൾ വിൽക്കുന്നത് നിർത്താനാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അയോണിക് 5 ഒരു ഓൾ-സ്‌കൂൾ റെട്രോ സ്റ്റൈലിംഗുമായാണ് എത്തിയിരിക്കുന്നത്. ചലിക്കുന്ന സെന്റർ കൺസോളിന്റെ കൂടുതൽ വിശാലമായ ക്യാബിനും ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും കാറിനെ വേറിട്ടു നിർത്താൻ സഹായിക്കുന്നുണ്ട്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

രണ്ട് ബാറ്ററി ഓപ്ഷനിൽ എത്തുന്ന ഹ്യുണ്ടായി അയോണിക് 5 ഇലക്‌ട്രിക്കിന്റെ ബേസ് വേരിയന്റുകളിൽ 58 kWh ബാറ്ററി പായ്ക്കാണ് തുടിക്കുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇവിയിലെ വലിയ ബാറ്ററി പായ്ക്ക് 321 bhp പവറിൽ 605 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത വെറും 5.2 സെക്കൻഡിൽ കൈവരിക്കും. WLTP സൈക്കിളിൽ 481 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അയോണിക് 5 പതിപ്പ് വാഗ്‌ദാനം ചെയ്യുന്നത്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

റിപ്പോർട്ട് പ്രകാരം 15 ലക്ഷം രൂപ വില പരിധിയിലായിരിക്കാം അയോണിക് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തു. കേന്ദ്ര, സംസ്ഥാന സബ്‌സിഡികൾ വഴി വില ഇനിയും കുറയാനും സാധ്യതയുണ്ടെന്നതും ഹ്യുണ്ടായിക്ക് ആശ്വാസകരമായേക്കാം. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി വാഹമായ കോന ഇവിയുടെ പുതിയ മോഡലിനെ കുറിച്ച് പറയുമ്പോൾ കാഴ്ച്ചയിൽ തന്നെ ഏറെ പുതുമകളാണ് മോഡൽ കൊണ്ടുവരിക.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഈ വർഷം തുടക്കത്തലാണ് കോനയുടെ പുതുക്കിയ മോഡൽ ആഗോള വിപണികളിൽ എത്തിയത്. മുൻമോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളോടെയാണ് ഇലക്‌ട്രിക് എസ്‌യുവി നിരത്തിലെത്തിയതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും. അതോടൊപ്പം ചില മെച്ചപ്പെടുത്തലുകളും നടന്നിട്ടുണ്ട്.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇലക്ട്രിക് എസ്‌യുവിയിൽ 39.2 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 135 bhp കരുത്തിൽ പരമാവധി 394 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 452 കിലോമീറ്റര്‍ റേഞ്ചാണ് കോന ഇലക്‌ട്രിക്കിനുള്ളതെന്ന് ഹ്യുണ്ടായി വ്യക്തമാക്കുന്നു.

ഏഴ് വർഷം, ആറ് ഇലക്‌ട്രിക് കാറുകൾ; ഭാവി പദ്ധതികൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

വാഹനത്തിന്റെ ബാറ്ററി പായ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എസി ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ ചാര്‍ജിലെത്താൻ ആറ് മണിക്കൂര്‍ വരെ സമയം വേണ്ടി വരും. എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് വഴി 57 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനും കോന ഇലക്ട്രിക്കില്‍ ഹ്യുണ്ടായി നൽകുന്നുണ്ട്.

Most Read Articles

Malayalam
English summary
Hyundai planning to introduce 6 new electric vehicles in india by 2028 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X