N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

വാഹന പ്രേമികൾക്ക് എന്നും പെർഫോമൻസ് കാറുകളോട് ഒരു അഭിനിവേശമാണുള്ളത്. എന്നാൽ ഇന്ത്യയിൽ അത്തരം കാറുകൾക്ക് വിപണിയിൽ കൂടുതൽ സാധ്യതകളൊന്നുമില്ലെന്നതും യാഥാർഥ്യമാണ്. എന്നിരുന്നാലും ഒരു വിഭാഗം ഇത്തരം മോഡലുകളെ കാത്തിരിക്കുന്നുമുണ്ട്.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

അതിനാൽ തന്നെ ഹ്യുണ്ടായി ഈ രംഗത്ത് ഒരു ഭാഗ്യപരീക്ഷണത്തിനറങ്ങുകയാണ്. അതും അന്താരാഷ്ട്ര വിപണിയിൽ വൻവിജയമായ N ലൈൻ പെർഫോമൻസ് കാറുകളുമായാണ് കൊറിയൻ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നത്.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

വാഹന പ്രേമികൾക്ക് തീർടച്ചയായും ഹ്യുണ്ടായിയുടെ 'N' പെർഫോമൻസ് ബ്രാൻഡിനെക്കുറിച്ച് അറിവുണ്ടായിരിക്കാം. ബി‌എം‌ഡബ്ല്യുവിന്റെ M, സ്കോഡയുടെ RS മുതലായവ പോലെ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പെർഫോമൻസ് വിഭാഗമാണ് ഹ്യുണ്ടായി N.

MOST READ: ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം പകുതിയോടെ N ലൈൻ വേരിയന്റുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. N, N ലൈൻ കാറുകളാണ് കമ്പനിയുടെ പെർഫോമൻസ് നിരയിലുള്ളത്.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

എയ്‌റോ ബോഡി കിറ്റുകൾ, പുതുക്കിയ ചാസി, സസ്‌പെൻഷൻ, ബ്രേക്കുകൾ എന്നിവയിലേക്കുള്ള അപ്‌ഗ്രേഡുകളും സ്റ്റാൻഡേർഡ് കാറിനേക്കാൾ കൂടുതൽ ശക്തമായ എഞ്ചിനുകൾ ഉൾക്കൊള്ളുന്ന ഒരു പൂർണ പെർഫോമൻസ് പതിപ്പുകളാണ് N വിഭാഗത്തിൽ ഉൾപ്പെടുന്നത്.

MOST READ: വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

അതേസമയം 'N ലൈൻ' വേരിയന്റുകൾ N' കാറുകളെപ്പോലെ തീർത്തും പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നത് ശ്രദ്ധേയമാണ്. ട്വീക്ക്ഡ് സസ്പെൻഷനും ബ്രേക്കുകളും സഹിതം ഇന്റീരിയറിലേക്കും പുറത്തേക്കും കുറച്ച് സ്പോർട്ടി അപ്‌ഗ്രേഡുകൾ മാത്രമേ അവർക്ക് സാധാരണയായി ലഭിക്കൂ.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഇവ ഇന്ത്യൻ വിപണിക്ക് പൂർണമായും അനുയോജ്യമായിരിക്കും. അതിനാൽ തന്നെ തുടക്കത്തിൽ ഹ്യുണ്ടായി N ലൈൻ മോഡലുകളെ അവതരിപ്പിക്കാനാണ് സാധ്യത. കൂടാതെ നിറയെ എൻ വാഹനങ്ങൾ ഭാവിയിൽ എപ്പോഴെങ്കിലും എത്തിച്ചേരാനുള്ള വഴികളുമുണ്ട്.

MOST READ: ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കാറുകളിൽ ആദ്യത്തേത് ഹ്യുണ്ടായി i20 N ലൈൻ ആയിരിക്കും. ഈ വർഷം പകുതിയോടെ നമ്മുടെ വിപണിയിൽ എത്താം. പ്രീമിയം ഹാച്ചിന്റെ ഈ പതിപ്പിന് ഏകദേശം 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

സ്റ്റാൻഡേർഡ് കാറിൽ ലഭ്യമായ അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും i20 N ലൈനിലും ഇടംപിടിക്കുക. എന്നിരുന്നാലും മികച്ച എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും കർശനമായ സസ്‌പെൻഷനും മികച്ച ബ്രേക്കുകളും സഹിതം ഇതിന് കൂടുതൽ അപ്ഗ്രേഡുകൾ ലഭിക്കും.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഇത് കാറിന്റെ ഡ്രൈവിംഗ് അനുഭവവും ഹാൻഡിലിംഗും മെച്ചപ്പെടുത്തും. സ്‌പോർട്ടിയർ വിഷ്വൽ അപ്പീലിനായി സ്‌പോർട്ടി ബോഡി കിറ്റും ഹ്യുണ്ടായി സമ്മാനിക്കും. അതോടൊപ്പം ഭാവിയിൽ 204 bhp പവറും 275 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള i20 N മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഹ്യുണ്ടായിയുടെ ആലോചനയിലുണ്ട്.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഹോമോലോഗേഷൻ ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനിക്ക് പ്രതിവർഷം 2,500 യൂണിറ്റിൽ താഴെ ഇറക്കുമതി ചെയ്യുന്ന CBU റൂട്ട് ഇതിനായി പരിഗണിക്കാം. എന്നാൽ ഹ്യുണ്ടായി i20 N പതിപ്പിന് ഏകദേശം 25 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഈ പെർഫോമൻസ് മോഡലുകളുടെ ആവശ്യം ശക്തമാണെങ്കിൽ ഹ്യുണ്ടായി N കാറുകൾക്കായി പ്രാദേശിക അസംബ്ലി സ്ഥാപിച്ചേക്കാം. എങ്കിലും പെർഫോമൻസ് വാഹനങ്ങൾക്ക് ഇന്ത്യൻ കാർ വിപണിയിൽ എല്ലായ്പ്പോഴും കുറഞ്ഞ ഡിമാൻഡാണ് ഉള്ളത്.

N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ഫിയറ്റ് അബാർത്ത് പുന്തോ, മാരുതി ബലേനോ RS, ടാറ്റ ടിയാഗൊ ജെ‌ടി‌പി / ടിഗോർ ജെ‌ടി‌പി തുടങ്ങിയ കാറുകൾ ഇതിനകം ഈ സെഗ്മെന്റിൽ പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്‌തിരുന്നത് ഒരു പാഠമാണ്. ബജറ്റ്-പെർഫോമൻസ് കാർ വിപണിയിൽ ഹ്യൂണ്ടായിക്ക് തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

Most Read Articles

Malayalam
English summary
Hyundai Planning To Launch N Performance Brand In India Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X