മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

2021 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകൾ പുറത്തുവിട്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ജനുവരിയിലേതു പോലെ തന്നെ ഇത്തവണയും ഭേദപ്പെട്ട വളർച്ച കൈവരിക്കാൻ ദക്ഷണ കൊറിയൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

ഈ വർഷം രണ്ടാം മാസത്തിൽ മൊത്തം 61,800 യൂണിറ്റ് വിൽ‌പനയാണ് ഹ്യുണ്ടായി നേടിയെടുത്തത്. വാർഷിക വിൽപ്പനയിൽ 26.4 ശതമാനത്തിന്റെ നേട്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 48,910 യൂണിറ്റായിരുന്നു ബ്രാൻഡിന്റെ സമ്പാദ്യം.

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ പാസഞ്ചർ കാറുകൾ കയറ്റുമതി ചെയ്യുന്ന ഹ്യുണ്ടായി ഈ മേഖലയിലും 2021 ഫെബ്രുവരിയിൽ നല്ല വളർച്ചയാണ് രേഖപ്പെടുത്തുന്നത്. എസ്‌യുവി മോഡലുകളുടെ ശ്രദ്ധേയമായ പ്രകടനമാണ് കമ്പനിക്ക് ഇത്രയും നേട്ടമുണ്ടാക്കാൻ സഹായിരിക്കുന്നത്.

MOST READ: C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

പ്രധാനമായും അതത് സെഗ്‌മെന്റുകളിൽ ശക്തമായ വിൽപ്പന നേടാൻ വെന്യുവിനും ക്രെറ്റയും സാധിച്ചത് ഇതിനു തെളിവാണ്. അതേസമയം പോയ വർഷം അവതരിപ്പിച്ച ഗ്രാൻഡ് i10 നിയോസും മൂന്നാം തലമുറ i20 പ്രീമിയം ഹാച്ച്ബാക്കും സ്ഥിരമായ വളർച്ച നിലനിർത്താൻ സഹായിക്കുന്നുമുണ്ട്.

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

ആഭ്യന്തരമായി ഹ്യുണ്ടായി 2021 ഫെബ്രുവരിയിൽ 51,600 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. 2020-ൽ ഇതേ കാലയളവിൽ 40,010 യൂണിറ്റുകളായിരിന്നു വിറ്റഴിക്കാൻ സാധിച്ചത്. വാർഷികാടിസ്ഥാനത്തിൽ 29 ശതമാനം വർധനവാണിവിടെ ഉണ്ടായിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

കയറ്റുമതി കഴിഞ്ഞ മാസം 10,200 യൂണിറ്റായിരുന്നു. 2020 ഫെബ്രുവരിയിൽ ഇത് 8,900 യൂണിറ്റായിരുന്നു. അതായത് ഈ മേഖലയിലും കമ്പനിക്ക് 14.6 ശതമാനത്തിന്റെ വർധനവ് കണ്ടെത്താൻ സാധിച്ചിട്ടുണ്ട് എന്നതാണ്.

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിയുടെ ആഗോള അരങ്ങേറ്റത്തിന് ആതിഥേയത്വം വഹിക്കാനാണ് ഹ്യുണ്ടായി ഇന്ത്യ അടുത്തതായി ഒരുങ്ങുന്നത്. എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന മഹീന്ദ്ര XUV500 എന്നിവയ്ക്കെതിരെയാണ് ഇത് മത്സരിക്കുക.

MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിക്കുന്ന മൂന്ന് വരി വിപുലീകൃത എസ്‌യുവി മോഡലാണ് അൽകാസർ. ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ ഇത് വാഗ്ദാനം ചെയ്യും. എങ്കിലും ക്രെറ്റ മിഡ്-സൈസ് എസ്‌യുവിയേക്കാൾ നീളവും ഉയരവും ഇതിനുണ്ടാകും.

മോശമാക്കാതെ ഹ്യുണ്ടായിയും; ഫെബ്രുവരിയിൽ സ്വന്തമാക്കിയത് 61,800 യൂണിറ്റ് വിൽ‌പന

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് ഇതിന്റെ കരുത്ത്. ഹ്യുണ്ടായി അൽകാസറിന് 11.50 ലക്ഷം മുതൽ 19.00 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Posted 61,800 Unit Sales In February 2021. Read in Malayalam
Story first published: Monday, March 1, 2021, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X