ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ 2015-ല്‍ ആരംഭിച്ച ക്രെറ്റയുടെ ജനപ്രീതി കാലങ്ങളായി അസാധാരണമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചതു മുതല്‍ വിപണിയില്‍ വലിയ ഡിമാന്റാണ് വാഹനത്തിനുള്ളത്.

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും, 55,000-ലധികം യൂണിറ്റുകളുടെ ബുക്കിംഗ് സ്വീകരിച്ചുകൊണ്ട് നിലവിലെ വ്യവസായ പ്രവണതകളെ മറികടക്കാന്‍ ക്രെറ്റയ്ക്ക് കഴിഞ്ഞു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

2020 ഒക്ടോബറോടെ ക്രെറ്റ ബുക്കിംഗ് 1.15 ലക്ഷം യൂണിറ്റ് കവിഞ്ഞതായും കമ്പനി അറിയിച്ചു. കൂടുതല്‍ ബുക്കിംഗുകള്‍ ലഭിക്കുന്നത് ബ്രാന്‍ഡിന് പ്രോത്സാഹനം പകരുന്നുണ്ടെങ്കിലും, പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാനും, ഡെലിവറികള്‍ കൃത്യസമയത്ത് നടത്തുന്നതിലും ഇത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

MOST READ: മഹീന്ദ്ര നല്ലകാലം സമ്മാനിച്ച് ഥാര്‍; വാരികൂട്ടിയത് 39,000-ലധികം ബുക്കിംഗുകള്‍

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ചില വകഭേദങ്ങള്‍ക്കായി ഉപഭോക്താക്കള്‍ 10 മാസം വരെ കാത്തിരിപ്പ് കാലാവധിയും നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുണ്ട്.

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

പെട്രോള്‍ വേരിയന്റുകളെ അപേക്ഷിച്ച് ക്രെറ്റ ഡീസല്‍ വേരിയന്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയാണെന്ന് കമ്പനി പറയുന്നത്. ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ക്ക് ഏകദേശ അനുപാതം 60:40 ആണെന്നും കമ്പനി വ്യക്തമാക്കി.

MOST READ: പുതുമ നിലനിർത്താൻ എംജി; 2021 ZS ഇലക്‌ട്രിക് ഫെബ്രുവരി എട്ടിന് വിപണിയിലേക്ക്

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

E, EX, S, SX, SX (O) എന്നിങ്ങനെ അഞ്ച് പതിപ്പുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് (ക്ലിക്ക് ടു ബൈ ഉള്‍പ്പടെ) ഡീസല്‍ പ്രാരംഭ പതിപ്പായ E വേരിയന്റ് കമ്പനി പിന്‍വലിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ആവശ്യക്കാര്‍ ഏറെ ആയതുകൊണ്ട് ബേസ് വേരിയന്റിനായി കാത്തിരിപ്പ് കാലയളവ് ഏറ്റവും ഉയര്‍ന്നത് 11 മുതല്‍ 12 മാസം വരെയാണ്. ഇത് അടിസ്ഥാന വേരിയന്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയും ആവശ്യകത കുറയുകയും ചെയ്യും.

MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വില കുറച്ച് ബെനലി, കാരണം ഇതാ

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

ഡീസല്‍ E വേരിയന്റ് നീക്കം ചെയ്യുന്നതിലൂടെ, ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മറ്റ് വേരിയന്റുകളില്‍ ഹ്യുണ്ടായിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

അതേസമയം ക്രെറ്റയുടെ E ബേസ് ഡീസല്‍ വേരിയന്റ് ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നിന്ന് മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇപ്പോഴും ബുക്കിംഗ് സ്വീകരിക്കുന്നു.

MOST READ: 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

ആവശ്യക്കാര്‍ വര്‍ധിച്ചു; ക്രെറ്റയുടെ ഡീസല്‍ പ്രാരംഭ പതിപ്പിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ഹ്യുണ്ടായി

അടിസ്ഥാന ഡീസല്‍ E വേരിയന്റിനായി ബുക്കിംഗ് സ്വീകരിക്കുന്ന ചില ഡീലര്‍മാര്‍ ഉപഭോക്താക്കളോട് ഓണ്‍-റോഡ് വില മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യപ്പെടുന്നു, ഒപ്പം ഡെലിവറിക്ക് 11-12 മാസം കാത്തിരിക്കണമെന്നും വ്യക്തമാക്കുന്നു. 9.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Removed Creta Diesel Base Variant From Website, Demand Increased. Read in Malayalam.
Story first published: Saturday, February 6, 2021, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X