മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

പരിഷ്ക്കരിച്ച പുതിയ കോന ഇലക്ട്രിക് എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 2022 പതിപ്പിന് തികച്ചും പുതിയൊരു മുഖം ലഭിക്കുന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കോന ഇവിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ യുഎസ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

യുഎസ് വിപണിയിൽ അവതരിപ്പിക്കുന്നതിനുമുമ്പ് 2018-ലാണ് ദക്ഷിണ കൊറിയയിലും യൂറോപ്പിലും ഹ്യുണ്ടായി കോന ഇവി ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിലും വൻ വിജയമായി തീർന്ന ഹ്യുണ്ടായിയുടെ ഈ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാറാണിത് എന്നതും ശ്രദ്ധേയമാണ്.

MOST READ: വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി തുടങ്ങിയ എതിരാളികളുമായാണ് ഇത് മത്സരിക്കുന്നത്. ഇലക്ട്രിക് കാർ രംഗത്ത് താരതമ്യേന പുതിയ മോഡലാണെങ്കിലും ഹ്യുണ്ടായി കോനയുടെ ആഗോള വിൽപ്പന അരങ്ങേറ്റം മുതൽ ഓരോ വർഷവും ഇരട്ടിയാകുന്നുണ്ട്.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

പരിഷ്ക്കരിച്ച മോഡലിലെ മാറ്റങ്ങളിലേക്ക് നോക്കിയാൽ 2022 ഹ്യുണ്ടായി കോന ഇവിയുടെ മുൻവശം പൂർണമായും പുതുക്കിയിട്ടുണ്ട്. മങ്ങിയ ഗ്രില്ലിന് പകരം എയറോഡൈനാമിക്കായി ഇത് പുനർരൂപകൽപ്പന ചെയ്‌തു.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

അതോടൊപ്പം സിൽവർ ട്രിമിന് പകരം ഒരു തിരശ്ചീന പ്രതീക രേഖയും ഹ്യുണ്ടായി നൽകി. അത് ബ്രാൻഡ് ലോഗോയ്ക്ക് ചുവടെയായി സ്ഥാപിക്കുന്നു. ലോവർ ഫെൻഡർ പരിഷ്‌ക്കരിച്ചത് കൂടുതൽ എയറോഡൈനാമിക്കലി കാര്യക്ഷമവും സ്‌പോർട്ടി ലുക്കുമായി മാറുന്നതിന് ഏറെ സഹായിച്ചു.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

ഇനി വശങ്ങളിലേക്ക് നീങ്ങിയാൽ 2022 ഹ്യുണ്ടായി കോന ഇവിക്ക് പുതിയ അലോയ് വീൽ ഡിസൈൻ ലഭിക്കുന്നു. പിന്നിൽ‌ ബമ്പറും എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളും ഒന്ന് നവീകരിച്ചത് ഒഴിച്ചാൽ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

ക്യാബിനകത്ത് ഏറ്റവും വലിയ പുതുമ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ്. നിലവിലെ മോഡലിലെ 7 ഇഞ്ച് സ്‌ക്രീൻ ഇത് മാറ്റിസ്ഥാപിക്കുന്നു. കൂടാതെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സെന്റർ-സ്റ്റാക്ക്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കും കാര്യമായ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

2022 ഹ്യുണ്ടായി കോന ഇവി 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ 64 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയും തുടർന്നും ഉപയോഗിക്കും. ഒറ്റ ചാർജിൽ 415 കിലോമീറ്റർ ശ്രേണിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

ലെവൽ-3 എസ്ഇഇ-കോംബോ ചാർജിംഗ് പോർട്ട് ഉപയോഗിച്ച് ഇലക്ട്രിക് എസ്‌യുവിയുടെ വരാനിരിക്കുന്ന പതിപ്പിന് ഏകദേശം 47 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

പുതുക്കിയ ഇലക്ട്രിക് എസ്‌യുവിക്ക് റിയർ ക്രോസ്-ട്രാഫിക് കൂളിസിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, റിയർ ഒക്യുപന്റ് അലേർട്ട്, സ്മാർട്ട് ക്രൂയിസ് കൺ‌ട്രോൾ, സ്റ്റോപ്പ് ആൻഡ് ഗോ, ഹൈവേ ഡ്രൈവ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാർണിംഗ് എന്നീ സവിശേഷതകളും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed The Updated 2022 Kona Electric SUV. Read in Malayalam
Story first published: Wednesday, February 17, 2021, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X