ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അരങ്ങേറ്റം കഴിഞ്ഞ് 45 വർഷത്തിനുശേഷം പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസ് വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായി. എന്നാൽ ഈ ഐക്കോണിക് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നതല്ല എന്ന് തുടക്കത്തിലേ പറയാം.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ദക്ഷിണ കൊറിയയിലെ ബുസാനിലെ പുതിയ ഹ്യുണ്ടായി മോട്ടോർസ്റ്റുഡിയോയിൽ നടന്ന "റിഫ്ലക്ഷൻസ് ഇൻ മോഷൻ" എക്സിബിഷനിൽ കാണാവുന്ന 1975 പോണിയുടെ യഥാർഥ പുനർനിർമാണമാണ് ഈ മോഡൽ.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ക്ലാസിക് കാറിന് ആദരസൂചകമായി ഹ്യുണ്ടായി വളരെയധികം മാറ്റങ്ങളോടെയാണ് റെട്രോ രൂപത്തിലുള്ള ഇലക്ട്രിക് പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഇന്നത്തെ കാറുകളുടെ സവിശേഷതകളായ പെയിന്റ് മുതൽ ലഭ്യമായ സാങ്കേതികവിദ്യയും വരെ വാഹനത്തിൽ സജ്ജമാക്കിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെന്നു വേണം പറയാൻ.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി അയോണിക് 5 പതിപ്പിൽ കാണുന്നതുപോലെ 'പിക്സൽ' തരം എൽഇഡി ലൈറ്റുകൾ പോലും കാറിലുണ്ട്. 1975-1982 കാലഘട്ടത്തിൽ പുറത്തിറങ്ങിയിരുന്ന ആദ്യ തലമുറ പോണിയെ അടിസ്ഥാനമാക്കി ഈ ഹെറിറ്റേജ് കാറിന് മാറ്റ് ഫിനിഷിൽ സിൽവർ കളറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

MOST READ: നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

മുൻവശത്ത് പ്ലാസ്റ്റിക് ആന്റി-ഇംപാക്റ്റ് ബഫറുകളില്ലാതെ ഗ്രേ നിറത്തിലുള്ള ലളിതമായ ഡിസൈനാണ് ബമ്പറിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് ഫെൻഡറുകൾക്ക് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ മിററുകൾ, 15 ഇഞ്ച് മെറ്റൽ വീലുകൾ എന്നിവയെല്ലാം ഒരു ക്ലാസിക് ടച്ചിനൊപ്പം ആധുനികതയും നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അതോടൊപ്പം തന്നെ റൗണ്ട് 'പിക്‌സൽ' ഫ്രണ്ട് ലൈറ്റുകൾ, 'പിക്‌സൽ റോഡ് ട്രിപ്പ്' രൂപകൽപ്പനയുള്ള 'യു' ആകൃതിയിലുള്ള ടെയിൽ ‌ലൈറ്റുകൾ എന്നിവ എൽഇഡി സാങ്കേതികവിദ്യയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: ഏഴ് സീറ്റർ എസ്‌യുവികളുടെ കടന്നുവരവ് പാരയായി; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ക്ലാസിക് "HD" ലോഗോ ഇപ്പോൾ ബാക്ക്‌ലിറ്റ് ആയതിനാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മുൻവശത്തെ പുനർവ്യാഖ്യാനമാണ്. എൽഇഡി സാങ്കേതികവിദ്യയുള്ള റൗണ്ട് ഹെഡ്‌ലൈറ്റുകൾക്ക് ക്രോം ഹൗസിംഗും ഉണ്ട്. ക്രോം വീലുകൾക്കും റെട്രോ രൂപകൽപ്പന തന്നെയാണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

പക്ഷേ ഇത് യഥാർഥ മോഡലിനെക്കാൾ വളരെ വിശാലമാണ്. ഇന്റീരിയറും പൂർണമായും രൂപാന്തരപ്പെട്ടുവെന്ന് പറയാം. പക്ഷേ ഒറിജിനൽ മോഡലിന്റെ ക്ലാസിക് ശൈലിയെ അത് മാനിക്കുന്നു.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ തന്നെയാണ് ഹ്യുണ്ടായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നതും. ഇലുമിനേറ്റഡ് വാക്വം ട്യൂബുകൾ ഉപയോഗിച്ച് നിർമിച്ച സ്പീഡ് മീറ്ററുകൾ ഇൻസ്ട്രുമെന്റ് പാനലിൽ ചേർത്തു. ക്യാബിനായി എൽഇഡി ലൈറ്റിംഗ് സംവിധാനത്തിന്റെ അഭാവവുമില്ല.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

കൂടാതെ പുനർജനിച്ച പോണി കാറിനുള്ളിൽ മറ്റ് ആധുനിക സാങ്കേതികവിദ്യകളും നിലവിലുണ്ട്. ഡിജിറ്റൽ ടച്ച് ട്രാൻസ്മിഷൻ, സെൽ ഫോൺ സ്റ്റോറേജ്, വോയ്‌സ് കൺട്രോളുള്ള പുതിയ മൾട്ടിഫങ്ഷണൽ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

പോണി ഹെറിറ്റേജ് സീരീസിന്റെ എഞ്ചിനുമായി സംബന്ധിച്ച വിശദാംശങ്ങൾ ഹ്യൂണ്ടായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 100 ശതമാനം ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്ന് കാറിന്റെ ഡിസൈനർമാരിൽ ഒരാൾ സ്ഥിരീകരിച്ചു.

ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

നിർഭാഗ്യവശാൽ ഈ കാർ ഉത്‌പാദനത്തിന് പ്രവേശിക്കില്ല. പഴയ പോണിയുടെ തിരിച്ചുവരവ് ആഗ്രഹിച്ച വാഹന പ്രേമികളിൽ ഇക്കാര്യം നിരാശാജനകമായിരിക്കും. പുതിയ അയോണിക് 5 പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു അധിക ബൂസ്റ്റ് മാത്രമാണ് പരിഷ്ക്കരിച്ച പോണിയുടെ അവതരണം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revived Old Classic Pony Heritage Series. Read in Malayalam
Story first published: Saturday, April 17, 2021, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X