വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഇന്ത്യൻ വാഹന പ്രേമികൾ വരെ കാത്തിരുന്ന മോഡലാണ് ഹ്യുണ്ടായിയുടെ കാസ്‌പർ എന്ന മൈക്രോ എസ്‌യുവി. എന്നാൽ നമ്മുടെ നിരത്തുകളിലേക്ക് വാഹനം എത്തില്ലെന്ന വാർത്തകൾ വന്നതോടെ നിരാശയായി ഫലം. എന്നിരുന്നാലും ദക്ഷിണ കൊറിയൻ ബ്രാൻഡ് ആഗോള വിപണികൾക്കായി ഉടൻ തന്നെ വാഹനത്തിനെ സമ്മാനിക്കും.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഔദ്യോഗിക അരങ്ങേറ്റത്തിനു മുമ്പ് തന്നെ കാസ്‌പറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ പുറംമോടിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെട്ടിരുന്നുവെങ്കിലും ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിരുന്നില്ല. എന്നാൽ ഇതോടെ അതിനും ഒരു പരിഹാരമായിരിക്കുകയാണ്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

കാഴ്ച്ചയിലും ഡിസൈനിലും ഏറെ കൗതുകമുള്ള മോഡലാണ് കാസ്‌പർ എന്നതിൽ തർക്കം വേണ്ട. വളരെ മികച്ച രീതിയിൽ ഡിസൈൻ ചെയ്‌ത വാഹനം എന്നുവേണമെങ്കിലും ഈ മിനി എസ്‌യുവിയെ വിളിക്കാം. ഒരു പ്രമുഖ റേഡിയേറ്റർ ഗ്രിൽ, റൗണ്ട് ഹെഡ് ലൈറ്റ് യൂണിറ്റുകൾ, വലുപ്പമുള്ള വീൽ ആർച്ചുകൾ, വ്യക്തമായി വളയുന്ന ബോഡി ലൈനുകൾ എന്നിവയാണ് വാഹനത്തിലെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഹ്യുണ്ടായി പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങളിൽ കാസ്പറിന്റെ പിൻ പ്രൊഫൈലും ഇന്റീരിയർ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും വെളിപ്പെടുത്തുന്നുണ്ട്. പിന്നിൽ കറുത്ത റൂഫ് സ്‌പോയിലറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ബൂട്ട്ലിഡിന്റെ മുഴുവൻ നീളത്തിലും പ്രവർത്തിക്കുന്ന എൽഇഡി പാറ്റേൺ ടെയിൽ ലൈറ്റുകളും പ്രത്യേകതയാണ്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

പുറകിൽ ഒരു വലിയ ചങ്കി ബമ്പറും ഇടംപിടിച്ചിട്ടുണ്ട്. അത് സിൽവർ സ്‌കിഡ് പ്ലേറ്റുകളോട് കൂടിയാണ് പൂർത്തിയാക്കിയിരിക്കുന്നതും. ഹ്യുണ്ടായി കാസ്പറിന് റൂഫ് റെയിലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് അത്ര പ്രായോഗികമല്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നതോടെ വാഹന പ്രേമികളെല്ലാം കുഞ്ഞൻ കാറിനെ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല മാരുതി സുസുക്കിയുടെ ഇഗ്നിസുമായി വരെ കാസ്‌പറിനെ താരതമ്യം ചെയ്തവരുമുണ്ട്. എന്നാൽ അകത്തളം അത്തരത്തിലുള്ള ഒരു താരതമ്യത്തിനും വഴിവെക്കില്ലെന്ന് ഉറപ്പാണ്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

വളരെ വിശാലമായി കാണപ്പെടുന്ന ഒരു ക്യാബിനുമായാണ് ഹ്യുണ്ടായി കാസ്പറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗ്രേ നിറത്തിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നതും. അതോടൊപ്പം ബീജ്, യെല്ലോ കളർ കോമ്പിനേഷനും ഇടകലർത്തിയിരിക്കുന്നതും മനോഹരമാണെന്ന് പറയാതെ വയ്യ.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലാണ് കാസ്പറിന് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം മൗണ്ടഡ് കൺട്രോളുകളും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഡാഷ്‌ബോർഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഇൻഫോടെയ്ൻമെന്റ് സ്ക്രീനിനേക്കാൾ വലുപ്പമുള്ളതായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കാണപ്പെടുന്നു.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

സെന്റർ കൺസോളിൽ ക്ലൈമറ്റ് കൺട്രോൾ ബട്ടണുകളും ഗിയർ ലിവറും അതോടൊപ്പം യെല്ലോ ഹൈലൈറ്റുകൾ ലഭിക്കുന്ന ട്രാക്ഷൻ മോഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ഡയലും കാണാനാകും. ശരിക്കും ഹ്യുണ്ടായിയുടെ പ്രൊജക്റ്റ് AX1 ന്റെ പ്രൊഡക്ഷൻ പതിപ്പായ കാസ്പർ, പ്രധാനമായും ഒരു സിറ്റി കാറായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഹ്യുണ്ടായി ഗ്രാൻഡ് i10 കോംപാക്‌ട് ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോമാണ് കാസ്‌പറും ഉപയോഗിച്ചിരിക്കുന്നത്. അതായത് കോന അല്ലെങ്കിൽ വെന്യു എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ചെറുതായിരിക്കുമെന്ന് സാരം.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

ഇക്കാരണമാണ് മൈക്രോ എസ്‌യുവി ഇന്ത്യയിലേക്കും എത്തുമെന്ന സൂചനകൾക്ക് അടിവരയിട്ടത്. കൊറിയൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോഡലാണ് കാസ്പറെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. മാത്രമല്ല കാറുകൾക്ക് 3.6 മീറ്ററിൽ താഴെ ദൈർഘ്യമുള്ള ഗ്യോങ്ച (ലൈറ്റ് കാർ) നിയന്ത്രണങ്ങൾ അനുസരിച്ചാണ് കാസ്‌പറിനെ നിർമിച്ചിരിക്കുന്നതും.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

അതിനാൽ തന്നെ കാസ്പറിന്റെ അൾട്രാ കോം‌പാക്‌ട് വലിപ്പം ഇന്ത്യൻ വിപണിക്ക് അനുയോജ്യമാകില്ലെന്നാണ് ഹ്യുണ്ടായിയുടെ അനുമാനം. ആയതിനാൽ മിനി എസ്‌യുവി രൂപശൈലിയുള്ള വാഹനത്തെ ആഭ്യന്തര വിപണിയിലേക്ക് എത്തുകയില്ല.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

എങ്കിലും ഹ്യുണ്ടായി കാസ്‌പറിന് മൊത്തം 3,600 മില്ലീമീറ്റർ നീളമാണുള്ളത്. അതായത് മാരുതി സുസുക്കി ഇഗ്നിസ്, റെനോ ക്വിഡ് എന്നിവയുടെ അതേ ക്ലാസിലാണ് കൊറിയൻ മോഡൽ രൂപംകൊണ്ടിരിക്കുന്നതെന്ന് ചുരുക്കം. ഇക്കാരണത്താൽ എങ്കിലും ഇന്ത്യക്കായി കാസ്‌പറിനെ പരിഗണിക്കാമായിരുന്നു. രണ്ട് ഹാച്ച്ബാക്കുകളും മാന്യമായ വിൽപ്പന കണക്കുകളാണ് എല്ലാ മാസവും സ്വന്തമാക്കുന്നത്.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

എന്തായാലും കൊറിയൻ വിപണിയിൽ 1.0 ലിറ്റർ മൾട്ടി പോയിന്റ് ഇഞ്ചക്ഷൻ എഞ്ചിനും അതിന്റെ ടർബോചാർജ്ഡ് പതിപ്പും ഹ്യുണ്ടായി കാസ്പറിന് ലഭിക്കും. 1.0 ലിറ്റർ പതിപ്പിന് പരമാവധി 75 bhp കരുത്ത് വികസിപ്പിക്കാൻ കഴിയും. അതേസമയം കാറിന്റെ ടർബോചാർജ്ഡ് യൂണിറ്റ് 99 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

വിദേശി തന്നെ! ഹ്യുണ്ടായി Casper മൈക്രോ എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

അവതരണത്തിന് ശേഷം പിന്നീട് ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ ഇലക്ട്രിക് എഞ്ചിൻ ഓപ്ഷൻ ഉപയോഗിച്ച് കാസ്പർ മൈക്രോ എസ്‌യുവി ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. ഇതിന് ഉടൻ തന്നെ ഒരു സമ്പൂർണ ഇലക്ട്രിക് പതിപ്പും ലഭിക്കുമെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു വസ്‌തുത. ഇത് 2023 ഓടെ വിപണിയിൽ എത്താനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai shared more details about the casper micro suv ahead of launch
Story first published: Tuesday, September 14, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X