Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

ഈ വർഷം ആദ്യമാണ് ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവി അൽകസാർ വിപണിയിൽ അവതരിപ്പിച്ചത്. സെഗ്‌മെന്റിലെ ജനപ്രിയ മോഡലായ ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് എസ്‌യുവി.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

എം‌ജി ഹെക്ടർ, ടാറ്റ സഫാരി, അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV700 എന്നിവയുമായി ഹ്യുണ്ടായി അൽകസാർ മത്സരിക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായി.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

മോഡൽ നിരയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാമതാക്കളുടെ നിലവിലെ ഏക ഏഴ് സീറ്റർ എസ്‌യുവിയാണ് അൽകസാർ. ഇന്റീരിയർ എക്സ്റ്റീരിയർ സവിശേഷതകൾ കാണിക്കുന്ന അൽകസാർ എസ്‌യുവിക്കായി ഹ്യുണ്ടായി ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ പുതിയ TVC -ൽ അൽകസാർ എത്ര വിശാലവും സൗകര്യപ്രദവുമാണെന്ന് കാണിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

മുകളിൽ സൂചിപ്പിച്ചതുപോലെ, ഹ്യുണ്ടായി അൽകസാർ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ, അതിന്റെ എതിരാളികളിൽ ചിലതിൽ നിന്ന് വ്യത്യസ്തമായി, രണ്ട് എസ്‌യുവികളെയും വ്യത്യസ്തമാക്കുന്നതിന് ഹ്യുണ്ടായി കാറിൽ ചില സൗന്ദര്യവർധകവും മെക്കാനിക്കൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

പുറത്ത് ഫ്രണ്ട് ഗ്രില്ല് പൂർണ്ണമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡാർക്ക് ക്രോം ജുവൽ ഘടകങ്ങളുള്ള വലിയ ഗ്രില്ലാണ് അൽകാസാറിന് ലഭിക്കുന്നത്. അൽകാസറിന് ട്രൈ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, ബൂമറാംഗ് ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഫോഗ് ലാമ്പുകളും ടേൺ ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, അൽകാസറിന് 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ ലഭിക്കുന്നു, ഇതിന് വെന്യുവിൽ കണ്ടതിന് സമാനമായ ഒരു ഡിസൈൻ ലഭിക്കും. ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, മൂന്നാമത്തെ നിരയെ ഉൾക്കൊള്ളാനും അകത്ത് കൂടുതൽ ഇടം സൃഷ്ടിക്കാനും അൽകസാറിന് നീളമേറിയ വീൽബേസ് ഉണ്ട്. പിൻഭാഗത്ത്, അൽകസാർ ബ്രാൻഡിംഗിനൊപ്പം ഒരു എൽഇഡി ടെയിൽ ലാമ്പുകൾ വാഹനത്തിന് ലഭിക്കുന്നു.

ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ഹ്യുണ്ടായി അൽകസാർ വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് ആൻഡ് ബ്രൗൺ ഡ്യുവൽ ടോൺ തീം ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ക്യാബിൻ പ്രീമിയമായി കാണപ്പെടുന്നു, കൂടാതെ ഇത് നിരവധി ടച്ച് പോയിന്റുകളിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ വാഗ്ദാനം ചെയ്യുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ ട്രിമ്മുകളിൽ ഹ്യുണ്ടായി അൽകസാർ വാഗ്ദാനം ചെയ്യുന്നു. ചില എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ അൽകസാറിന്റെ അടിസ്ഥാന പ്രസ്റ്റീജ് വേരിയന്റ് പോലും മാന്യമായ തരത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

അൽകസാറിലെ മൂന്നാം നിര സീറ്റുകളിലേക്ക് എങ്ങനെയാണ് രണ്ടാം നിര സീറ്റുകൾ സിമ്പിളായി താഴ്ത്തി കൊണ്ട് കറുന്നത് എന്ന് വീഡിയോ കാണിക്കുന്നു. എല്ലാ സീറ്റുകളും ഉപയോഗിക്കുമ്പോഴുള്ള ബൂട്ട് സ്പേസിന്റെ ഒരു വ്യൂവും ഇത് കാണിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബൃഹത്തായ പനോരമിക് സൺറൂഫ്, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ, മുൻ യാത്രക്കാർക്കുള്ള വെന്റിലേറ്റഡ് സീറ്റുകൾ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകൾ, വോയ്സ് കമാൻഡുകൾ തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി അൽകാസാറിന് ലഭിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

മുന്നിലും പിന്നിലുമുള്ള യാത്രക്കാർക്ക് വയർലെസ് ഫോൺ ചാർജിംഗ്, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ABS വിത്ത് EBD, HSA, എയർബാഗുകൾ തുടങ്ങിയവ വാഹനത്തിന് ലഭിക്കുന്നു.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി അൽകസാർ ഏഴ് സീറ്റർഎസ്‌യുവി ലഭ്യമാണ്. പെട്രോൾ പതിപ്പിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ്, ഇത് 159 bhp കരുത്തും 191 Nm torque ഉം സൃഷ്ടിക്കുന്നു. എലാൻട്രയിലും ട്യൂസോണിലും ഡ്യൂട്ടികൾ ചെയ്യുന്ന അതേ എഞ്ചിനാണ് ഇത്.

Alcazar -ന്റെ വിശാലമായ ഇന്റീരിയർ വ്യക്തമാക്കി പുത്തൻ TVC പങ്കുവെച്ച് Hyundai

അൽകസാറിന്റെ ഡീസൽ പതിപ്പിന് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ ഹ്യുണ്ടായി ക്രെറ്റയിലും ഉപയോഗിക്കുന്നു. എഞ്ചിൻ പരമാവധി 115 bhp കരുത്തും 250 Nm പരമാവധി torque ഉം സൃഷ്ടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai shares new tvc of alcazar suv revealing vast interiors
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X