അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

റഷ്യയിൽ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റിനായി ഹ്യുണ്ടായി ഒരു പുതിയ ടിവിസി പുറത്തിറക്കി. മിഡ്-സൈസ് എസ്‌യുവി കഴിഞ്ഞ വർഷം മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത് എന്നതിനാൽ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഇതുവരെ നമുക്ക് ലഭിച്ചിട്ടില്ല.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

അടുത്ത വർഷം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയ്ക്ക് ലഭിച്ചേക്കാം. ഹ്യുണ്ടായി റഷ്യ പുറത്തുവിട്ട വീഡിയോയിൽ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ നിർമ്മാതാക്കൾ വരുത്തിയ മാറ്റങ്ങൾ കാണിക്കുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

വീഡിയോയിൽ നിന്ന്, മുൻഭാഗം ട്വീക്ക് ചെയ്തതായി കാണാം. ഗ്രില്ലിന്റെ ആകൃതിയും വലുപ്പവും ഹ്യുണ്ടായി പുനർനിർമ്മിച്ചതിനാൽ ഇപ്പോൾ ഇത് അല്പം കുറച്ച് പോളറൈസിംഗായി കാണപ്പെടുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

നാം അൽകസാറിൽ കണ്ടതുപോലെ കമ്പനി തിരശ്ചീനമായ ക്രോം സ്ലേറ്റുകൾ നീക്കം ചെയ്യുകയും ഡാർക്ക് ക്രോം പീസുകൾ ഉപയോഗിച്ച് അവ പകരം വയ്ക്കുകയും ചെയ്തു. ബമ്പറും സിൽവർ സ്കിഡ് പ്ലേറ്റും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. മൊത്തത്തിൽ, ക്രെറ്റ ഇപ്പോൾ കൂടുതൽ ഗംഭീരമായി കാണപ്പെടുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

വശങ്ങളിലേക്ക് നീങ്ങുമ്പോൾ, പുനർരൂപകൽപ്പന ചെയ്ത അലോയി വീലുകൾ മാത്രമാണ് വ്യത്യാസം. പിൻ ബമ്പറും ടെയിൽഗേറ്റും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, അവ ഇപ്പോൾ മികച്ചതായി കാണപ്പെടുന്നു. ക്രെറ്റയുടെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇത് ഓൾ-ബ്ലാക്ക് ക്യാബിൻ തീമിലോ അല്ലെങ്കിൽ അൽകസാറിൽ നാം കണ്ട ബ്ലാക്ക് ആൻഡ് ബ്രൗൺ തീമിലോ വാഗ്ദാനം ചെയ്യുന്നതായി നമുക്ക് കാണാൻ കഴിയും.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

റഷ്യയിൽ, ഹ്യുണ്ടായി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ ക്രെറ്റ വാഗ്ദാനം ചെയ്യുന്നു. 1.6 ലിറ്ററും 2.0 ലിറ്ററും യൂണിറ്റും വാഹനത്തിൽ വരുന്നുണ്ട്. രണ്ടും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളാണ്. 1.6 ലിറ്റർ എൻജിൻ പരമാവധി 123 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കും.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

150 bhp പരമാവധി കരുത്തും 191 Nm torque ഉം ഉത്പാദിപ്പിക്കുന്നതിനാൽ 2.0 ലിറ്റർ യൂണിറ്റ് കൂടുതൽ ശക്തമാണ്. രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ദക്ഷിണ കോറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. റഷ്യയിൽ, ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

ഇന്ത്യയിൽ, നമുക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. അവക്കെല്ലാം ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിലാണ് വരുന്നത്.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പരമാവധി 115 bhp പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

ഡീസൽ എഞ്ചിൻ പരമാവധി 115 bhp പവറും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

അതിനുശേഷം 140 bhp പരമാവധി കരുത്തും 242 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിക്കുന്ന ടർബോ പെട്രോൾ എൻജിനാണ്. ഇത് ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രമാണ് ഇത് കണക്ട് ചെയ്തിരിക്കുന്നത്.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

റഷ്യൻ ക്രെറ്റയ്ക്ക് ബ്ലൈൻഡിനെസ് കൊളീഷൻ അവോയിഡൻസ്, ഫ്രണ്ട് ഒബ്സ്റ്റക്കിൾ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭിക്കുന്നു.

റഷ്യ സബ്-സൂറോ കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനാൽ ഹ്യുണ്ടായി ഹീറ്റഡ് ഫ്രണ്ട് & റിയർ സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു, ഹീറ്റഡ് വിൻഡ്ഷീൽഡ് വാഷർ നോസലുകൾ, ഹീറ്റഡ് വിൻഡ്ഷീൽഡ്, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

ഇന്തോനേഷ്യക്കായി മറ്റൊരു ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. പുതിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈൻ ഇന്റർനാഷണൽ സ്പെക് ട്യൂസോണിനോട് സാമ്യമുള്ളതാണ്. ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ സ്കെച്ചുകൾ അടുത്തിടെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു.

അകവും പുറവും വെളിപ്പെടുത്തി Creta ഫെയ്‌സ്‌ലിഫ്റ്റിന്റെ പുത്തൻ TVC പങ്കുവെച്ച് Hyundai

2022 അപ്‌ഡേറ്റിന്റെ ഭാഗമായി, പുതുക്കിയ ക്രെറ്റയ്ക്ക് കൂടുതൽ സ്വകയറിഷ് ഹെഡ്‌ലാമ്പുകൾ ലഭിക്കും, ഇത് മുമ്പുള്ള യൂണിറ്റിനേക്കാൾ അല്പം താഴെയായി സ്ഥാപിച്ചിരിക്കുന്നു എന്ന് സ്കെച്ചുകൾ വ്യക്തമാക്കുന്നു. "പാരാമെട്രിക് ഗ്രില്ല്" എന്ന് ഹ്യുണ്ടായി വിളിക്കുന്ന പുതിയ ഗ്രില്ല് ഡിസൈനാണ് വാഹനത്തിന്റെ മുൻ ഭാഗത്തിന്റെ പ്രധാന ആകർഷണം.

Most Read Articles

Malayalam
English summary
Hyundai shares tvc of new creta facelift revealing internal and external changes
Story first published: Saturday, October 23, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X