പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

എംപിവി ശ്രേണിയിൽ ഹ്യുണ്ടായിയുടെ കണ്ണുടുക്കയിട്ട് കാലംകുറച്ചായി. ആഢംബര എംപിവി മോഡലുകൾ ബ്രാൻഡിന്റെ ശ്രേണിയിലുണ്ടെങ്കിലും കോംപാക്‌ട് സെഗ്മെന്റിനോട് കിടപിടിക്കാൻ പാകത്തിനൊരു വാഹനം തേടി അലയുകയായിരുന്നു കമ്പനി.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇതിനെല്ലാം ഉത്തരം ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും ഹ്യുണ്ടായി വേറൊരു എംപിവി വാഹനവുമായി എത്തിക്കഴിഞ്ഞിരിക്കുകയാണ്. കസ്റ്റോ എന്ന് പേരിട്ടിരിക്കുന്ന കാറിന്റെ ടീസർ ചിത്രവുമായാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ കടന്നുവരവ്.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ബീജിംഗ് ഹ്യുണ്ടായി സംയുക്ത സംരംഭമാണ് വരാനിരിക്കുന്ന 7 സീറ്റർ എംപിവി വികസിപ്പിച്ചിരിക്കുന്നത്. ടീസർ ചിത്രങ്ങളിലൂടെ എംപിവിയുടെ ഡിസൈൻ ആശയം ജനങ്ങളിലേക്ക് എത്തിക്കാനാണ് ബ്രാൻഡിന്റെ ശ്രമം.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ട്യൂസോൺ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള സ്ലൈഡിംഗാണ് ഡോറുകകളുള്ള 7 സീറ്റർ മിനിവാനാണ് പുതിയ ഹ്യുണ്ടായി കസ്റ്റോ. ട്യൂസോണിന്റെ സങ്കീർണമായ ഹെഡ്‌ലാമ്പ് രൂപകൽപ്പനയും പിന്നിൽ കണക്റ്റഡ് ലൈറ്റ്ബാറും കസ്റ്റോ അതേപടി പകർത്തിയിട്ടുണ്ട്.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും ഹെഡ്‌ലൈറ്റുകൾക്ക് വ്യത്യസ്തമായ ‘സി' ആകൃതിയാണ് സമ്മാനിച്ചിരിക്കുന്നത്. ആകർഷകമായ ഘടകങ്ങളും ക്രോസ്ഓവർ പോലുള്ള സ്റ്റൈലിംഗും ഉൾക്കൊള്ളുന്ന രസകരമായ രൂപത്തിലാണ് കസ്റ്റോയെ വാർത്തെടുത്തിരിക്കുന്നത്.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

4.95 മീറ്റർ നീളം, 1.85 മീറ്റർ വീതി, 1.73 മീറ്റർ ഉയരം എന്നിവയുള്ള പുതിയ 7 സീറ്റർ എംപിവി ഹ്യുണ്ടായിയുടെ സ്റ്റാരിയക്ക് താഴെയായാകും ഇടംപിടിക്കുക. കസ്റ്റോയുടെ സാങ്കേതിക സവിശേഷതകൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഹനത്തിന് തുടിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം സ്റ്റാൻഡേർഡായി ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിൽ മാത്രം വാഗ്ദാനം ചെയ്യുന്ന എംപിവി തുടക്കത്തിൽ ചൈനീസ് വിപണി കേന്ദ്രീകരിച്ചാകും വിൽപ്പനയ്ക്ക് എത്തുക.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിക്കായി മറ്റൊരു പുതിയ കോംപാക്‌ട് എംപിവിയിലും ഹ്യുണ്ടായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ എം‌പിവി മോഡൽ ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്.

പുതിയൊരു എംപിവിയുമായി ഹ്യുണ്ടായി; കസ്റ്റോയുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇത് അൽകസാറിനും കിയ സെൽറ്റോസിനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണെന്നതും ശ്രദ്ധേയമാണ്. പുതിയ എം‌പിവി 6, 7 സീറ്റുകളുള്ള ലേഔട്ടിൽ വാഗ്ദാനം ചെയ്യും. കൂടാതെ എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലായിരിക്കും ഇത് സ്ഥാനംപിടിക്കുക. എന്നാൽ വാഹനം എന്ന് യാഥാർഥ്യമാകുമെന്ന് ഇതുവരെ കമ്പനി സൂചന നൽകിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Teased All-New Upcoming 7-Seater Custo MPV. Read in Malayalam
Story first published: Wednesday, July 28, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X