മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

കഴിഞ്ഞ വർഷം അവസാനത്തോടെ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ ഇലക്‌ട്രിക് എസ്‌യുവിയായ കോനയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിച്ചു. എന്നാൽ വിദേശ വിപണികളിൽ മാത്രം സാന്നിധ്യമറിയിച്ച ഈ മോഡൽ ഇന്ത്യയിലേക്കും എത്തുകയാണ്.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

നിലവിൽ മാന്യമായ വിൽപ്പനയാണ് ഹ്യുണ്ടായി കോന ഇവി സ്വന്തമാക്കുന്നത്. അതിനാൽ തന്നെ ഇത് നിലനിർത്താൻ പുതിയ മാറ്റങ്ങൾ കമ്പനിയെ അനുവദിക്കും. ICE എഞ്ചിനുള്ള പുതിയ കോനയുടെ രൂപകൽപ്പനയ്ക്ക് അനുസൃതമയാണ് ഇലക്ട്രിക് വേരിയന്റും ഒരുങ്ങിയിരിക്കുന്നത്.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

ഇതേ ഡിസൈനും സ്റ്റൈലിംഗും തന്നെയാകും ഇന്ത്യൻ വിപണിക്കായി എത്തുന്ന കോന ഇലക്‌ട്രിക്കിനും ഉണ്ടായിരിക്കുക. ഇത് സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാകാൻ സഹായിക്കും. പുറംമോടിയിലെ പരിഷ്ക്കാരങ്ങൾക്ക് പുറമെ പുതിയ സവിശേഷതകൾ‌ ഉൾ‌പ്പെടുത്തുന്നതിനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

അതിൽ ഒന്നാമതായി 2021 ഹ്യുണ്ടായി കോന ഇലക്ട്രിക് പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ട്രിപ്പിൾ അറേ എൽഇഡി ഹെഡ്‌ലാമ്പുകളും വഹിക്കും. ഫ്രണ്ട് ഗ്രിൽ പാനലിന്റെ അഭാവം പെട്രോൾ പവർ കോനയുമായി താരതമ്യപ്പെടുത്തുമ്പോൾ സുഗമമായി ഒഴുകുന്ന ഫ്രണ്ട് എൻഡായിരിക്കും ഇവി പതിപ്പിനുണ്ടായിരിക്കുക.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

ലോവർ എയർ ഇന്റേക്കുകൾ, ബോൾഡ് ബോണറ്റ് ലൈനുകൾ, ബ്ലാക്ക് റൂഫ് റെയിലുകളുള്ള ഡ്യുവൽ-ടോൺ മേൽക്കൂര, ആക്രമണാത്മക ക്രീസുകൾ എന്നിവയും വാഹനത്തിലേക്ക് ഇടംപിടിക്കും.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ ഓപ്‌ഷണൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവുമായാണ് എസ്‌യുവി വരുന്നത്. സ്റ്റാൻഡേർഡായി 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ അവതരിപ്പിക്കുമ്പോൾ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീനായിരിക്കും ഇന്ത്യയിൽ വാഗ്ദാനം ചെയ്യുക.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

അതോടൊപ്പം ഹീറ്റഡ് സീറ്റുകളും പിൻ യാത്രക്കാർക്കുള്ള യുഎസ്ബി പോർട്ടും, നവീകരിച്ച ബ്ലൂലിങ്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ, വോയ്‌സ് കൺട്രോൾ, വിദൂര ചാർജിംഗ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ്, റിയർ ക്രോസ് ട്രാഫിക് അസിസ്റ്റൻസ്, സേഫ് എക്സിറ്റ് വാർണിംഗ് തുടങ്ങിയവയാണ് ഇന്റീരിയറിലെ മറ്റ് പ്രധാന മാറ്റങ്ങൾ.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

39.3 കിലോവാട്ട്സ് ബാറ്ററി പായ്ക്കും 136 bhp കരുത്തും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമാണ് കോന ഇവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. പൂർണ ചാർജിൽ ARAI അംഗീകരിച്ച 452 കിലോമീറ്റർ മൈലേജാണ് ഇലക്‌ട്രിക് എസ്‌യുവിയെ വ്യത്യസ്തമാക്കുന്നത്. അതിനാൽ തന്നെ യാന്ത്രിക മാറ്റങ്ങളൊന്നും വാഹനത്തിൽ ഉണ്ടായിരിക്കില്ല.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഹ്യുണ്ടായിയുടെ ഈ ഇലക്‌ട്രിക് എസ്‌യുവിക്ക് സാധിക്കും എന്നതും ശ്രദ്ധേയമാണ്. സാധാരണ എസി ചാർജറിലൂടെ ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ കോനയിലെ ലിഥിയം അയൺ പോളിമർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

മുഖംമിനുക്കാൻ ഒരുങ്ങി ഇന്ത്യയിലെ കോന ഇലക്‌ട്രിക്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക്

എന്നാൽ ഒരു ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 57 മിനിറ്റ് മാത്രം മതിയാകും. നിലവിൽ 23.85 ലക്ഷം രൂപ മുതൽ 24.11 ലക്ഷം രൂപ വരെയാണ് കോന ഇലക്ട്രിക്കിന്റെ വില. പുതിയ മോഡലിലേക്ക് പ്രവേശിക്കുമ്പോൾ വില ഉയരാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Launch New 2021 Kona Electric Facelift In India Soon. Read in Malayalam
Story first published: Wednesday, January 27, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X