പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

പുതിയ 2022 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി അവതരിപ്പിച്ചു. 2021 ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിലാണ് (GIIAS) പുതുതലമുറ മോഡൽ ആഗോള അരങ്ങേറ്റം കുറിച്ചത്.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‌ത മോഡലിന് അപ്-മാർക്കറ്റ് ഇന്റീരിയറിനൊപ്പം കൂടുതൽ അഗ്രസ്സീവായ ഡിസൈൻ ശൈലിയും ഉണ്ട്. ഈ അപ്പ്ഡേറ്റുകൾ ലഭിക്കുമ്പോഴും ഇന്ത്യ-സ്പെക്ക് ക്രെറ്റയുടെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. പുതിയ 2022 ക്രെറ്റ എസ്‌യുവിയിൽ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വരുത്തിയ പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

പുതിയ 2022 ഹ്യുണ്ടായി ക്രെറ്റ എക്സ്റ്റീരിയർ

ന്യൂ-ജെൻ ട്യൂസോണിന് സമാനമായി, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായിയുടെ പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫി പിന്തുടരുന്നു. വാസ്തവത്തിൽ, വാഹനത്തിന്റെ മുൻഭാഗം അതിന്റെ വലിയ സഹോദരനിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

എൽഇഡി ഡിആർഎല്ലുകളെ സമന്വയിപ്പിക്കുന്ന ഒരു പുതിയ പാരാമെട്രിക് ജുവൽ പാറ്റേൺ ഗ്രില്ലാണ് ഹ്യുണ്ടായി ക്രെറ്റ 2022 അവതരിപ്പിക്കുന്നത്. പുതിയ ദീർഘചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ എയർ ഇൻലെറ്റുള്ള പരിഷ്‌കരിച്ച ബമ്പർ, സിൽവർ നിറത്തിലുള്ള ഫോഗ് സ്‌കിഡ് പ്ലേറ്റ്, പുതുതായി രൂപകൽപ്പന ചെയ്‌ത ഫോഗ് ലാമ്പ് അസംബ്ലി എന്നിവ വാഹനത്തിന്റെ സ്‌പോർട്ടിയർ ലുക്ക് വർധിപ്പിക്കുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

അതിനോടൊപ്പം പുതിയ, ഡ്യുവൽ-ടോൺ അലോയി വീലുകളും വാഹനത്തിൽ വരുന്നു. എസ്‌യുവിയുടെ സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നു. നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി, ടെയിൽഗേറ്റിന്റെ ഫുൾ ലെംഗ്ത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ടെയിൽ‌ലാമ്പുകളുടെ കണക്റ്റിംഗ് സ്ട്രിപ്പ് പുതിയ ക്രെറ്റ നഷ്‌ടപ്പെടുത്തുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

പുതിയ 2022 ഹ്യുണ്ടായി ക്രെറ്റ ഇന്റീരിയർ

പുതിയ ഹ്യുണ്ടായി ക്രെറ്റ 2022 -ന്റെ ഇന്റീരിയർ ലേയൗട്ട് വലിയ മാറ്റങ്ങൾ ഇല്ലാതെയിരിക്കുമ്പോൾ, വാഹനത്തിന് ഒരു കൂട്ടം പുതിയ സവിശേഷതകൾ നിർമ്മാതാക്കൾ ഒരുക്കുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

എസ്‌യുവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) സംവിധാനം ഹ്യുണ്ടായി നൽകുന്നു, ഈ ഫീച്ചർ ഇന്ത്യ-സ്പെക്ക് മോഡലിലും ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കാം. പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതുക്കിയ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറിന് കൂടുതൽ മൂല്യം നൽകുന്നത്.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

സുരക്ഷാ സവിശേഷതകളിൽ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് തെഫ്റ്റ് വെഹിക്കിൾ ട്രാക്കിംഗ്, സ്റ്റോളൻ വെഹിക്കിൾ ഇമ്മൊബിലൈസേഷൻ, സ്റ്റോളൻ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

പുതിയ 2022 ഹ്യുണ്ടായി ക്രേറ്റ എഞ്ചിൻ

ഇന്തോനേഷ്യയിൽ, പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 114 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നതിനായി മോട്ടോർ ട്യൂൺ ചെയ്തിട്ടുണ്ട്.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യ-സ്പെക് പതിപ്പ്, 138 bhp കരുത്തും 242 Nm torque ഉം പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ GDI ടർബോ പെട്രോൾ, 114 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നത് തുടരും. ട്രാൻസ്മിഷൻ ഓപ്ഷനുകളും നിലവിലുള്ള മോഡലിന് സമാനമായിരിക്കും.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

പുതിയ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യ ലോഞ്ച്

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ പുതുതലമുറ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡൽ 2022 -ന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ തീരങ്ങളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

എന്നാൽ ഇതിന് മുമ്പ് ആദ്യമായി 2022 -ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വരുന്നത് ഒരു പുതിയ കോംപാക്ട് എംപിവി ആയിരിക്കും. ഈ മോഡലിന് ഹ്യുണ്ടായി സ്റ്റാർഗേസർ എന്ന് പേരിടുമെന്ന് അഭ്യൂഹമുണ്ട്.

പരിഷ്കരണങ്ങൾക്കൊപ്പം ADAS സംവിധാനത്തോടെ 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി ക്രേറ്റ ഫെയ്‌സ്‌ലിഫ്റ്റ് വില

നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുക്കിയ മോഡലിന് അല്പം ചെലവ് കൂടുതൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ, എസ്‌യുവി മോഡൽ ലൈനപ്പ് 10.16 ലക്ഷം മുതൽ 17.87 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai unveiled 2022 creta facelift with adas tech
Story first published: Thursday, November 11, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X