ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി തങ്ങളുടെ ഹൈഡ്രജൻ-ഫ്യുവൽഡ് മോബിലിറ്റിക്കായുള്ള 2040 വിഷൻ വെളിപ്പെടുത്തി. ഗതാഗതത്തിലും മറ്റ് വ്യാവസായിക മേഖലകളിലും ഫ്യുവൽ സെൽ ഇലക്ട്രിക് സാങ്കേതികവിദ്യയുടെ ഉപയോഗം ജനപ്രിയമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

തങ്ങളുടെ ഹൈഡ്രജൻ വേവ് ഓൺലൈൻ ഇവന്റിൽ, വിഷൻ FK കൺസെപ്റ്റ് സ്പോർട്സ് കാർ ഉൾപ്പെടെ വിവിധ പുതിയ ഫ്യുവൽ സെൽ ആശയങ്ങളും കമ്പനി അവതരിപ്പിച്ചു.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഹൈഡ്രജൻ-പവർഡ് വിഷൻ FK കൺസെപ്റ്റ് ഉപയോഗിച്ച്, ഹൈ പെർഫോമെൻസ് വാഹനങ്ങൾക്ക് ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഒരുപോലെ ബാധകമാണെന്ന് ഹ്യുണ്ടായി എടുത്തുകാണിക്കുന്നു.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

സ്പോർട്സ് കാർ ഒരു ഹൈ പവർ ഫ്യുവൽ സെൽ എനർജി കൺവെർട്ടർ, RWD, പ്ലഗ്-ഇൻ പവർട്രെയിനുമായി സംയോജിപ്പിക്കുന്നു. ഫുൾ ചാർജിൽ 600 കിലോമീറ്ററിലധികം ഡ്രൈവിംഗ് ശ്രേണി വാഹനം നൽകുമെന്ന് അവകാശപ്പെടുന്നു.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി വിഷൻ FK കൺസെപ്റ്റ് സ്പോർട്സ് കാർ അതിന്റെ ഹൈഡ്രജൻ പവർട്രെയിനിൽ നിന്ന് ഊർജ്ജം കൈക്കൊള്ളുന്നു, എഞ്ചിൻ യൂണിറ്റ് പരമാവധി 500kW ഔട്ട്പുട്ട് നൽകുന്നു. രണ്ട് ഡോറുകളുള്ള ഹൈഡ്രജൻ ഫ്യുവൽഡ് പെർഫോമൻസ് കാറിന് 4.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

വാഹന നിർമ്മാതാക്കൾ അതിന്റെ ഫ്യുവൽ സെൽ സ്പോർട്സ് കാറിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ മാത്രമേ പങ്കിട്ടിട്ടുള്ളൂ, അതോടൊപ്പം കമ്പനി മറ്റ് ഹൈഡ്രജൻ കൺസെപ്റ്റുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഈ ഫ്യുവൽ സെൽ പ്രോട്ടോടൈപ്പുകളിൽ റെസ്ക്യൂ ഡ്രോൺ, ട്രെയിലർ ഡ്രോൺ, ഫ്യുവൽ സെൽ ഇ-ബോഗി, H മൂവിംഗ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. മറ്റ് വ്യവസായങ്ങൾക്ക് ഹൈഡ്രജൻ സാങ്കേതികവിദ്യ പ്രയോഗിക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നതിനാൽ ഇവയെല്ലാം പുതിയ മൊബിലിറ്റി ആശയങ്ങളാണ്.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഉദാഹരണത്തിന് റെസ്ക്യൂ ഡ്രോൺ ഫ്യുവൽ സെൽ ഇ-ബോഗിയുമായി സംയോജിപ്പിച്ച് ഒരു ഫ്ലൈയിംഗ് ഡ്രോൺ സൃഷ്ടിക്കുകയും അത് റിമോർട്ടായും ഓട്ടോണോമസായും പ്രവർത്തിപ്പിക്കാനും കഴിയും. ഫയർ ഫൈറ്റിംഗ്, ലൈഫ് സേവിംഗ് തുടങ്ങിയ ക്രിറ്റിക്കൽ ഓപറേഷനുകൾക്ക് ഡ്രോൺ ഉപയോഗിക്കാം.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഇൻ-പ്ലേസ് ടേണിംഗ് മാനുവറുകൾക്കും 'ക്രാബ്-വാക്ക്' ഡ്രൈവിംഗ് ഫീച്ചറിനുമായി ഒരു ഇൻഡിപെൻഡന്റ് സ്റ്റിയറിംഗ് സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. സിംഗിൾ ചാർജിൽ 450 മുതൽ 500 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി ഇതിന് നേടാനാകും.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഹൈഡ്രജൻ ഫ്യുവൽഡ് അംബീഷനുകൾ കൈവരിക്കുന്നതിനായി, ഹ്യുണ്ടായി 2021-ൽ ഒരു പുതിയ തലമുറ ഫ്യുവൽ സെൽ സംവിധാനം അവതരിപ്പിക്കും. ഇത് 100-kW, 200-kW വേരിയേഷനുകളിൽ വരും.

ഹൈഡ്രജൻ ഫ്യുവൽഡ് Vision FK സ്പോർട്സ് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Hyundai

ഇത് നിലവിലുള്ള ഫ്യുവൽ സെൽ ഇലക്ട്രിക്കിനേക്കാൾ 50 ശതമാനം വരെ വിലകുറഞ്ഞതായിരിക്കും ഈ വാഹന സാങ്കേതികവിദ്യ. ഇത് 30 ശതമാനം കൂടുതൽ ഒതുക്കമുള്ളതും രണ്ട് മടങ്ങ് ശക്തവുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai unveils vision fk hydrogen fueled sports car
Story first published: Wednesday, September 8, 2021, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X