ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അടുത്തിടെ പുതിയ പ്രീമിയം സവിശേഷതകളോടെ മിഡ് സൈസ് എസ്‌യുവിയായ ക്രെറ്റയെ പരിഷ്ക്കരിച്ചിരുന്നു. ഇതിനു സമാനമായി പ്രീമിയം സെഡാനായ വേർണയെയും മിനുക്കിയിരിക്കുകയാണ് കമ്പനി.

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നീ സവിശേഷതകൾ വേർണ സെഡാനിൽ കൂട്ടിച്ചേർത്തിരിക്കുകയാണ് ഹ്യുണ്ടായി. വയർലെസ് സംവിധാനം ഇപ്പോൾ S പ്ലസ് SX വേരിയന്റുകളിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

എന്നാൽ വേർണയുടെ ടോപ്പ്-എൻഡ് SX(O) വേരിയന്റ് ഈ സവിശേഷത നഷ്‌ടപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം. നിലവിൽ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് വേർണ.

MOST READ: കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളാണ് ഹ്യുണ്ടായി വേർണയിൽ വാഗ്‌ദാനം ചെയ്യുന്നത്.

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

കൂടാതെ ഇതിന് ഹാൻഡ്സ് ഫ്രീ ബൂട്ട് ഓപ്പണിംഗ് ഫംഗ്ഷനും ലഭിക്കുന്നുണ്ട്. 2021 ഹ്യുണ്ടായി വേർണയുടെ പെട്രോൾ മോഡലുകൾക്ക് 9.19 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

MOST READ: കൊവിഡില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എംജി; സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

അതേസമയം ഡീസൽ വേരിയന്റുകൾക്ക് 10.81 ലക്ഷം മുതൽ 15.25 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ സെഡാൻ തെരഞ്ഞെടുക്കാൻ സാധിക്കും.

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

അതിൽ 1.5 ലിറ്റർ 4 സിലിണ്ടർ സ്വാഭാവികമായും ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ-ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്. കാറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ സിവിടി ഓട്ടോമാറ്റിക് എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: കൂടുതൽ പരിഷ്ക്കാരിയായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

അടുത്തിടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയതായി ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന മോഡലിനും വേരിയന്റിനും അനുസരിച്ച് 34,000 രൂപ വരെയാണ് കമ്പനി വില കൂടിയിരിക്കുന്നത്.

ക്രെറ്റക്ക് പിന്നാലെ വേർണ സെഡാന്റെ സവിശേഷതകളും ചെറുതായി മിനുക്കി ഹ്യുണ്ടായി

ഈ പരിഷ്ക്കാരത്തിൽ വേർണയുടെ ടർബോ, ഡീസൽ വേരിയന്റുകൾക്ക് ഇപ്പോൾ 5,700 രൂപയും ബാക്കി പെട്രോൾ മോഡലുകൾക്ക് 8,700 രൂപയുമാണ് ഹ്യുണ്ടായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Updated The Verna Sedan With Wireless Android Auto And Apple CarPlay. Read in Malayalam
Story first published: Thursday, May 13, 2021, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X