കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ വിപണിയിലെ സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ദിനംപ്രതി മത്സരം കടക്കുന്നുവെന്ന് വേണം പറയാന്‍. അടുത്തിടെ നിസാന്‍ മാഗ്നൈറ്റ് എന്നൊരു മോഡലിനെ അവതരിപ്പിച്ച് ശ്രേണിയില്‍ ചലനം സൃഷ്ടിച്ചു.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

അധികം വൈകാതെ കിഗര്‍ എന്നൊരു മോഡലുമായി റെനോയും ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങുന്നുവെന്ന് വേണം പറയാന്‍. ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ ഈ ശ്രേണിയില്‍ വലിയ മത്സരമാണ് ദിനംപ്രതി കാഴ്ചവെയ്ക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 18 ശതമാനം ഈ വിഭാഗത്തില്‍ നിന്നാണെന്നും പറയപ്പെടുന്നു. 2020-ലെ അതേ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍, കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ 2021 ജനുവരിയില്‍ 90 ശതമാനം വളര്‍ച്ചയുണ്ടായി.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹ്യുണ്ടായി വെന്യുവാണ് ശ്രേണിയിലെ താരമായത്. മികച്ച വില്‍പ്പനയോടെ പട്ടികയില്‍ ആദ്യ സ്ഥാനം നേടാന്‍ മോഡലിന് കഴിഞ്ഞു, അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2021 ജനുവരിയില്‍ എസ്‌യുവി ഇന്ത്യയില്‍ 11,779 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനയില്‍ നിന്ന് 75 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മാരുതി സുസുക്കി വിറ്റാര ബ്രെസ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മാരുതി സുസുക്കിയില്‍ നിന്നുള്ള കോംപാക്ട് എസ്‌യുവി കഴിഞ്ഞ മാസം 10,623 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 ജനുവരിയിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ച് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 10,134 യൂണിറ്റുകളായിരുന്നു 2020-ല്‍ വിറ്റത്.

Rank Model Jan'21 Jan'20 Growth (%)
1 Hyundai Venue 11,779 6,733 75
2 Maruti Vitara Brezza 10,623 10,134 5
3 Kia Sonet 8,859 0 -
4 Tata Nexon 8,225 3,382 143
5 Mahindra XUV300 4,612 3,360 37
6 Nissan Magnite 3,031 0 -
7 Toyota Urban Cruiser 3,005 0 -
8 Ford Ecosport 2,266 3,852 -41
9 Honda WR-V 1,211 116 944
10 Mahindra TUV300 0 649 -
കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കിയ ബ്രാന്‍ഡില്‍ നിന്നുള്ള സോണറ്റാണ് മൂന്നാമത്. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മോഡലിന് 2021 ജനുവരിയില്‍ 8,859 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞു. കിയ മോട്ടോര്‍സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സോനെറ്റ് വലിയ വിജയമാണ് നേടിയത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സോനെറ്റിന് തൊട്ടു പിന്നിലായി ടാറ്റ നെക്‌സോണ്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചതിനുശേഷം നെക്സോണിന്റെ വില്‍പ്പന ശരിക്കും ഉയര്‍ന്നു. അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപ്‌ഡേറ്റ് ചെയ്ത നെക്‌സോണിന്റെ വാര്‍ഷിക വില്‍പ്പന താരതമ്യം ചെയ്യുമ്പോള്‍ 143 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ 3,382 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം 8,225 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നു.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

മഹീന്ദ്ര XUV300 -യാണ് അഞ്ചാം സ്ഥാനത്തുള്ളത്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ നിരവധി സവിശേഷതകള്‍, ഫീച്ചറുകള്‍, ശക്തമായ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. 2020 ജനുവരിയില്‍ മോഡലിന്റെ വില്‍പ്പന 3,360 യൂണിറ്റായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 4,612 യൂണിറ്റായി ഉയര്‍ന്നു. ഇതോടെ 37 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതരണമാണ് നിസാന്‍ മാഗ്‌നൈറ്റ്. 2021 ജനുവരിയില്‍ 3031 യൂണിറ്റ് വില്‍പ്പനയുമായി ആറാം സ്ഥാനത്തെത്താന്‍ മോഡലിന് സാധിച്ചു. ബ്രാന്‍ഡിന് മാഗ്‌നൈറ്റ് ഒരു വിജയമാണ്, ഏകദേശം 6 - 8 മാസം വരെയാണ് വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഈ വിഭാഗത്തിലെ മറ്റൊരു പുതിയ മോഡല്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസറാണ്. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തില്‍ നിന്ന് ഇന്ത്യയിലെ രണ്ടാമത്തെ ഉത്പ്പന്നം. മാരുതി വിറ്റാര ബ്രെസ പുനര്‍നിര്‍മ്മിച്ച അര്‍ബന്‍ ക്രൂയിസര്‍ കഴിഞ്ഞ മാസം 3,005 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ഹോണ്ട WR-V, മഹീന്ദ്ര TUV300 തുടങ്ങിയവരാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് 2021 ജനുവരിയില്‍ 2,266 യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തു, എന്നാല്‍ 2020 ജനുവരിയില്‍ വിറ്റ 3,852 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ 41 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തളരാതെ വെന്യു; വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ഹോണ്ട WR-V യില്‍ 944 ശതമാനം വര്‍ധനയുണ്ടായി. 2021 ജനുവരിയില്‍ 1,211 യൂണിറ്റ് വില്‍പ്പനയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 116 യൂണിറ്റ് മാത്രമാണ് വിറ്റത്. TUV300 ഇതിനോടകം കമ്പനി നിര്‍ത്തലാക്കി, അതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ 0 യൂണിറ്റ് വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തു. ബിഎസ് VI അവതാരത്തില്‍ വാഹനം തിരികെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Hyundai Venue Top-Selling Compact-SUV In India, 2021 January Sales Chart Details. Read In Malayalam.
Story first published: Saturday, February 6, 2021, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X