ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

പുതിയ സിസ്റ്റത്തിൽ ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും വോയ്‌സ് കമാൻ‌ഡുകളും ഉൾപ്പെടെ അധിക സവിശേഷതകളായിരിക്കും ബ്രാൻഡ് കൂട്ടിച്ചേർക്കുക. i20 പ്രീമിയം ഹാച്ച്ബാക്കിലും പുതുതായി സമാരംഭിച്ച അൽകസാർ മൂന്നുവരി എസ്‌യുവികളിലും ഇതിനകം വാഗ്ദാനം ചെയ്ത അതേ യൂണിറ്റാണ് ഇത്.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ക്രെറ്റയുടെ നിലവിലുള്ള ബ്ലൂലിങ്ക് സുരക്ഷ, റിമോട്ട്, വോയ്‌സ് റെക്കഗ്നിഷൻ, സ്മാർട്ട് വാച്ച് സേവനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 50-ലധികം കണക്റ്റിവിറ്റി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹ്യുണ്ടായി അൽകസാർ റിമോട്ട് എയർ പ്യൂരിഫയർ ആക്റ്റിവേഷൻ, റിമോട്ട് സീറ്റ് വെന്റിലേഷൻ ആക്റ്റിവേഷൻ, ഡയൽ ബൈ നെയിം, ക്രിക്കറ്റ്, ഫുട്ബോൾ അപ്‌ഡേറ്റുകൾ തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

കൂടാതെ വോയ്‌സ് കൺട്രോൾ വഴിയുള്ള എയർ ഡയറക്ഷനും ഡ്രൈവർ വോയ്‌സ്-ആക്റ്റിവേറ്റഡ് സൈഡ് വിൻഡോ ഓപ്പൺ ഫംഗ്ഷനും പുതുക്കിയ പതിപ്പിലുണ്ട്. ഹ്യുണ്ടായി അൽക്കസാർ പ്രധാനമായും ക്രെറ്റയുടെ വലുതും പ്രീമിയവുമായ മൂന്നുവരി പതിപ്പാണ്.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

എന്നിരുന്നാലും വ്യത്യസ്ത എഞ്ചിൻ സജ്ജീകരണത്തിനൊപ്പം ശ്രദ്ധേയമായ കുറച്ച് ഡിസൈൻ മാറ്റങ്ങളും ഫീച്ചർ പരിഷ്ക്കാരങ്ങളും ഇതിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ വരിയിലെ വ്യക്തിഗത, ബെഞ്ച് തരം സീറ്റുകളുള്ള 6/7 സീറ്റുകളുടെ കോൺഫിഗറേഷനുകളാണ് പ്രധാന വ്യത്യാസം.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

2021 ഹ്യുണ്ടായി ക്രെറ്റയിൽ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണുള്ളത്. അൽക്കസാറിൽ ഇത് 10.25 ഇഞ്ച് വലിപ്പമുള്ള യൂണിറ്റ് ടാക്കോമീറ്ററിനും സ്പീഡോമീറ്ററിനുമായി രണ്ട് അനലോഗ് ഡയലുകളും അവതരിപ്പിക്കുന്നു.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

കൂടുതൽ പ്രീമിയം ഉൽ‌പ്പന്നമായതിനാൽ 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ (ഫസ്റ്റ്-ഇൻ-സെഗ്മെന്റ്), മധ്യനിരയിലുള്ളവർക്ക് വയർലെസ് ചാർജർ തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി അൽക്കസാറിൽ സജ്ജീകരിച്ചിട്ടുണ്ട്.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

അതോടൊപ്പം സ്റ്റാൻഡേർഡായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡ്രൈവർ റിയർ വ്യൂ മോണിറ്റർ, റിയർ ഡിസ്ക് ബ്രേക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി സംവിധാനങ്ങളും കൊറിയൻ ബ്രാൻഡ് പുതിയ എസ്‌യുവിയിൽ അണിനിരത്തുന്നുണ്ട്.

ക്രെറ്റയെ കൂടുതൽ മോടിയാക്കും, ബ്ലൂലിങ്ക് സിസ്റ്റം നവീകരിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

രണ്ട് എസ്‌യുവികളും 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വരുന്നത്. എന്നാൽ ക്രെറ്റയേക്കാൾ ശക്തമായ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും അൽക്കസാറിനുണ്ട്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് മൂന്ന്-വരി എസ്‌യുവി തെരഞ്ഞെടുക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Hyundai Will Soon Upgrade The BlueLink System Of Top-Selling Creta SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X