Just In
- 3 min ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 1 hr ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 3 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 4 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
Don't Miss
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Sports IPL 2024: ശശാങ്കിനെ ഫിനിഷര്‍ ആക്കിയത് തെറ്റ്! പഞ്ചാബിന് യുവ താരങ്ങളെ വിശ്വാസമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
പരിഷ്കരിച്ച 2021 മോഡൽ ജാഗ്വർ F-പേസിന്റെ പ്രധാന സവിശേഷതകൾ
69.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് സ്പോർട്ടിയർ R-ഡൈനാമിക് ട്രിമുമായാണ് പുതിയ ജാഗ്വർ F-പേസ് ആദ്യമായിട്ടാണ് രാജ്യത്ത് എത്തുന്നത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ചോയിസുകളിൽ എസ്യുവി നിലവിൽ ലഭ്യമാണ്. അടുത്തിടെ സമാരംഭിച്ച പുതിയ F-പേസ് R-ഡൈനാമിക്കിനെക്കുറിച്ച് കൂടുതൽ കണ്ടെത്താം.
ഡിസൈൻ
F-പേസിലേക്ക് ഒരു സ്നാസിയർ ബോഡി കിറ്റ് ചേർക്കുന്ന എൻട്രി ലെവൽ R-ഡൈനാമിക് S വെർഷനാണ് ജാഗ്വർ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഈ ബോഡി കിറ്റിൽ ഒരു ക്രോം ഫ്രെയിമുള്ള ഇരുണ്ട ഗ്രില്ല്, സിൽവർ നിറത്തിലുള്ള ഇൻസേർട്ടുകൾ എന്നിവ ഉപയോഗിച്ച് പുനർനിർമ്മിച്ച ഫ്രണ്ട് ബമ്പർ, ഡോർ ക്ലാഡിംഗ്, 19 ഇഞ്ച് ഗ്ലോസ് ഗ്രേ അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു, എന്നിരുന്നാലും, ഇത് ഓരോ ഇഞ്ചിലും ഒരു സ്റ്റാൻഡേർഡ് F-പേസ് ആണ്.
R-ഡൈനാമിക് കിറ്റിനുപുറമെ, ഓട്ടോ ഹൈ ബീം അസിസ്റ്റും ഡ്യുവൽ J ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്ലാമ്പുകളും പുതിയ എൽഇഡി ടെയിലാമ്പുകളും വാഹനത്തിലുണ്ട്. മാത്രമല്ല, സൈഡ് വിൻഡോകളിൽ ഒരു ക്രോം ഫ്രെയിം സവിശേഷതയുമുണ്ട്.
ഇരുവശത്തുമുള്ള ഫെൻഡറുകളിൽ ഒരു ജാഗ്വർ ലീപ്പർ ലോഗോയും ഒരുക്കിയിരിക്കുന്നു. ഫ്യൂജി വൈറ്റ് സോളിഡ് പെയിന്റിന് പുറമെ സാന്റോറിനി ബ്ലാക്ക്, ഫയർനെസ് റെഡ്, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത മെറ്റാലിക് പെയിന്റ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
ഇന്റീരിയർ
F-പേസിന്റെ പ്ലഷ് ഇന്റീരിയറിൽ ഏറ്റവും പുതിയ PV പ്രോ സംവിധാനമുള്ള ജാഗ്വർ 11.4 ഇഞ്ച് തിരശ്ചീന ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ ചേർത്തിരിക്കുന്നു. ഫുൾ സ്ക്രീൻ നാവിഗേഷനെ പിന്തുണയ്ക്കുന്ന 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. ക്യാബിനിൽ പൂർണ്ണ-ലെതർ ട്രിം ഉണ്ട്, ഇപ്പോൾ മാർസ് റെഡ് അല്ലെങ്കിൽ സിയീന ടാൻ നിറങ്ങളിൽ ലഭ്യമാണ്.
കൂടാതെ, സിഗ്നൽ ബൂസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയോടൊപ്പം വയർലെസ് ചാർജിംഗ് പാഡും ബ്ലൂടൂത്ത് സ്ട്രീമിംഗ് പിന്തുണയും പുതിയ ഡ്രൈവ് സെലക്ടറും മെമ്മറി പംഗ്ഷനുകളുള്ള സീറ്റുകൾക്കായി ഇലക്ട്രിക് അസിസ്റ്റും വാഹനത്തിലുണ്ട്.
എഞ്ചിനും ട്രാൻസ്മിഷനും
ഈ ക്ലാസ്സി എസ്യുവിക്ക് 1,997 സിസി നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 5,500 rpm -ൽ 247 bhp കരുത്തും 1,300 മുതൽ 4,500 rpm -ൽ 365 Nm torque ഉം പുറപ്പെടുവിക്കുന്നു.
പുതുതലമുറ 1,997 സിസി നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ മോട്ടോറും വാഹനത്തിലുണ്ട്, 4,250 rpm -ൽ 201 bhp കരുത്തും, 1,750 മുതൽ 2,500 rpm -ൽ 430 Nm torque ഉം ഉത്പാദിപ്പിക്കും. ഇരു പവർട്രെയിനുകളും ഓൾ-വീൽ ഡ്രൈവ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
സുരക്ഷയും സവിശേഷതകളും
12 സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, ഒരു നിശ്ചിത പനോരമിക് സൺറൂഫ്, ഡ്രൈവർ സൈഡിനായി ഓട്ടോ ഡിമ്മിംഗുള്ള ഹീറ്റഡ് ഡോർ മിററുകൾ, ഓട്ടോ ഹെഡ്ലാമ്പുകൾ, വൈപ്പറുകൾ, ഹീറ്റഡ് റിയർ വിൻഡോ, നാല്-സോൺ ടെംപറേച്ചർ കൺട്രോൾ, പവർഡ് ടെയിൽഗേറ്റ് എന്നിവ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.
കൂടാതെ PM 2.5 ഫിൽട്ടറുള്ള എയർ ക്വാളിറ്റി സെൻസർ, 3D സറൗണ്ട് ക്യാമറ, ഓൾ സർഫേസ് പ്രോഗ്രസ് കൺട്രോൾ (ASPC), ഹിൽ ലോഞ്ച് അസിസ്റ്റ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, torque വെക്റ്ററിംഗ് ബ്രേക്കിംഗ്, എമർജൻസി ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെ ധാരാളം സവിശേഷതകളും സുരക്ഷാ ഉപകരണങ്ങളും ഈ F-പേസിലുണ്ട്.
പോർഷെ മകാൻ, മെർസിഡീസ് ബെൻസ് GLE, ബിഎംഡബ്ല്യു X5, വരാനിരിക്കുന്ന ഔഡി Q5 എന്നിവയ്ക്കൊതിരെ F-പേസ് R-ഡൈനാമിക് S മത്സരിക്കുന്നു.