ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് ലെവൽ 1 അവതരിപ്പിച്ച എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം. രാജ്യത്തെ എസ്‌യുവി സെഗ്മെന്റിന് പുതുമാനം സമ്മാനിച്ച വാഹനം കൂടിയാണ് ഈ പ്രീമിയം മോഡൽ എന്ന് നിസംശയം പറയാം.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ ലെവൽ വൺ മികവുമായി ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ പ്രീമിയം എസ്‌യുവിയെന്നാണ് എംജി മോട്ടോർ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. രൂപഭംഗിയും വലുപ്പവും സൗകര്യങ്ങളും കണക്ടിവിറ്റിയുമെല്ലാം ഒത്തിണങ്ങിയ ഗംഭീര വാഹനം തന്നെയാണിത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

സാഹസിക അഭിമുഖരായ ഇന്ത്യൻ ഉപഭോക്താക്കൾക്കായി എംജി മോട്ടോർ ഒരു അതുല്യമായ 4x4 ഡ്രൈവിംഗ് അനുഭവം സംഘടിപ്പിച്ചാണ് ഗ്ലോസ്റ്ററിന്റെ ഇന്ത്യയിലെ ഒന്നാം വാർഷികം കമ്പനി ആഘോഷിച്ചത്. ആർട്ടിക്കുലേഷൻസ്, ഹിൽ ക്ലൈംബിംഗ്, ഡിസന്റ്, വാട്ടർ വേഡിംഗ് മുതലായ അഭ്യാസ പ്രകടനങ്ങൾ അനുഭവിക്കാനാണ് വാഹനത്തിന്റെ ഉടമകൾക്ക് കമ്പനി അവസരം നൽകിയത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനീസ് വിപണിയിൽ എത്തുന്ന മാക്സസ് D90 എന്ന എസ്‌യുവിയുടെ പുനർനിർമിത മോഡലാണ്. സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ 4 വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്റർ ഇന്ത്യയിലെത്തുന്നത്. ഷാർപ്പ്, സാവി വേരിയന്റുകളിൽ 4 വീൽ ഡ്രൈവ് (4WD) ഉള്ള ഇരട്ട ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

കൂടാതെ സെഗ്‌മെന്റ് ഫസ്റ്റ് ഓട്ടോണമസ് ലെവൽ 1 ഫീച്ചറുകളുമായാണ് സാവി വേരിയന്റും വരുന്നത്. 71 കണക്റ്റഡ് കാർ സവിശേഷതകളാണ് എസ്‌യുവിയിൽ എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നതും.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BSD) തുടങ്ങിയ സവിശേഷതകളുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സഹിതമാണ് എം‌ജി ഗ്ലോസ്റ്റർ വരുന്നത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

എന്താണ് ഈ ലെവൽ 1 എന്ന് ആലോചിക്കുന്നവർക്കായി മുന്നിലുള്ള വാഹനത്തെ ഇടിക്കാതെ കാക്കാനും വേണമെങ്കിൽ അടിയന്തര ബ്രേക്കിങ് പ്രയോഗിക്കാനും ഗ്ലോസ്റ്ററിനാകും. ഇതാണ് ലെവൽ 1 എന്നുവേണം പറയാൻ. ഇനി ഗ്ലോസ്റ്ററിനെ താഴ്ത്തി കെട്ടുന്ന മറ്റൊരു കൂട്ടരാണ് ചൈനീസ് ഉൽപ്പന്നമെന്ന് പേരിൽ തള്ളിക്കളയുന്നത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

അങ്ങനെ പാടെ മുഖംതിരിക്കാൻ വരട്ടെ. ശരിക്കും ബ്രിട്ടീഷ് പൈതൃകമുള്ള ആഗോള ബ്രാൻഡു തന്നെയാണ് എംജി മോട്ടോർസ്. 29.98 ലക്ഷം രൂപ മുതൽ 37.68 രൂപ വരെ എക്സ്ഷോറൂം വിലയിൽ എത്തുന്ന എംജി ഗ്ലോസ്റ്ററിന് 2.0 ലിറ്റർ ഇരട്ട ടർബോ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

ഇത് പരമാവധി 163 bhp, 219 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിൽ സ്വന്തമാക്കാം. എട്ടു സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 480 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

'സ്നോ', 'മഡ്', 'സാൻഡ്', 'ഇക്കോ', 'സ്പോർട്ട്', 'നോർമൽ', 'റോക്ക്' എന്നിങ്ങനെ ഏഴ് വ്യത്യസ്ത ഡ്രൈവ് മോഡുകളും എംജി ഗ്ലോസ്റ്ററിന്റെ പ്രത്യേകതയാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ 12.35 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ എംജി മോട്ടോർസ് അവകാശപ്പെടുന്ന ഗ്ലോസ്റ്റർ ആറ്, ഏഴ് സീറ്റർ ലേഔട്ടിലും തെരഞ്ഞെടുക്കാം.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

ഇനി പ്രീമിയം ഫുൾസൈസ് എസ്‌യുവിയുടെ സവിശേഷതകളിലേക്ക് നോക്കിയാൽ 8.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ക്യാബിൻ ലൈറ്റുകൾ, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാമാണ് എംജി പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

തീർന്നില്ല, ഇതിനു പുറമെ ക്യാപ്റ്റൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫറ്റീഗ് റിമൈൻഡർ സംവിധാനം, പ്രൊജക്ടർ ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), എൽഇഡി ടെയിൽ ലൈറ്റുകൾ, 18 ഇഞ്ച് അലോയി വീലുകൾ എന്നിവയും ഗ്ലോസ്റ്ററിനുള്ള മേന്മകളാണ്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

ADAS സംവിധാനത്തിനു പുറമെ സുരക്ഷക്കായി ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ & റോൾ മൂവ്മെന്റ് ഇൻർവെൻഷൻ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഫോർസ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവയുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (ABS) വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ എസ്‌യുവി വിപണിക്ക് പുതുമാനം സമ്മാനിച്ചവൻ, എംജി ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിട്ട് ഒരു വർഷം

4,985 മില്ലീമീറ്റർ നീളവും 1,926 മില്ലീമീറ്റർ വീതിയും 1,867 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമുള്ള ഗ്ലോസ്റ്ററിൽ അഗേറ്റ് റെഡ്, മെറ്റൽ ബ്ലാക്ക്, വാം വൈറ്റ്, മെറ്റൽ ആഷ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് ചൈനീസ് ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഗ്ലോസ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Indias first autonomous level 1 premium suv mg gloster completed one year
Story first published: Tuesday, November 30, 2021, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X