പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

ഇസൂസു D-മാക്സ് V-ക്രോസ് വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുതിയൊരു എൻട്രി-ലെവൽ ഹൈ-ലാൻഡർ വേരിയന്റുമായാണ് ജാപ്പനീസ് ബ്രാൻഡ് ഇത്തവണ എത്തിയിരിക്കുന്നത്.

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

മോഡലിന്റെ S-ക്യാബ്, V-ക്രോസ് എന്നിവയുമായി മോഡൽ അതിന്റെ പല സ്വഭാവസവിശേഷങ്ങളും പങ്കിടുന്നുണ്ട്. ഇപ്പോൾ പുതിയ D-മാക്സ് V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിൽ ഗംഭീര ഓഫറുമായി ഇസൂസു രംഗത്തെത്തിയിരിക്കുകയാണ്.

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

നിങ്ങൾക്ക് ഇതിനകം ഒരു എസ്‌യുവി സ്വന്തമാണെങ്കിൽ ഹൈ-ലാൻഡർ മോഡലുമായി എക്സ്ചേഞ്ച് ചെയ്‌താൽ 1.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് സ്വന്തമാക്കാനാവുന്നത്. സ്റ്റാൻഡേർഡ് D-മാക്സ് S-കാബിന്റെ അല്പം പ്രീമിയം പതിപ്പാണ് ഹൈ-ലാൻഡർ.

MOST READ: തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

16.98 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഈ എൻട്രി ലെവൽ വേരിയന്റിനായി കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഈ വിലയിൽ നിന്നാണ് 1.50 ലക്ഷം രൂപയുടെ പ്രത്യേക കിഴിവ് ഇസൂസു വാഗ്‌ദാനം ചെയ്യുന്നത്.

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

ശരിക്കും സ്പോർട്ടിയർ നിലപാടാണ് വാഹനത്തിന് മൊത്തത്തിലുള്ളത്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ, കറുത്ത ഒ‌ആർ‌വി‌എമ്മുകൾ, അലോയ് വീലുകൾക്ക് പകരം സ്റ്റീൽ വീലുകൾ എന്നിവയെല്ലാമാണ് പിക്കപ്പിന്റെ ഹൈ-ലാൻഡർ പതിപ്പിലുള്ളത്.

MOST READ: ബ്രോങ്കോ ഇവി താമസിയാതെ വിപണിയിലെത്തും; വെളിപ്പെടുത്തലുമായി CEO

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

അകത്ത് ഹൈ-ലാൻഡറിന് മാനുവൽ എയർ കണ്ടീഷനിംഗും 4-സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭിക്കുന്നു. എൻട്രി ലെവൽ മോഡലാണെങ്കിലും നിർമാതാക്കൾ സുരക്ഷാ കാര്യങ്ങളിൽ‌ ഒരു കുറവും വരുത്തിയിട്ടില്ല.

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

ഡ്യുവൽ എയർബാഗുകൾ, ISOFIX ആങ്കറേജുകൾ, ഇബിഡിയുള്ള എബിഎസ്, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഒരു ബ്രേക്ക് ഓവർറൈഡ് സിസ്റ്റം, സ്റ്റീൽ അണ്ടർ‌ബോഡി പരിരക്ഷ എന്നിവയെല്ലാം D-മാക്സ് ഹൈ-ലാൻഡർ വേരിയന്റിലും ഒരുക്കിയിട്ടുണ്ട്.

MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

ആറ് തരത്തിൽ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ഹൈ-ലാൻഡറിന്റെ പ്രത്യേകതയാണ്. ഈ ക്രമീകരണങ്ങൾ ഡ്രൈവറിന് ശരിയായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ സഹായിക്കും.

പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

1.9 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഹൈ-ലാൻഡറിന് കരുത്ത് പകരുന്നത്. ഇത് 3,600 rpm-ൽ 161 bhp പവറും 2,000-2,500 rpm-ൽ 360 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Announced Benefits Worth Rs 1.50 Lakh On V-cross Hi-Lander Variant. Read in Malayalam
Story first published: Friday, May 14, 2021, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X