Just In
- 1 hr ago
ഏറ്റവും ദൈർഖ്യമേറിയ നോ-ഹാൻഡ് വീലി റെക്കോർഡ് തകർത്ത് ബജാജ് പൾസർ NS 160
- 3 hrs ago
കിയയ്ക്കായി രണ്ട് പുതിയ ഡിസൈൻ അവാർഡുകൾ കരസ്ഥമാക്കി സോറെന്റോ
- 3 hrs ago
വില്‍പ്പന തന്ത്രവുമായി ഹീറോ; താങ്ങാനാവുന്ന ബൈക്കെന്ന ഖ്യാതിയോടെ HF 100 അവതരിപ്പിച്ചു
- 4 hrs ago
പോളോ കംഫർട്ട്ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്സ്വാഗൺ
Don't Miss
- Sports
IPL 2021: വില്ലിയില്ലാതെ എസ്ആര്‍എച്ചിന് എന്ത് ആഘോഷം? ഉറപ്പായും വേണമെന്ന് മഞ്ജരേക്കര്‍
- Movies
വിവാഹത്തിന് പിന്നാലെ വീട് പാലുകാച്ചല്‍ നടത്തി ദുര്‍ഗയും അര്‍ജുനും, വീഡിയോ പങ്കുവെച്ച് നടി
- Finance
ക്ലിയര്‍ ട്രിപ്പിനെ ഫ്ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കും
- News
ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് വി മുരളീധരന്
- Travel
കാത്തിരിക്കാം...ഏറ്റവും മികച്ച ബീച്ച് അനുഭവങ്ങളുമായി ഫ്രഞ്ച് പോളിനേഷ്യ തുറക്കുന്നു
- Lifestyle
ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാണിജ്യ പിക്ക് അപ്പ് ശ്രേണിക്ക് വീണ്ടും വില വർധനയുമായി ഇസൂസു
ഉയർന്നു വരുന്ന മെറ്റീരിയൽ കോസ്റ്റും മറ്റ് ഉത്പാദന ചെലവുകളും പരിഹരിക്കാനായി പല വാഹന നിർമ്മാതാക്കളും ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ തങ്ങളുടെ മോഡൽ നിരയിലുടനീളം വില വർധിപ്പിച്ചു.

ഇതേ തുടർന്ന് ജാപ്പനീസ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഇസൂസു, തങ്ങളുടെ മോഡൽ നിരയിലും വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

2020 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ബിഎസ് VI മാനദണ്ഡങ്ങൾക്ക് മുന്നോടിയായി ബ്രാൻഡ് തങ്ങളുടെ D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾ നിർത്തലാക്കിയിരുന്നു.

അതിനാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിലുള്ള തങ്ങളുടെ വാണിജ്യ പിക്ക് അപ്പ് റേഞ്ച് D-മാക്സ് റെഗുലർ ക്യാബ്, D-മാക്സ് S-കാബ് എന്നിവയുടെ വിലകളാണ് കമ്പനി വർധിപ്പിക്കുന്നത്.

ഈ വില വർധനവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു അറിയിച്ചു.

ഉൽപ്പാദനം, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവയുടെ വർധിച്ചുവരുന്ന ചെലവാണ് വില വർധനവിന് കാരണമെന്ന് ഇസൂസു മോട്ടോർസ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ, D-മാക്സ് റെഗുലർ ക്യാബിന്റെ എക്സ്-ഷോറൂം വില 8.72 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, D-മാക്സ് S-കാബിന്റെ വില 10.7 ലക്ഷം രൂപയിൽ തുടങ്ങുന്നു.

വർധിച്ചുവരുന്ന ഇൻപുട്ട്, വിതരണച്ചെലവുകൾ നികത്താൻ കമ്പനി ജനുവരിയിൽ രണ്ട് മോഡലുകളുടെ വില 10,000 രൂപ ഉയർത്തിയിരുന്നു.

വാണിജ്യ പിക്ക് അപ്പ് ശ്രേണിക്ക് പുറമെ, ലൈഫ്‌സ്റ്റൈൽ അഡ്വഞ്ചർ പിക്ക്അപ്പായ ഇസൂസു D-മാക്സ് V-ക്രോസ്, പേർസണൽ വെഹിക്കിൾ വിഭാഗത്തിലെ പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയായ ഇസൂസു MU-X എന്നിവയുടെ ബിഎസ് VI പതിപ്പുകൾ കമ്പനി ഉടൻ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.