കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

ഇന്ത്യൻ വിപണിയിൽ ലൈഫ്-സ്റ്റൈൽ പിക്കപ്പ് മോഡലുകളിലൂടെ കളംനിറഞ്ഞ ഇസൂസു ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് MU-X എന്ന മോഡലിനെ 2017-ൽ പരിചയപ്പെചുത്തിയിരുന്നു. കാര്യമായ നേട്ടങ്ങൾ പറയാനില്ലെങ്കിലും ഈ സെഗ്മെന്റിൽ ചില മാറ്റങ്ങളുമായി വാഹനം വീണ്ടും എത്തിയിരിക്കുകയാണ്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ വിപണിയിൽ നിന്നും പിൻമാറിയ MU-X എസ്‌യുവിയെ ഒരു വർഷത്തിനിപ്പുറം പരിഷ്ക്കരിച്ചാണ് ജാപ്പനീസ് ബ്രാൻഡ് ഇത്തവണ എത്തിയിരിക്കുന്നത്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

വാഹനത്തിനെ കൂടുതൽ പ്രായോഗികമാക്കാനും അണിയിച്ചൊരുക്കനും ഇഷ്‌ടപ്പെടുന്ന ഉപഭോക്താക്കൾക്കായി ഇസൂസു എസ്‌യുവിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി ആക്‌സസറികളും മറ്റും അവതരിപ്പിച്ചിരിക്കുകയാണ്.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

ഈ പട്ടികയാിൽ ഉപകരണങ്ങളുടെ വിശാലമായ ഒരു ശ്രേണിയുമുണ്ട്. അവയിൽ ചിലത് പുറംമോടിക്കായുള്ള ക്രോം ആക്‌സന്റുകൾ പോലുള്ള കോസ്മെറ്റിക് അപ്പീൽ വർധിപ്പിക്കാൻ സഹായിക്കുന്ന പാർട്‌സുകളാണ്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

തുടർന്ന് പ്രായോഗികത വർധിപ്പിക്കുന്നതിനായി റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഒരു ഓർഗനൈസർ ബോക്സ്, ടണ്ണോ കവർ എന്നിവയും അതിലേറെയും ഘടകങ്ങൾ ഇസൂസു MU-X എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

MOST READ: ക്വിഡ് 800 RXT വേരിയന്റിൽ പരിഷ്ക്കാരവുമായി റെനോ

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

തീർന്നില്ല, അതോടൊപ്പം തന്നെ ഭംഗിയും പ്രായോഗികതയും ഉയർത്താനായി ഡോർ വൈസറുകളും ഒരുക്കിയിട്ടുണ്ട്. ഇവ ശ്രദ്ധേയമായ ചില ഘടകങ്ങൾ മാത്രമാണ്. ഇസൂസുവിന് കൂടുതൽ ഓഫറുകളും ആക്സസറി പട്ടികയിലുണ്ട്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

മേൽപ്പറഞ്ഞ എല്ലാ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ശൈലി, മൂല്യം, പ്രായോഗികത എന്നിവയ്ക്കിടയിൽ മികച്ചതാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൽ ഇസൂസു പ്രധാനമായും ബി‌എസ്‌-VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി എസ്‌യുവിയുടെ എഞ്ചിൻ പുതുക്കിയതാണ് ഏറ്റവും ശ്രദ്ധേയം.

MOST READ: ഇന്ത്യയ്ക്കായി പുത്തൻ ഡസ്റ്റർ ഒരുങ്ങുന്നു; ഡിസൈൻ പേറ്റന്റ് നേടി റെനോ

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

D-മാക്‌സ് V-ക്രോസ് പിക്കപ്പിൽ വാഗ്‌ദാനം ചെയ്‌ത അതേ ഭാരം കുറഞ്ഞ ആധുനിക 1.9 ലിറ്റർ Ddi ഡീസൽ എഞ്ചിനാണ് ഇത്തവണ ഇസൂസു MU-X എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് പരമാവധി 163 bhp പവറും 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

മുമ്പുണ്ടായിരുന്ന 3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരമായാണ് ഈ ശേഷി കുറഞ്ഞ യൂണിറ്റ് എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിൻ ഉപയോഗിച്ച് ക്യാബിന്റെ NVH അളവ് കുറക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

4x2, 4x4 എന്നീ വേരിയന്റുകളിൽ ലഭ്യമാകുന്ന MU-X എസ്‌യുവിയിൽ പുതിയ 6-സ്പീഡ് സീക്വൻഷൽ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കമ്പി വാഗ്‌ദാനം ചെയ്യുന്നത്. ബിഎസ്-VI മോഡലിന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Introduced Many Accessories Specially Designed For The MU-X SUV. Read in Malayalam
Story first published: Tuesday, May 18, 2021, 9:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X