എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് പുതിയ 2021 മോഡൽ ഇസൂസു MU-X. 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് മുന്നോടിയായി വിപണിയിൽ നിന്നും പിൻവാങ്ങിയ ജാപ്പനീസ് എസ്‌യുവിയുടെ ഒരു രണ്ടാംവരവായി ഇതിനെ കണക്കാക്കാം.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ബിഎസ്-VI ഇസൂസു MU-Xന് 33.23 ലക്ഷം മുതൽ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പുതുതലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച എസ്‌യുവി അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് ഇത്തവണ ചുവടുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

എന്നിരുന്നാലും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൽ ഇസൂസു പ്രധാനമായും ബി‌എസ്‌-VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പുതുക്കിയതാണ് ഏറ്റവും ശ്രദ്ധേയം. അതിനാൽ തന്നെ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ഇന്റീരിയർ മാറ്റങ്ങളും കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ലന്നു തന്നെ പറയാം.

MOST READ: 2021 D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ മോഡലുകൾ പുറത്തിറക്കി ഇസൂസു

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്യൂറാസ് G4 എന്നിവരുൾപ്പെടുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഇസൂസു MU-X സ്ഥാനം പിടിച്ചിരിക്കുന്നത്.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ഈ എതിരാളികൾ കൂടുതൽ പുരോഗമിക്കുമ്പോൾ MU-X അതിന്റെ പരുക്കൻ സ്വഭാവ സവിശേഷതകളെക്കുറിച്ചും ഏഴ് സീറ്റർ ലേഔട്ടിനൊപ്പം അത് കൊണ്ടുവരുന്ന പ്രായോഗികതയ്ക്കുമാണ് മുൻതൂക്കം നൽകുന്നത്.

MOST READ: 2021 ക്രെറ്റയ്ക്ക് പുത്തൻ ഫീച്ചറുകളും കണക്റ്റിവിറ്റി അപ്പ്ഡേറ്റുകളുമായി ഹ്യുണ്ടായി

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

മുമ്പുണ്ടായിരുന്ന 3.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് പകരം ഭാരം കുറഞ്ഞ ആധുനിക 1.9 ലിറ്റർ Ddi ഡീസൽ എഞ്ചിനാണ് ഇത്തവണ ഇസൂസു MU-X എസ്‌യുവിക്ക് തുടിപ്പേകുന്നത്. അതായത് D-മാക്‌സ് V-ക്രോസിലെ അതേ യൂണിറ്റെന്ന് ചുരുക്കം. ഇത് പരമാവധി 163 bhp പവറും 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ഈ എഞ്ചിൻ ഉപയോഗിച്ച് ക്യാബിന്റെ NVH അളവ് കുറക്കാൻ കമ്പനിക്ക് സാധിച്ചു. പുതിയ 6-സ്പീഡ് സീക്വൻഷൽ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 4x2, 4x4 എന്നീ വേരിയന്റുകളിലും mu-X ലഭ്യമാകും. 4x4 വേരിയന്റിൽ മികച്ച ഓഫ്-റോഡിംഗ് ശേഷിക്കായി ‘ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ' 4x4 ഡയലും ഇസൂസു കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: സ്പോർടി എക്സ്ട്രീം കാമ്രി വെളിപ്പെടുത്തി ടൊയോട്ട

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

അതോടൊപ്പം അപ്-ഹിൽ, ഡൗൺ-ഹിൽ ഡ്രൈവ് കൺട്രോളും MU-X എസ്‌യുവിയുടെ പ്രത്യേകതയാണ്. 4,825 മില്ലീമീറ്റർ നീളവും 1,860 മില്ലീമീറ്റർ വീതിയും 1,840 മില്ലീമീറ്റർ ഉയരവും വീൽബേസ് നീളം 2,845 മില്ലീമീറ്ററുമാണ് ഇസൂസുവിന്റെ പുതിയ മോഡലിനുള്ളത്.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

MU-X എസ്‌യുവിയുടെ നേരായ ഫ്രണ്ട് ഫാസിയയും മറ്റ് ഡിസൈൻ ഘടകങ്ങളും D-മാക്സ് V-ക്രോസ് പിക്കപ്പ് ട്രക്കിൽ നിന്ന് കടമെടുത്തതാണ്. വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നു.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

കൂടാതെ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ട്രാക്ഷൻ കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയാണ് MU-X എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

2021 ഇസൂസു MU-X മോഡലിന്റെ പുറംഭാഗത്ത് ഇരട്ട സ്ലാറ്റ് ക്രോംഡ് ഫ്രണ്ട് ഗ്രിൽ, മസ്കുലർ ബോണറ്റ്, 17 ഇഞ്ച് വീലുകൾ, എൽഇഡി ഡേടൈം ടണ്ണിംഗ് ലൈറ്റുകൾ, റഗ്ഡ് ക്ലാഡിംഗ്, മേൽക്കൂര റെയിലുകൾ എന്നിവ മുൻഗാമിയിലേതു പോലെ തന്നെ തുടരുന്നുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Launched The All New BS6 MU-X SUV In India For Rs 33.23 Lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X