മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതരണ തീയതി വെളിപ്പെടുത്തി ഇസൂസു

ഏകദേശം ഒരു വര്‍ഷത്തോളം വിപണിയില്‍ നിന്നും വിട്ട നിന്ന ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇസൂസു ബിഎസ് VI, D-മാക്‌സ് V-ക്രോസ്. വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് സ്ഥിരീകരണം വരുന്നത്. 2021 മെയ് 10-ന് D-മാക്‌സ് ഹൈ-ലാന്‍ഡര്‍ രാജ്യത്ത് വിപണിയിലെത്തുമെന്ന് ഇസൂസു ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

ബ്രാന്‍ഡിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കിട്ട ടീസര്‍ ചിത്രത്തിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. പുതിയ ഇസൂസു D-മാക്‌സ് ഹൈ-ലാന്‍ഡര്‍ വേരിയന്റിന് കരുത്ത് പകരുന്നത് 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്.

MOST READ: കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

ഈ മോട്ടോര്‍ 161 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ ആറ് സ്പീഡ് മാനുവല്‍ യൂണിറ്റ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

2021 ഇസൂസു D-മാക്‌സ് ഹൈ-ലാന്‍ഡര്‍ കഴിഞ്ഞ മാസം പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിരുന്നു. D-മാക്‌സ് ശ്രേണിയിലെ അടിസ്ഥാന പതിപ്പ്, ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, വീല്‍ കവറുകളുള്ള സ്റ്റീല്‍ വീലുകള്‍, കറുത്ത ഒആര്‍വിഎം എന്നിവ പോലുള്ള സവിശേഷതകളുള്ള പുതുക്കിയ എക്സ്റ്റീരിയറുകള്‍ അവതരിപ്പിക്കുന്നു.

MOST READ: വില പ്രഖ്യാപനം ജൂണിൽ, വിൽപ്പനക്ക് തയാറെടുത്ത് സ്കോഡ കുഷാഖ്

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

D-മാക്‌സ് V-ക്രോസുമായി താരതമ്യപ്പെടുത്തുമ്പോള്‍, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഫോഗ് ലൈറ്റുകള്‍, കൂടാതെ ഒആര്‍വിഎമ്മുകള്‍ക്കും വാതില്‍ ഹാന്‍ഡിലുകള്‍ക്കുമുള്ള ക്രോം ഉള്‍പ്പെടുത്തലുകള്‍ എന്നിവ ഹൈ-ലാന്‍ഡര്‍ നഷ്ടപ്പെടുത്തുന്നു.

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

അകത്ത്, വരാനിരിക്കുന്ന ഇസൂസു D-മാക്‌സ് ഹൈ-ലാന്‍ഡറില്‍ മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ബ്ലാക്ക് ഡാഷ്ബോര്‍ഡ്, അനലോഗ് ഡയലുകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍ക്കൊള്ളും.

MOST READ: ആഗോള തലത്തിൽ 363 കോംപാക്ട് ക്രോസ്ഓവർ അവതരിപ്പിച്ച് ഫിയറ്റ്

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

പുതിയ D-മാക്‌സ് V-ക്രോസുമായി താരതമ്യപ്പെടുത്തുമ്പോള്‍, മോഡലിന് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കില്ല.

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

ഉയര്‍ന്ന വേരിയന്റിനൊപ്പം പ്രത്യേകമായി 4x4 ഓപ്ഷനും ജാപ്പനീസ് ബ്രാന്‍ഡ് ലഭ്യമാക്കും. സുരക്ഷ സവിശേഷതകളില്‍ ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഡി, ഇഎസ്സി, എച്ച്ഡിസി, എച്ച്എസ്എ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഇടംപിടിക്കും.

MOST READ: ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതകരണ തീയതി വെളിപ്പെടുത്തി ഇസൂസു

വില പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പഴയ പതിപ്പില്‍ നിന്നും വര്‍ധിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. നിലവിലെ പതിപ്പിന് 16.55 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Revealed D-Max Hi-Lander Launch Date, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X