കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

രാജ്യത്തെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ശ്രേണിയിലെ താരമായിരുന്ന ഇസൂസു D-മാക്സ് V-ക്രോസ് വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രണ്ടാംവരവിൽ സ്റ്റാൻഡേർഡ് മോഡലിനൊപ്പം എൻട്രി-ലെവൽ ഹൈലാൻഡർ പതിപ്പും നിരയിലുണ്ട്.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

ഇപ്പോൾ ഇസൂസു D-മാക്സ് V-ക്രോസിനായുള്ള ഔദ്യോഗിക ആക്‌സസറികളും വെബ്സൈറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. പിക്കപ്പിനെ കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന ഇവയിലൂടെ ഉപഭോക്താക്കൾക്ക് വാഹനത്തെ ഇഷ്‌ടാനുസൃതമാക്കാനും സാധിക്കും.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

ഔദ്യോഗിക ആക്‌സസറി പട്ടികയിൽ കാർപ്പെറ്റ് മാറ്റുകൾ, ഡോർ വൈസറുകൾ, സിൽ പ്ലേറ്റുകൾ, സീറ്റ് കവറുകൾ തുടങ്ങിയ സവിശേഷതകൾ ഇസൂസു ഹൈ-ലാൻഡർ, V-ക്രോസ് എന്നിവയ്ക്ക് ലഭിക്കുന്നു.

MOST READ: പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ടയറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി മിഷലിന്‍

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

എന്നിരുന്നാലും, റെയിൽ ഓവർ ബെഡ്-ലൈനർ, സ്‌പോയിലർ ഉള്ള ഡി-ബോക്‌സ്, ഹാർഡ് ലിഡ്, സ്‌പോർട്‌സ് ബാർ, കാർഗോ റെയിൽസ് ക്രൂ, കാർഗോ നെറ്റ്, ഒരു മേലാപ്പ്, കാർഗോ ബൈക്ക് കാരിയർ തുടങ്ങിയവയും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

മറുവശത്ത് മേൽപ്പറഞ്ഞവയ്‌ക്ക് പുറമേ V-ക്രോസിന് ക്രോം അലങ്കാരങ്ങളും ഇസൂസു വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും അത് സ്ഥാപിച്ചിരിക്കുന്ന പ്രീമിയം ഓഫറിംഗിനായി ഇത് സഹായിക്കും.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

ഈ ആക്‌സസറികളുടെ വില നിർണയത്തെയും ലഭ്യതയെയും കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഒരു അംഗീകൃത ഡീലറുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ലഭ്യമാകും. D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ എന്നിവയ്ക്ക് യഥാക്രമം 16.98 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്ഷോറൂം വില.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

2021 ഇസൂസു D-മാക്സ് V-ക്രോസ് മോഡലുകൾക്ക് 1.9 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 161 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് പിക്കപ്പ് നിരത്തിലേക്ക് എത്തുന്നത്.

MOST READ: ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

ബിഎസ്-VI D-മാക്സ് V-ക്രോസ് ശ്രേണിയിൽ ഇപ്പോൾ ബൈ-എൽഇഡി പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ‌ ലൈറ്റുകൾ എന്നിവ ഇസൂസു ഒരുക്കിയിട്ടുണ്ട്. സൈഡ്-സ്റ്റെപ്പ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും വാഹനത്തിൽ സ്റ്റാൻഡേർഡായി ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

പിക്കപ്പിന്റെ അകത്തളത്തിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ്, ക്രൂയിസ് കൺട്രോൾ, ടോപ്പ് വേരിയന്റുകളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ലഭ്യമാണ്.

കൂടുതൽ പ്രായോഗികമാക്കാം, D-മാക്സ് V-ക്രോസിനായുള്ള ആക്‌സസറികളും അവതരിപ്പിച്ച് ഇസൂസു

തീർന്നില്ല, അതോടൊപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പീക്കറുകളുള്ള 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും D-മാക്സ് V-ക്രോസ് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Revealed The Accessories For New 2021 V-Cross and Hi-Lander. Read in Malayalam
Story first published: Thursday, May 13, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X