പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ഇസൂസു മോട്ടോർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കായ D-മാക്സ് V-ക്രോസിന്റെ അപ്‌ഡേറ്റ് ചെയ്ത ബിഎസ് VI പതിപ്പ് അടുത്തിടെ വിപണിയിൽ പുറത്തിറക്കി.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ബിഎസ് VI കംപ്ലയിന്റ് അല്ലാത്തതിനാൽ മറ്റുള്ളവയോടൊപ്പം ഈ മോഡലും കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് നിർത്തലാക്കിയിരുന്നു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇപ്പോൾ D-മാക്സ് V-ക്രോസ്, ഹൈ-ലാൻഡർ, MU-X എസ്‌യുവി എന്നിവ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

V-ക്രോസ് ബിഎസ് VI പതിപ്പിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 19.98 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ്. എസ്‌യുവിയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും അപ്‌ഡേറ്റുകളും കാണിക്കുന്ന ബിഎസ് VI പതിപ്പ് V-ക്രോസിനായി ഇസൂസു ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കി.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ഇസൂസു മോട്ടോർസ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിജയകരമായി വിപണിയിൽ വിൽക്കാൻ കഴിഞ്ഞ ഒരേയൊരു ബ്രാൻഡാണ് ഇസൂസു.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

മഹീന്ദ്ര, ടാറ്റ തുടങ്ങിയ നിരവധി ഇന്ത്യൻ നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ നേരത്തെ പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഔട്ട്‌ഡോർ ഇഷ്ടപ്പെടുന്നവർക്കിടയിൽ പ്രശസ്തമായ പിക്കപ്പ് ട്രക്കാണ് ഇസൂസു V-ക്രോസ്. TVC ഉം ഇതേ വിഷയം ഊന്നിപ്പറയുന്നു. ഈ പിക്കപ്പ് ട്രക്ക് യഥാർത്ഥത്തിൽ എത്രത്തോളം പ്രായോഗികമാണെന്ന് വീഡിയോ കാണിക്കുന്നു.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ക്യാബിനിൽ അഞ്ച് യാത്രക്കാർക്ക് ഇരിക്കാൻ കഴിയും അതിനൊപ്പം ലഗേജുകൾക്കായി പിന്നിൽ ഒരു വലിയ ലോഡിംഗ് ബേയും വാഹനം വാഗ്ദാനം ചെയ്യുന്നു. രൂപകൽപ്പനയുടെ കാര്യത്തിൽ, കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച മ്യൂ പതിപ്പ് ഇന്ത്യക്ക് ലഭിച്ചില്ല.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ഇതിനകം വിൽപ്പനയ്‌ക്കെത്തിയിരുന്ന അതേ പതിപ്പാണ് വീണ്ടും കമ്പനി അവതരിപ്പിച്ചത്. നേരത്തെ V-ക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി ലഭ്യമായിരുന്നു. ഇതിൽ 2.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ നിർമ്മാതാക്കൾ നിർത്തലാക്കി, ഇപ്പോൾ 1.9 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമാണ് വാഹനത്തിൽ വരുന്നത്.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

Z, Z പ്രസ്റ്റീജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമാണ് V-ക്രോസ് ലഭ്യമാവുന്നത്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് റെയിലുകൾ, പാസീവ് എൻട്രി, സ്റ്റാർട്ട് സിസ്റ്റം, ആറ് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 18 ഇഞ്ച് അലോയി വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ ഡീഫോഗർ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ Z വേരിയന്റിൽ ലഭ്യമാണ്.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

V-ക്രോസിന്റെ Z പ്രസ്റ്റീജ് വേരിയന്റിൽ ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ആന്റി പിഞ്ച് വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ഫോഗ് ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ഫ്ലൈ ഷിഫ്റ്റ് കൺട്രോൾ 4WD തുടങ്ങിയവ ലഭിക്കുന്നു.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

മുകളിൽ സൂചിപ്പിച്ചതുപോലെ ഇസൂസു V-ക്രോസ് ഇപ്പോൾ 1.9 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് നൽകുന്നത്. എഞ്ചിൻ ഇപ്പോൾ പരമാവധി 163 bhp കരുത്തും, 360 Nm torque ഉം സൃഷ്ടിക്കുന്നു. ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഇപ്പോൾ 13 bhp കൂടുതൽ ശക്തിയും 10 Nm കൂടുതൽ torque ഉം സൃഷ്ടിക്കുന്നു.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

V-ക്രോസിന്റെ Z പതിപ്പിന് 19.98 ലക്ഷം രൂപ, എക്സ്-ഷോറൂം വിലവരുമ്പോൾ Z പ്രസ്റ്റീജ് വേരിയന്റിന് 24.49 ലക്ഷം രൂപ വിലമതിക്കുന്നു. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ച് V-ക്രോസ് ലഭ്യമാണ്.

പരിഷ്കരിച്ച 2021 D-മാക്സ് V-ക്രോസിനായി പുതിയ TVC പങ്കുവെച്ച് ഇസൂസു

ഈ രണ്ട് വേരിയന്റുകൾക്ക് പുറമെ V-ക്രോസ് എസ്‌യുവിയുടെ താങ്ങാവുന്ന പതിപ്പും ഇസൂസു വിപണിയിൽ അവതരിപ്പിച്ചു. ഹൈ-ലാൻഡർ എന്നറിയപ്പെടുന്ന ഇതിന് 16.98 ലക്ഷം രൂപയാണ് എക്സ്‌-ഷോറൂം വില. S-ക്യാബ്, D-മാക്സ് പതിപ്പുകളിൽ ഇത് ലഭ്യമാണ്.

D-മാക്സ് 2-ഡോർ പതിപ്പാണ്, S-കാബിന് നാല് ഡോറുകളുണ്ട്. എസി, പവർ വിൻഡോ, സ്റ്റീൽ റിംസ്, പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. V-ക്രോസിൽ നിന്ന് വ്യത്യസ്തമായി, 2WD സിസ്റ്റത്തിൽ മാത്രമേ ഹൈ-ലാൻഡർ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Shares New TVC For Updated 2021 D-Max V-Cross Pickup. Read in Malayalam.
Story first published: Monday, May 17, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X