വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായാണ് വീണ്ടും സജീവമാകാൻ തയാറെടുക്കുകയാണ് ഇസൂസുവിന്റെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് മോഡലായ D-മാക്സ് V-ക്രോസ്.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ഈ മാസം അവസാനത്തോടെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതുക്കിയ ബിഎസ്-VI എഞ്ചിനും മറ്റ് ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന്റെ പുതിയ ടീസർ ചിത്രവും ഇസൂസു ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്കിന്റെ രണ്ട് വകഭേദങ്ങളാകും ഇസൂസു ഇന്ത്യയിൽ അവതരിപ്പിക്കുക. സാധാരണ V-ക്രോസിനൊപ്പം ബേസ് മോഡലായ ഹൈ-ലാൻഡർ വേരിയന്റും ഇത്തവണ ശ്രേണിയിലുണ്ടാകും എന്നതാണ് ശ്രദ്ധേയമായ വസ്‌തുത.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി ടാറ്റ HBX; പുതിയ വിവരങ്ങള്‍ ഇതാ

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി നിലവിലുണ്ടായിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിന് പകരം 1.9 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ യൂണിറ്റിലേക്ക് D-മാക്സ് V-ക്രോസിനെ കമ്പനി മാറ്റി. ഇത് പരമാവധി 161 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്കിൽ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്. ടോപ്പ് എൻഡ് വേരിയന്റിനൊപ്പം പ്രത്യേകമായി 4x4 ശേഷി ജാപ്പനീസ് ബ്രാൻഡ് ലഭ്യമാക്കും.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

Z 2WD ഓട്ടോമാറ്റിക്, Z പ്രസ്റ്റീജ് 4WD ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്ന രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന 2021 ഇസൂസു D-മാക്സ് V-ക്രോസിന്റെ ബാഹ്യഭാഗങ്ങളിൽ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഫ്രം ഫോഗ് ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

പ്രീമിയം അപ്പീലിനായി ക്രോം ആവരണത്തിൽ പൊതിഞ്ഞാണ് ലൈറ്റിഗ് സംവിധാനം അവതരിപ്പിക്കുക. അതോടൊപ്പം റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും പിക്കപ്പിന്റെ ഡിസൈൻ ഘടകങ്ങളിൽ ഉൾക്കൊള്ളിച്ച് ഒരു പരുക്കൻ രൂപത്തിലേക്ക് വാഹനം ഒരുങ്ങും.

MOST READ: കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

2021 ഇസൂസു D-മാക്സ് V-ക്രോസിന്റെ അകത്തളത്തിൽ ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ ആറ്-വഴി വൈദ്യുത ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ തുടങ്ങിയ സംവിധാനങ്ങളായിരിക്കും കമ്പനി അണിനിരത്തുക.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

എന്നാൽ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഡി, ഇഎസ്‌സി, എച്ച്ഡിസി, എച്ച്എസ്എ , സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനം, പിൻ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാമാകും ഇസൂസു അവതരിപ്പിക്കുക.

വിപണിയിലേക്ക് എത്താൻ തയാർ, ബിഎസ്-VI D-മാക്സ് V-ക്രോസിന്റെ പുതിയ ടീസർ ചിത്രങ്ങളുമായി ഇസൂസു

16.55 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരുന്നു പഴയ ഇസൂസു D-മാക്സ് V-ക്രോസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. എന്നാൽ പരിഷ്ക്കാരങ്ങളുമായി എത്തുമ്പോൾ വില അൽപ്പം കൂടാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Isuzu Teased The Upcoming BS6 2021 D-Max V-Cross Again. Read in Malayalam
Story first published: Tuesday, May 4, 2021, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X