ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

മികവുറ്റ V8 എഞ്ചിനുകൾക്ക് പേരുകേട്ട ഇറ്റാലായിൻ ആഢംബര വാഹന നിർമാതാക്കളായ മസെരാട്ടി ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ വിദേശ വിപണിയിൽ പുറത്തിറക്കിയ ലെവാന്റെ ഹൈബ്രിഡ് മോഡലിനെ രാജ്യത്ത് പരിചയപ്പെടുത്തിയാണ് കമ്പനി കരുത്താർജിക്കാൻ തയാറെടുക്കുന്നത്.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

V8 എഞ്ചിനുകൾക്ക് പേരുകേട്ടവരാണെങ്കിലും ഇപ്പോൾ ശ്രദ്ധ ഹൈബ്രിഡ് സംവിധാനത്തിലേക്കാണ്. സമ്പൂർണ വൈദ്യുതീകരണത്തിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഇത്തരം യൂണിറ്റുകളുകളുടെ വികസനം.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

ഇറ്റാലിയൻ ബ്രാൻഡ് നിലവിൽ ഗിബ്ലി സെഡാൻ, ലെവാന്റെ എസ്‌യുവി എന്നിവയിൽ 4 സിലിണ്ടർ ഹൈബ്രിഡും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ ലെവാന്റെ ഹൈബ്രിഡിനെ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

48V ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് ഹൈബ്രിഡ് സംവിധാനവുമായി സംയോജിച്ച് 5,750 rpm-ൽ പരമാവധി 325 bhp കരുത്തും 2,250 rpm-ൽ 450 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

മസെരാട്ടി പറയുന്നതനുസരിച്ച് ഹൈബ്രിഡ് വേരിയന്റിന് 6-സിലിണ്ടർ എഞ്ചിൻ തുല്യമായതിനേക്കാൾ ഭാരം കുറവാണ്. ഇത് മികച്ച ഭാരം വിതരണത്തിന് കാരണമാകുന്നു. വെറും ആറ് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ആഢംബര എസ്‌യുവിക്ക് സാധിക്കും.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

അതേസമയം ലെവാന്റെ ഹൈബ്രിഡിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു. ഓൾ-വീൽ ഡ്രൈവ്, എയർ സസ്പെൻഷൻ, സ്റ്റാൻഡേർഡ് ഉപകരണങ്ങളായി മെക്കാനിക്കൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

സൈഡ് എയർ ഡക്ടുകളിലെ നീല ഹൈലൈറ്റുകൾ, നീല ബ്രേക്ക് കോളിപ്പറുകൾ എന്നിവ പോലുള്ള ചില ചെറിയ വിശദാംശങ്ങൾ ഒഴികെ പുറം ഭാഗത്ത് ലെവാന്റെ ഹൈബ്രിഡ് മറ്റേതൊരു ലെവാന്റെ എസ്‌യുവിയെയും ഓർമപ്പെടുത്തും.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

ത്രീ-ലെയർ മെറ്റാലിക് ബ്ലൂ കളർ ഓപ്ഷനിലാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നതും. ഹൈബ്രിഡ് എസ്‌യുവിയിൽ 21 ഇഞ്ച് വീലുകളാണ് മസെരാട്ടി ഉപയോഗിച്ചിരിക്കുന്നത്. ഇനി ആഢംബര മോഡലിന്റെ അകത്തളത്തിലേക്ക് നോക്കിയാലും ഒരു പ്രീമിയം വാഹനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

ആഢംബര എസ്‌യുവി നിരയിലെ ഇറ്റാലിയൻ; മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന്റെ അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ

അകത്ത് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7.0 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. യു‌എസ്‌എ, യൂറോപ്പ് തുടങ്ങിയ വിപണികൾക്കായുള്ള ലെവാന്റെ എസ്‌യുവിയുടെ നിർമാണം ജൂണിൽ ആരംഭിച്ച മസെരാട്ടി ചൈനക്കും അപെക് രാജ്യങ്ങൾക്കായുള്ള നിർമാണം അടുത്ത മാസം തുടങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Italian Luxury Car Maker Maserati Will Launch The New Levante Hybrid SUV In India Soon. Read in Malayalam
Story first published: Tuesday, June 22, 2021, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X