സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

കുത്തനെയുള്ള ചരിവുകൾ, വളഞ്ഞൊടിഞ്ഞ ടാർ‌മാക്, തണുത്തുറഞ്ഞ താപനില എന്നീ സാഹചര്യങ്ങളേ തരണം ചെയ്ത് യുകെയിലെ ഏറ്റവും ഉയർന്ന പാതയായ കംബ്രിയയിലെ ഗ്രേറ്റ് ഡൺ ഫെല്ലിലെ 'എവറസ്റ്റിലേക്ക്' സിംഗിൾ ബാറ്ററി ചാർജ് ഉപയോഗിച്ച് ജാഗ്വർ I-പേസ് വിജയകരമായി കീഴടക്കി.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ഒളിമ്പിക്, ലോക ചാമ്പ്യൻ സൈക്ലിസ്റ്റ് എലിനോർ ബാർക്കർ MBE -യാണ് ഇലക്ട്രിക് എസ്‌യുവി ഓടിച്ചത്. ലോക്ക്ഡൗൺ സമയത്ത് സൈക്കിൾ യാത്രക്കാർ എവറസ്റ്റിംഗ് വെല്ലുവിളി ഏറ്റെടുക്കുമ്പോൾ താൻ ആകാംക്ഷയോടെയാണ് അത് കണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ഒരു പ്രൊഫഷണൽ റൈഡർ എന്ന നിലയിലും ഇത് സഹിഷ്ണുതയുടെ ഭയാനകമായ നേട്ടമാണ്, അതിനാൽ ഇലക്ട്രിക് ജാഗ്വർ I-പേസിന്റെ സ്റ്റിയറിംഗിന് പിന്നിൽ ഈ ഒരു യാത്ര ചെയ്യാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണ് എന്ന് എലിനോർ ബാർക്കർ MBE പറഞ്ഞു.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ഫോർമുല E-റേസിൽ ജാഗ്വർ റേസിംഗ് ഡ്രൈവർമാർ അവരുടെ I-ടൈപ്പിന്റെ ബാറ്ററി ശേഷിയുടെ 30 ശതമാനം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്ന് താൻ കണ്ടെത്തിയപ്പോൾ, ഒരു സ്പോർട്സാമാൻ എന്ന നിലയിൽ സ്വാഭാവികമായും ആ കണക്കിനെ മറികടക്കാൻ താൻ ആഗ്രഹിച്ചു!

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

I-പേസിന്റെ സുഖം, നിശബ്ദ പവർ ഡെലിവറി, സിംഗിൾ-പെഡൽ ഡ്രൈവിംഗ് എന്നിവ ആസ്വദിക്കുന്നതിനിടയിലാണ് ആ ലക്ഷ്യം തകർത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ഇടുങ്ങിയ അസ്ഫാൽറ്റിന് 20 ശതമാനം വരെ വളവുകളും ഗ്രേഡിയന്റുകളും ഉണ്ട്, ഇവ മറികടന്ന് 848 മീറ്റർ ഉയരത്തിലേക്കാണ് എത്തേണ്ടത്. ഇലക്ട്രിക് എസ്‌യുവിയുടെ റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 5.8 കിലോമീറ്റർ കയറ്റത്തിന്റെ (ആകെ 11.6 കിലോമീറ്റർ ലൂപ്പ്) 16.2 ആവർത്തനങ്ങൾ എലിനോർ പൂർത്തിയാക്കി.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

ആരംഭ പോയിന്റിലേക്കുള്ള 12.9 കിലോമീറ്റർ ഡ്രൈവ് ഉൾപ്പെടെ ഇലക്ട്രിക് എസ്‌യുവി മൊത്തം 199.6 കിലോമീറ്റർ സഞ്ചരിച്ചു. അതിശയകരമെന്നു പറയട്ടെ, I-പേസിൽ അതിന്റെ വെല്ലുവിളി പൂർത്തിയാക്കിയ ശേഷവും 31 ശതമാനം ബാറ്ററി ചാർജ് ശേഷിച്ചിരുന്നു.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

I-പേസിനായി വികസിപ്പിച്ച നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഡ്രൈവിംഗ് അനുഭവത്തിന്റെ നിർവചനാ സവിശേഷതയാണ്. ട്രാക്കിലെ തങ്ങളുടെ ഫോർമുല E-പ്രോഗ്രാമിലൂടെ പഠിച്ച പാഠങ്ങൾ ഒപ്റ്റിമൈസ് ചെയ്ത ശ്രേണിയുടെ അടിസ്ഥാനത്തിൽ I-പേസ് ഉപഭോക്താക്കൾക്ക് റോഡിൽ ആനുകൂല്യങ്ങൾ ആസ്വദിക്കുമെന്ന് ഉറപ്പാക്കുന്നു എന്ന് ജാഗ്വർ റേസിംഗ് എഞ്ചിനീയർ ജാക്ക് ലാംബർട്ട് പറഞ്ഞു.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

1.05 കോടി രൂപയുടെ പ്രാരംഭ നിരക്കിൽ കമ്പനി അടുത്തിടെ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന I-പേസ് ഇലക്ട്രിക്-എസ്‌യുവി പുറത്തിറക്കി. S, SE, HSE എന്നീ മൂന്ന് വേരിയന്റുകളിലാണ് ജാഗ്വർ I-പേസ് വാഗ്ദാനം ചെയ്യുന്നത്.

സിംഗിൾ ചാർജിൽ ബ്രിട്ടണിലെ ഏറ്റവും ഉയർന്ന റോഡ് കീഴടക്കി ജാഗ്വർ I-പേസ്

എസ്‌യുവിയുടെ മിഡ്-സ്‌പെക്ക് വേരിയന്റിന് 1.08 കോടി രൂപയും ടോപ്പ്-സ്‌പെക്ക് I-പേസ് വേരിയന്റിന് 1.12 കോടി രൂപയുമാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar I-Pace Electric Conquers Britans Highest Surface Road On Single Charge. Read in Malayalam.
Story first published: Thursday, June 3, 2021, 20:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X