അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

അഞ്ചാം തലമുറ റേഞ്ച് റോവർ എസ്‌യുവിയെ ലോകത്തിന് സമർപ്പിച്ച് ജാഗ്വർ ലാൻഡ് റോവർ. ബ്രിട്ടീഷ് വാഹനത്തിന്റെ അകവും പുറവും തികച്ചും ആഢംബരത്തികവോടെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ രൂപത്തിനൊപ്പം പുത്തൻ എഞ്ചിൻ ഓപ്ഷനുകളിലും പുത്തൻ സാങ്കേതിക വിദ്യകളാലും അതിസമ്പന്നമാണ് റേഞ്ച് റോവർ.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

ജാഗ്വർ ലാൻഡ് റോവറിന്റെ പുതിയ എം‌എൽ‌എ ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ആദ്യ റേഞ്ച് റോവറാണിത് എന്നതും ശ്രദ്ധേയമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2022 റേഞ്ച് റോവറിന് പ്രത്യേക ഓൾ ഇലക്‌ട്രിക് പതിപ്പ് ലഭിക്കുമെന്നും ബ്രിട്ടീഷ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

രണ്ട് വ്യത്യസ്‌ത വീൽബേസ് മോഡലുകൾ, അഞ്ച് എഞ്ചിൻ ഓപ്ഷനുകൾ, നാലിനും ഏഴിനും ഇടയിലുള്ള സീറ്റിംഗ് കപ്പാസിറ്റി എന്നിവയുള്ള വിപുലമായ ലൈനപ്പാണ് അഞ്ചാംതലമുറ റേഞ്ച് റോവർ എസ്‌യുവിയിലുള്ളത്. ഏറ്റവും വിവേചനാധികാരമുള്ള ഉപഭോക്താക്കൾക്കായി ലോകത്തിലെ ഏറ്റവും അഭിലഷണീയമായ ആഢംബര വാഹനങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള തങ്ങളുടെ കാഴ്ച്ചപ്പാടിന്റെ മികച്ച പ്രകടനമാണ് പുതിയ റേഞ്ച് റോവർ എന്ന് ജാഗ്വർ ലാൻഡ് റോവറിന്റെ സിഇഒ തിയറി ബൊല്ലോർ പറഞ്ഞു.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

50 വർഷത്തിലേറെയായി റേഞ്ച് റോവറിന്റെ മുഖമുദ്രയായ പയനിയറിംഗ് ഇന്നോവേഷന്റെ അതുല്യമായ കഥയുടെ അടുത്ത അധ്യായമാണ് ഇത് രചിക്കുന്നതെന്നും തിയറി ബൊല്ലോർ കൂട്ടിച്ചേർത്തു. 2022 മോഡൽ റേഞ്ച് റോവറിന് 5 മീറ്ററിൽ കൂടുതൽ നീളമുണ്ട്. അങ്ങനെ മൊത്തം ലോംഗ് വീൽബേസ് പതിപ്പിന് 5.25 മീറ്റർ നീളമാണ് ലഭിക്കുക. കൂടാതെ 2.20 മീറ്റർ വീതിയും, 1.87 മീറ്റർ ഉയരവും പുതിയ എസ്‌യുവിക്കുണ്ട്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

SE, HSE, ഓട്ടോബയോഗ്രഫി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് അഞ്ചാം തലമുറ മോഡൽ വിപണിയിൽ എത്തുന്നത്. ഐതിഹാസികമായ റേഞ്ച് റോവറിന്റെ രൂപത്തിലും ചില പ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അഞ്ച് തലമുറകളിലൂടെയും അതിന്റെ ഉത്ഭവം കണ്ടെത്താൻ കഴിയുന്ന മൂന്ന് വരികളാണ് ഡിസൈനിലെ ഒരു പ്രധാന സവിശേഷത. മുൻവശത്ത് പുതിയ ഗ്രിൽ ഗ്രാഫിക്സും ഡിആർഎല്ലുകളോട് കൂടിയ ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാമ്പ് ഡിസൈനും എസ്‌യുവിക്ക് ലഭിക്കുന്നു.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

സംയോജിത ഹസാർഡ് ഡിറ്റക്ഷനും ആന്റി-പിഞ്ച് പ്രവർത്തനവും ഉള്ള പവർ അസിസ്റ്റഡ് ഡോറുകൾ നൽകുന്ന ആദ്യത്തെ ലാൻഡ് റോവർ എസ്‌യുവിയാണ് 2022 റേഞ്ച് റോവർ. നാല് ഡോറുകളും ഇലക്ട്രിക്കലി അസിസ്റ്റഡ് ആണെന്നതും ആഢംബര തികവിന് അടിവരയിടുന്ന കാര്യമാണ്. അതേസമയം ഉള്ളിലെ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വഴിയും അവ നിയന്ത്രിക്കാൻ സാധിക്കും.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

പുതിയ റേഞ്ച് റോവറിന്റെ ഇന്റീരിയറും എല്ലാ ആധുനിക സുഖപ്രദമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പിവി പ്രോ സോഫ്‌റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പം 13.1 ഇഞ്ച് കർവി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം 13.7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അകത്തളത്തെ കൂടുതൽ പ്രീമിയമാക്കുന്നു.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് എന്നിവയുമായി പൊരുത്തപ്പെടുന്നു. പൂർണമായും ഡിജിറ്റൽ ക്ലൈമറ്റ് നിയന്ത്രണങ്ങളോടുകൂടിയ സ്റ്റിയറിംഗ് വീലും കൺസോളും റേഞ്ച് റോവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്തെ യാത്രക്കാർക്കായി മുൻ സീറ്റുകളുടെ പിൻഭാഗത്ത് 11.4 ഇഞ്ച് ടച്ച് സ്‌ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. 1,600 W 35 സ്പീക്കർ മെറിഡിയൻ സിഗ്നേച്ചർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ആകർഷണങ്ങൾ.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

പുതിയ റേഞ്ച് റോവറിന്റെ ബൂട്ടും പൂർണമായും പരിഷ്‌ക്കരിച്ചിരിട്ടുണ്ട്. അത് ഇപ്പോൾ ഒരു ലോഡിംഗ് ഫ്ലോറാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ അത് ക്യാമ്പിംഗിനായി ഒരു തരം ആഢംബര ലൊക്കേഷനായി രൂപാന്തരപ്പെടുത്താനും സാധിക്കും. മികച്ച കുഷ്യൻ, ബാക്ക്‌റെസ്റ്റ്, സ്പീക്കറുകൾ എന്നിവ ഉപയോഗിച്ച് കിടലൻ രൂപമാറ്റമാണ് ഇതിലൂടെയെല്ലാം കമ്പനി സാധ്യമാക്കിയിരിക്കുന്നത്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

ആറ്, എട്ട് സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ റേഞ്ച് റോവർ ലഭ്യമാകും. പ്രത്യേകമായി രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ P440e, P510e, മൂന്ന് പെട്രോളും (P360, P400, P530) മൂന്ന് ഡീസൽ (D250, D300, D350) എന്നിവയും ശ്രേണിയിൽ ഉണ്ടാകും. ഡീസൽ, പെട്രോൾ എഞ്ചിനുകൾ 48 വോൾട്ട് ലൈറ്റ്‌വെയ്റ്റ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ലാൻഡ് റോവർ ജോടിയാക്കിയിരിക്കുന്നത്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

കൂടാതെ എല്ലാ എഞ്ചിൻ ഓപ്ഷനുകളും എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സും ടു-സ്പീഡ് റേഞ്ച് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നതും. ഇത് ടോവിങ്ങിനും ഓഫ്-റോഡിനും പ്രധാനപ്പെട്ട ലോ-എൻഡ് അനുപാതങ്ങളുടെ ഒരു ഡ്രൈവിംഗ് ശ്രേണി നൽകാൻ പ്രാപ്‌തമാണ്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

എസ്‌യുവിയുടെ പെട്രോൾ നിരയിൽ P360 പതിപ്പ് 360 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.0 ലിറ്റർ 6 സിലിണ്ടറുമായാണ് എത്തുന്നത്. 3.0 ലിറ്റർ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ള P400 പരമാവധി 400 bhp പവറും 550 Nm torque ഉം വികസിപ്പിക്കും.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

അതേസമയം P530 വേരിയന്റിന് 4.4 ലിറ്റർ V8 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 530 bhp കരുത്തിൽ 750 Nm torque സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ്.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

3.0 ലിറ്റർ ഡീസൽ എഞ്ചിനുകൾക്ക് D250 മോഡലിൽ 249 bhp, 600 Nm torque എന്നിവ നൽകുമ്പോൾ, D300 പതിപ്പിൽ 300 bhp, 650 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്. റേഞ്ച് റോവർ D350 എസ്‌യുവിയിൽ ഇത് 350 bhp പവറും 700 Nm torque ഉം ആയി ഉയരും.

അത്രമേൽ രാജകീയം​; ആഢംബരത്തികവോടെ പുത്തൻ റേഞ്ച് റോവറിനെ വിപണിയിൽ അവതരിപ്പിച്ചു

പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകളായ PHEV എക്സ്റ്റെൻഡഡ് റേഞ്ച്, P440e, P510e മോഡലുകൾക്ക് 440 bhp, 510 bhp എന്നിവ ഉത്പാദിപ്പിക്കാൻ കഴിയും. 400 bhp 3.0-ലിറ്റർ ഇൻ-ലൈൻ 6-സിലിണ്ടർ ഇൻജനീയം പെട്രോൾ എഞ്ചിനും 38.2kWh ലിഥിയം 12 kWh ബാറ്ററിയുമാണ് ഇവിടെ സംയോജിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മോഡിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Jaguar land rover officially launched the all new range rover suv
Story first published: Wednesday, October 27, 2021, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X