2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

2021 XF ലക്ഷ്വറി സെഡാന്റെ പുതിയ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു ജാഗ്വര്‍ ലാന്‍ഡ് റോവര്‍. R- ഡൈനാമിക് S ട്രിമ്മില്‍ മാത്രം പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഹനം ലഭ്യമാണ്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

2021 ജാഗ്വര്‍ XF-ന് 71.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആയതിനാല്‍ തന്നെ, പരിഷ്‌കരിച്ച XF അതേ സിലൗറ്റിനെ സൂക്ഷ്മമായതും എന്നാല്‍ പ്രകടമായതുമായ മാറ്റങ്ങളോടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

ഫ്രണ്ട് ഗ്രില്‍ ഇപ്പോള്‍ വലുതാണ്, കൂടാതെ ക്രോം ഔട്ട്ലൈനിനൊപ്പം സ്റ്റഡ്-ടൈപ്പ് ഡിസൈനും ലഭിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ രൂപകല്‍പ്പനയും പരിഷ്‌ക്കരിച്ചിരിക്കുന്നു, ഇപ്പോള്‍ ഇരട്ട J- ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ വാഹനത്തിന് ലഭിക്കുന്നു.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

കൂടാതെ, മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ വലിയ എയര്‍ ഇന്‍ലെറ്റുകള്‍ ഉപയോഗിച്ച് നിര്‍മാതാക്കള്‍ പുനര്‍നിര്‍മ്മിച്ചു. പിന്‍ഭാഗത്ത്, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ മിനുസമാര്‍ന്നതും പുതിയ ഗ്രാഫിക് ഡിസൈന്‍ നേടുന്നതുമാണ്. XF ഇപ്പോള്‍ വലിയതും പുനര്‍രൂപകല്‍പ്പന ചെയ്തതുമായ അലോയ് വീലുകളാണ് അവതരിപ്പിക്കുന്നത്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

ക്യാബിനിനുള്ളിലേക്ക് വന്നാല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ 11.4 ഇഞ്ച് Pivi പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നത്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

ഗിയര്‍ സെലക്ടര്‍ ഡയല്‍ ഇപ്പോള്‍ ലെതറില്‍ പൊതിഞ്ഞിരിക്കുന്നു. പുതിയ സ്റ്റിയറിംഗ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, PM2.5 എയര്‍ പ്യൂരിഫയര്‍, 10-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകള്‍ അപ്ഡേറ്റിന്റെ ഭാഗമാണെന്നും കമ്പനി അറിയിച്ചു.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

XF സെഡാന് വേണ്ടി മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീസല്‍ എഞ്ചിന്‍ ജഗ്വാര്‍ വീണ്ടും അവതരിപ്പിച്ചു. 2.0 ലിറ്റര്‍ എഞ്ചിന്‍ ഇപ്പോള്‍ 201 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

അതേസമയം, 2.0 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 247 bhp കരുത്തും 365 Nm പീക്ക് ടോര്‍ക്കും നല്‍കുന്നത് തുടരും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എഞ്ചിനുകള്‍ക്കും ജോടിയാക്കിയിരിക്കുന്നത്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

ബിഎംഡബ്ല്യു 5 സീരീസ്, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ഓഡി A6, അടുത്തിടെ പുറത്തിറക്കിയ വോള്‍വോ S90 എന്നിവയ്ക്ക് എതിരെയാണ് 2021 ജഗ്വാര്‍ XF മത്സരിക്കുന്നത്. ജഗ്വാര്‍ XF-ന്റെ വേരിയന്റ് തിരിച്ചുള്ള വിലകള്‍ പരിശോധിക്കുകയാണെങ്കില്‍, പെട്രോള്‍ R-ഡൈനാമിക് S പതിപ്പിന് 71.6 ലക്ഷം രൂപയും, ഡീസല്‍ R-ഡൈനാമിക് S പതിപ്പിന് 76 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യയില്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പിന്തുടരുന്ന വഴിയാണ് ഹൈബ്രിഡ് മോഡലുകള്‍.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

വായുവിന്റെ ഗുണനിലവാരം അളക്കുന്നതിന് പുതിയ സാങ്കേതികവിദ്യയ്ക്കായി ജാഗ്വറും ഗൂഗിളും അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഡബ്ലിനിലെ സ്ട്രീറ്റ് വായുവിന്റെ ഗുണനിലവാരം അനുസരിച്ച് നഗരത്തെ അളക്കുന്ന ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഗൂഗിള്‍ വാഹനമായിരിക്കും I-പേസെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഗൂഗിള്‍ മാപ്‌സില്‍ അപ്‌ഡേറ്റുചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

പദ്ധതിയുടെ ഭാഗമായി ഗൂഗിളിന്റെ ഗവേഷണ പങ്കാളികള്‍ ഡാറ്റ വിശകലനം ചെയ്യുകയും നഗരത്തിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് മാപ്പുകള്‍ വികസിപ്പിക്കുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 2039 ഓടെ കാര്‍ബണ്‍ ന്യൂട്രലായി പോകാന്‍ ലാന്‍ഡ് റോവര്‍ ജാഗ്വര്‍ പദ്ധതിയിടുന്നതിന്റെ മുന്നൊരുക്കം കൂടിയാണിത്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

മാത്രമല്ല ഇതിന്റെ ഭാഗമായി സ്ട്രീറ്റ് വ്യൂ ക്യാമറ സിസ്റ്റത്തിനായുള്ള പുതിയ റൂഫ് മൗണ്ടിംഗുകള്‍, പുതിയ പിന്‍ വിന്‍ഡോ ഗ്ലാസ്, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കണ്‍ട്രോളുകള്‍ സംയോജിപ്പിക്കാന്‍ ഇന്റീരിയര്‍ സ്വിച്ച് ഗിയര്‍ എന്നിവയും ഈ വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

ഇലക്ട്രിക് ജാഗ്വര്‍ I-പേസുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സാങ്കേതികവിദ്യയുടെ സംയോജനം വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള മികച്ച പരിഹാരമാണെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.

2021 XF ലക്ഷ്വറി സെഡാനെ അവതരിപ്പിച്ച് Jaguar; വില 71.60 ലക്ഷം രൂപ

നഗരങ്ങളെ സംബന്ധിച്ചിടത്തോളം, വായുവിന്റെ ഗുണനിലവാരം ഗൗരവമേറിയതാണെന്ന് ഗൂഗിളിലെ ജിയോ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പാഡി ഫ്ലിൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി, ഡാറ്റ പിടിച്ചെടുക്കാൻ തങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar launched 2021 xf in india find here price and changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X