വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

F-പേസ് SVR പെർഫോമൻസ് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാഗ്വർ ലാൻഡ് റോവർ. 1.51 കോടി രൂപയാണ് കാറിനായി രാജ്യത്ത് മുടക്കേണ്ട എക്സ്ഷോറൂം വില. വാഹനത്തിനായുള്ള ഡെലിവറിയും ഇന്നുതന്നെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

ജാഗ്വറിന്റെ 5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിനാണ് F-പേസ് SVR പതിപ്പിന് തുടിപ്പേകുന്നത്. ഇത് പരമാവധി 543 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പഴയ മോഡലിനെ അപേക്ഷിച്ച് 20 Nm അധിക ടോർഖാണ് പെർഫോമൻസ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

സൂപ്പർചാർജ്ഡ് V8 എഞ്ചിൻ ജാഗ്വറിന്റെ അൾട്രാ റെസ്പോൺസീവ്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് അനായാസമായ പ്രകടനത്തിനായി ക്വിക്ക് ഗിയർ ഷിഫ്റ്റുകൾ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുസൃതമായി വൈദ്യുതി വിതരണം ചെയ്യുന്ന രീതിയും ക്രമീകരിച്ചിട്ടുണ്ടെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

പുതിയ F-പേസ് SVR പതിപ്പിന് വെറും 4.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇന്റലിജന്റ് ഡ്രൈവ്‌ലൈൻ ഡൈനാമിക്സിനൊപ്പം ജാഗ്വറിന്റെ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും എസ്‌യുവിയിൽ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

പുതിയ F-പേസ് SVR മോഡലിന് കംഫർട്ട്, ഡൈനാമിക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവ് മോഡുകളും ജാഗ്വർ അവതരിപ്പിക്കുന്നുണ്ട്. ഇത് പ്രയോഗികമാക്കുമ്പോൾ ത്രോട്ടിൽ മാപ്പിംഗ്, ഗിയർ ഷിഫ്റ്റ് പോയിന്റുകൾ, സ്റ്റിയറിംഗ് പരിശ്രമം, സസ്പെൻഷൻ എന്നിവ കാർ സ്വയം മാറ്റുന്നു. ഡൈനാമിക് മോഡിൽ ഡ്രൈവർക്ക് സ്റ്റോപ്പ് വാച്ച്, ജി-മീറ്റർ, പെഡൽ ഗ്രാഫ് എന്നിവ ലഭ്യമാകും.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

അതേസമയം അഡാപ്റ്റീവ് ഡൈനാമിക്സ് റോഡ്, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മെച്ചപ്പെട്ട സൗകര്യത്തിനും പരിഷ്ക്കരണത്തിനുമായി ഡാംപറുകൾ തുടർച്ചയായി ക്രമീകരിക്കുകയും ചെയ്യും. ഇനി എസ്‌യുവിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ ക്യാബിനും പരിഷ്ക്കരണത്തിന് വിധേയമായിട്ടുണ്ട്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

അതിന് ഇപ്പോൾ കൂടുതൽ ഉയർന്ന പ്രീമിയം ഘടകങ്ങളാൽ സമ്പന്നമാണ്. ജാഗ്വറിന്റെ പൈതൃക ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും വിഘടിപ്പിച്ചതുമായ SVR ലോഗോ ഉപയോഗിച്ച് മങ്ങിയ ലെതറിലാണ് കമ്പനി ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

അതിൽ പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി റെഡ് സ്റ്റിച്ചിംഗ്, വയർലെസ് ചാർജർ, 11.4 ഇഞ്ച് വളഞ്ഞ ഗ്ലാസ് എച്ച്ഡി ടച്ച്‌സ്‌ക്രീൻ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും കമ്പനി പുതിയ F-പേസ് SVR പതിപ്പിന് സമ്മാനിച്ചിട്ടുണ്ട്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

കൂടാതെ സോഫ്റ്റ്‌വെയർ-ഓവർ-ദി-എയർ (SOTA) ശേഷിയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെഎൽആറിന്റെ ക്യാബിൻ എയർ അയോണൈസേഷനോടൊപ്പമാണ് F-പേസ് SVR എത്തുന്നത്. ഇത് നാനോ സാങ്കേതികവിദ്യയിലൂടെ ആന്തരിക വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അലർജികളും അസുഖകരമായ ദുർഗന്ധവും നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

SVR പതിപ്പ് ഇപ്പോൾ ജാഗ്വറിന്റെ നൂതന ഇലക്ട്രോണിക് വെഹിക്കിൾ ആർക്കിടെക്ച്ചർ 2.0 (EVA 2.0) പ്ലാറ്റ്ഫോമിലേക്ക് നീങ്ങിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ചടുലത മെച്ചപ്പെടുത്താൻ സഹായിക്കുകയും മോഡൽ ഇപ്പോൾ മോട്ടോർസ്പോർട്ട് പ്രചോദിത ഡിസൈൻ വിശദാംശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിനും കാരണമായിട്ടുണ്ട്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

ഇതിന് SVR ബാഡ്ജ്ഡ് ഗ്രില്ലും, X- ആകൃതിയും ബ്ലേഡ് പോലുള്ള മൂലകങ്ങളും ഉള്ള താഴത്തെ വശത്തെ വായുസഞ്ചാരങ്ങളും ഉൾപ്പെടുത്തലുകളും വിഭജിക്കുന്ന ബമ്പർ ഡിസൈനും ലഭിക്കുന്നു. 'ഡബിൾ ജെ' ഡേടൈം റണ്ണിംഗ് ലൈറ്റ് (DRL) സിഗ്നേച്ചറുകളുള്ള പൂർണ എൽഇഡി ക്വാഡ് ഹെഡ്‌ലൈറ്റുകളും എസ്‌യുവിയുടെ സവിശേഷതയാണ്.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

ഓപ്ഷണൽ പിക്സൽ എൽഇഡി സാങ്കേതികവിദ്യയും പുതിയ ജാഗ്വർ F-പേസ് SVR മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ വർധിച്ച റെസല്യൂഷനും തെളിച്ചവുമാണ് പ്രതിദാനം ചെയ്യുന്നത്. കൂടാതെ എസ്‌യുവിക്ക് അഡാപ്റ്റീവ് ഡ്രൈവിംഗ് ബീമും ലഭിക്കുന്നുണ്ട്. ഇത് മുന്നോട്ടുള്ള റോഡിനെ വിലയിരുത്തുകയും ഉയർന്ന ബീം ലൈറ്റിനെ വരാനിരിക്കുന്ന ട്രാഫിക് അല്ലെങ്കിൽ ട്രാഫിക് ചിഹ്നങ്ങൾ മനസിലാക്കി സ്വയമേ ക്രമീകരിക്കുകയും ചെയ്യുന്നു.

വില 1.51 കോടി രൂപ; F-പേസ് SVR പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വർ

ഇന്ത്യയിലെ പെർഫോമൻസ് ആഢംബര എസ്‌യുവി സെഗ്മെന്റിൽ ഔഡി RS Q8, മെർസിഡീസ്- ബെൻസ് AMG GLE 63 S കൂപ്പെ, BMW X5M എന്നിവയാണ് ഏറ്റവും പുതിയ ജാഗ്വർ F-പേസ് SVR മോഡലിന്റെ പ്രധാന എതിരാളികൾ. നിലവിൽ ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കൾ ഇന്ത്യയിൽ ആക്രമണാത്മകമായ ഉൽപ്പന്ന നിരയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar launched the all new f pace svr performance suv in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X