Just In
- 3 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 5 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 6 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 6 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Movies ആരെക്കുറിച്ചും ഗോസിപ്പ് പറയില്ല, രണ്‍ബീറിന്റെ ഭാഗ്യമാണവള്‍; ആലിയ ഭട്ടിനെ പ്രശംസിച്ച് റിദ്ധിമ കപൂര്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
F-ടൈപ്പ് എസ്യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍
F-ടൈപ്പ് എസ്യുവി ശ്രേണിയിലുള്ള R-ഡൈനാമിക് ബ്ലാക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍. ഇതിന്റെ ഭാഗമായി മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു.
ജാഗ്വര്‍ F-ടൈപ്പ് എസ്യുവിയുടെ R-ഡൈനാമിക് ബ്ലാക്ക് ശ്രേണിയില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 20-ഇഞ്ച് അഞ്ച് സ്പ്ലിറ്റ്-സ്പോക്ക് വീലുകളുള്ള ഒരു ഓള്-ബ്ലാക്ക് തീം ലഭിക്കുന്നു. സാന്റോറിനി ബ്ലാക്ക്, ഐഗര്‍ ഗ്രേ അല്ലെങ്കില്‍ ഫിറന്‍സ് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാഹനം വാഗ്ദാനം ചെയ്യും.
F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് ശ്രേണി ഈ വര്‍ഷം ആദ്യം ആഗോള വിപണികള്‍ക്കായി കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന മോഡലിന് 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനാണ് കരുത്ത് പകരുന്നത്.
ഈ യൂണിറ്റ് 444 bhp കരുത്തും 580 Nm torque ഉം പുറപ്പെടുവിക്കാന്‍ കഴിയും. റിയര്‍-വീല്‍ ഡ്രൈവ് (RWD), ഓള്-വീല്‍ ഡ്രൈവ് (AWD) ഓപ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വരുന്നു, എട്ട് സ്പീഡ് 'ക്വിക്ക് ഷിഫ്റ്റ്' സവിശേഷതയും വാഹനത്തിന് ലഭിക്കും.
എസ്യുവിക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.4 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 285 കിലോമീറ്റര്‍ വാഹനത്തിന്റെ പരമാവധി വേഗത.
'F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് അവതരിപ്പിച്ചതോടെ, തികച്ചും ആനുപാതികവും അസാധാരണവുമായ മനോഹരമായ F-ടൈപ്പ് ഇപ്പോള്‍ എന്നത്തേക്കാളും വ്യത്യസ്തമാണെന്നും യഥാര്‍ത്ഥ സ്പോര്‍ട്സ് കാര്‍ പ്രേമികള്‍ക്ക് കൂടുതല്‍ സന്തോഷിക്കാനുഉള്ള കാരണങ്ങള്‍ നല്‍കുന്നുവെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.
അകത്ത്, ജാഗ്വര്‍ F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്ക് ശ്രേണിയില്‍ ഡ്രൈവര്‍ കേന്ദ്രീകരിച്ച '1+1' ക്യാബിന് ലഭിക്കും. സ്ലിം ലൈന്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ക്ക് 12-വേ അഡ്ജസ്റ്റ്മെന്റ് നിയന്ത്രണങ്ങളും വാഹനത്തില്‍ ഉണ്ടായിരിക്കും.
ലൈറ്റ് ഓസ്റ്റര്‍ കോണ്ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള എബോണി തെരഞ്ഞെടുക്കുന്ന വിന്‍ഡ്സര്‍ ലെതര്‍ ഉപയോഗിച്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്യും. കൂടുതല്‍ സ്പെര്ട്ടിനെസിനായി ഫ്ലേം റെഡ് സ്റ്റിച്ചിംഗും സീറ്റുകള്‍ക്ക് ലഭിക്കും. സീറ്റുകളില്‍ പൈതൃക-പ്രചോദിത മോണോഗ്രാം സ്റ്റിച്ച് പാറ്റേണ്‍ എന്നിവ F-ടൈപ്പ് R-ഡൈനാമിക് ബ്ലാക്കിലെ സൂക്ഷ്മമായ മാറ്റങ്ങളില്‍ ചിലതാണ്.
അതേസമയം F-പേസ് എസ്യുവിയുടെ പുതിയ SVR പെര്‍ഫോമന്‍സ് പതിപ്പിനെ കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി ഈ മോഡലിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തുടങ്ങിയിരുന്നു.
പുതിയ എഞ്ചിനിലും ക്യാബിനിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് ഈ മോഡല്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. വെറും നാല് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 286 കിലോമീറ്ററാണ്.