Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്
ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന അമേരിക്കൻ എസ്യുവി നിർമാതാക്കളായ ജീപ്പ് ഭാവി ഭദ്രമാക്കാനായി പുതിയ തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കുന്നത്. അതിന്റെ ഭാഗമായി കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി അടുത്തിടെ പരിചയപ്പെടുത്തി.

പുതുക്കിയ മോഡൽ 2021 ജനുവരി 27-ന് രാജ്യത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ ഭാവിയിൽ കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് ജീപ്പ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത വ്യക്തമാക്കിയിരിക്കുകയാണ്.

ആഗോളതലത്തിൽ ജീപ്പ് നിലവിലെ ഓഫറുകളുടെ ഹൈബ്രിഡ് വകഭേദങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. തുടർന്ന് പൂർണ ഇലക്ട്രിക് എസ്യുവികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ അതിന്റെ നിരയിൽ ചേർക്കാനും പദ്ധതിയുണ്ട്.
MOST READ: സിഎൻജി വിപണിയിൽ 31 ശതമാനം വളർച്ച കൈവരിച്ച് മാരുതി

നിലവിൽ ജീപ്പിന് ഭാഗികമായി വൈദ്യുതീകരിച്ച അല്ലെങ്കിൽ ഹൈബ്രിഡ് ജീപ്പ് കോമ്പസ് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്. ഇത് ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം അല്ലെങ്കിൽ PHEV സാങ്കേതികവിദ്യയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ജീപ്പ് കോമ്പസ് 4xe, 50 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. കൂടാതെ ഇലക്ട്രിക് മോട്ടോറും ലഭിക്കും.
MOST READ: എല്ലാ വര്‍ഷവും ഇന്ത്യയില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് സിട്രണ്‍

11.4 കിലോവാട്ട്, 400V, ലിഥിയം അയൺ, നിക്കൽ-മാംഗനീസ്-കോബാൾട്ട്, ബാറ്ററി പായ്ക്ക് എന്നിവയാണ് ഇലക്ട്രിക് മോട്ടോർ. രണ്ടാമത്തെ വരി സീറ്റിനടിയിലാണ് ബാറ്ററി പായ്ക്ക് സ്ഥിതിചെയ്യുന്നത്.

കോമ്പസ് ഹൈബ്രിഡ് ഇന്ത്യയിൽ എത്തിയാൽ നിലവിലെ മോഡലിനേക്കാൾ കൂടുതൽ ചെലവേറിയതായിരിക്കും. കൂടാതെ എംജി ഹെക്ടർ ഹൈബ്രിഡ്, വരാനിരിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളായ മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്യുവി എന്നിവയോടെല്ലാം മത്സരം നേരിടേണ്ടി വരും.
MOST READ: കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്

നിലവിൽ ജീപ്പ് കോമ്പസ് ഈ വിഭാഗത്തിൽ ഒരു പ്രീമിയം ഉൽപ്പന്നമായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ ഒരു ഹൈബ്രിഡ് സിസ്റ്റം ചേർക്കുന്നത് വില വർധിപ്പിക്കും എന്നതിൽ സംശയമൊന്നുമില്ല.

എന്നിരുന്നാലും വാഹനം പരമാവധി ഇന്ധനക്ഷമത നൽകുന്നുവെന്ന് ഇത് ഉറപ്പാക്കും. വളരെയധികം വികസന പ്രവർത്തനങ്ങൾ ആവശ്യമായി വരുന്നതിനാൽ 2022 അവസാനത്തോടെ ജീപ്പ് പുതിയ ഉൽപ്പന്നം പുറത്തിറക്കാനാണ് സാധ്യത കാണുന്നത്.