കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ഭാവി ഭദ്രമാക്കാനായി പുതിയ തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കുന്നത്. അതിന്റെ ഭാഗമായി കോമ്പസിന്റെ ഫെയ്‌സ്‌ലി‌ഫ്റ്റ് പതിപ്പിനെയും കമ്പനി അടുത്തിടെ പരിചയപ്പെടുത്തി.

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

പുതുക്കിയ മോഡൽ 2021 ജനുവരി 27-ന് രാജ്യത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ ഭാവിയിൽ കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് ജീപ്പ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ത ദത്ത വ്യക്തമാക്കിയിരിക്കുകയാണ്.

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

ആഗോളതലത്തിൽ ജീപ്പ് നിലവിലെ ഓഫറുകളുടെ ഹൈബ്രിഡ് വകഭേദങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. തുടർന്ന് പൂർണ ഇലക്ട്രിക് എസ്‌യുവികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ അതിന്റെ നിരയിൽ ചേർക്കാനും പദ്ധതിയുണ്ട്.

MOST READ: സിഎൻജി വിപണിയിൽ 31 ശതമാനം വളർച്ച കൈവരിച്ച് മാരുതി

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

നിലവിൽ ജീപ്പിന് ഭാഗികമായി വൈദ്യുതീകരിച്ച അല്ലെങ്കിൽ ഹൈബ്രിഡ് ജീപ്പ് കോമ്പസ് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്. ഇത് ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനം അല്ലെങ്കിൽ PHEV സാങ്കേതികവിദ്യയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ജീപ്പ് കോമ്പസ് 4xe, 50 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്. 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. കൂടാതെ ഇലക്ട്രിക് മോട്ടോറും ലഭിക്കും.

MOST READ: എല്ലാ വര്‍ഷവും ഇന്ത്യയില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് സിട്രണ്‍

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

11.4 കിലോവാട്ട്, 400V, ലിഥിയം അയൺ, നിക്കൽ-മാംഗനീസ്-കോബാൾട്ട്, ബാറ്ററി പായ്ക്ക് എന്നിവയാണ് ഇലക്ട്രിക് മോട്ടോർ. രണ്ടാമത്തെ വരി സീറ്റിനടിയിലാണ് ബാറ്ററി പായ്ക്ക് സ്ഥിതിചെയ്യുന്നത്.

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

കോമ്പസ് ഹൈബ്രിഡ് ഇന്ത്യയിൽ എത്തിയാൽ നിലവിലെ മോഡലിനേക്കാൾ കൂടുതൽ ചെലവേറിയതായിരിക്കും. കൂടാതെ എം‌ജി ഹെക്ടർ ഹൈബ്രിഡ്, വരാനിരിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളായ മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവി എന്നിവയോടെല്ലാം മത്സരം നേരിടേണ്ടി വരും.

MOST READ: കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്‍; കാരണം ഇതാണ്

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

നിലവിൽ ജീപ്പ് കോമ്പസ് ഈ വിഭാഗത്തിൽ ഒരു പ്രീമിയം ഉൽ‌പ്പന്നമായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ ഒരു ഹൈബ്രിഡ് സിസ്റ്റം ചേർക്കുന്നത് വില വർധിപ്പിക്കും എന്നതിൽ സംശയമൊന്നുമില്ല.

കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

എന്നിരുന്നാലും വാഹനം പരമാവധി ഇന്ധനക്ഷമത നൽകുന്നുവെന്ന് ഇത് ഉറപ്പാക്കും. വളരെയധികം വികസന പ്രവർത്തനങ്ങൾ ആവശ്യമായി വരുന്നതിനാൽ 2022 അവസാനത്തോടെ ജീപ്പ് പുതിയ ഉൽപ്പന്നം പുറത്തിറക്കാനാണ് സാധ്യത കാണുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Hybrid SUV Lined Up For India Launch. Read in Malayalam
Story first published: Friday, January 22, 2021, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X