മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ഈ വർഷം ജനുവരിയിലാണ് മുഖംമിനുക്കിയെത്തിയ പുതിയ കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. വിൽപ്പനയില്ലാതെ ഇഴഞ്ഞുനീങ്ങിയ മോഡലിൽ ഗംഭീര ഫീച്ചറുകൾ വരെ കുത്തിനിറച്ചാണ് ബ്രാൻഡ് ഇത്തവണ പരിചയപ്പെടുത്തിയത്.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

തൽഫലമായി വിൽപ്പനയിലും മോശമല്ലാത്ത ഉയർച്ച കണ്ടെത്താൻ ജീപ്പിന് സാധിച്ചിട്ടുണ്ട്. വിജയത്തിന് മേമ്പൊടിയേകാൻ ഫെയ്‌സ്‌ലിഫ്റ്റഡ് കോമ്പസ് ട്രെയിൽഹോക്ക് വേരിയന്റിനെയും കമ്പനി അധികം വൈകാതെ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കും.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

നവീകരിച്ച കോമ്പസ് ട്രെയിൽ‌ഹോക്ക് പതിപ്പ് ദീപാവലിക്ക് മുമ്പ് ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്ക്കരിച്ചെത്തുന്ന ഈ മോഡൽ മുൻഗാമിയേക്കാൾ മികച്ചതായി കാണപ്പെടും എന്നതിൽ തർക്കമൊന്നുമില്ല.

MOST READ: സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി മഹീന്ദ്രയുടെയും പ്രഖ്യാപനം

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

എസ്‌യുവിയിൽ പുനർനിർമിച്ച എക്സ്റ്റീരിയർ ഡിസൈനും ക്യാബിനുള്ളിലെ പുതിയ സവിശേഷതകളും ജീപ്പ് കൂട്ടിച്ചേർക്കും. ട്രെയിൽ‌ഹോക്ക് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരിയിൽ പരീക്ഷണയോത്തിന് നിരത്തിലെത്തിയിരുന്നു എന്നതും ശ്രദ്ധേയാണ്.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

ഡ്യുവൽ-ടോൺ റെഡ് ആൻഡ് ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ മാറ്റ് ബ്ലാക്ക് ഗ്രില്ലും പുതുതായി സ്റ്റൈൽ ചെയ്ത ബമ്പർ എയർഡാമുകളും ഫോഗ് ലാമ്പ് അസംബ്ലിയുമാണ് ഫെയ്‌സ്‌ലിഫ്റ്റഡ് കോമ്പസ് ട്രെയിൽഹോക്കിൽ കാണാനാവുക.

MOST READ: സൗജന്യ സര്‍വീസും വാറണ്ടി കാലയളവും നീട്ടി നല്‍കി റെനോ

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

എസ്‌യുവിയ്ക്ക് സ്ലീക്കറും അൽപ്പം വലിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഡ്യുവൽ ടോൺ അലോയ് വീലുകളും ലഭിക്കും. ട്രയൽ റേറ്റുചെയ്ത ബാഡ്ജ് ഫെൻഡറുകളിൽ സംയോജിപ്പിക്കും. അതോടൊപ്പം കറുത്ത മേൽക്കൂരയ്‌ക്കൊപ്പം ബോണറ്റിലെ വൈരുദ്ധ്യമുള്ള കറുത്ത പാച്ച് എസ്‌യുവി നിലനിർത്തും.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

എസ്‌യുവി അതേ 225/60 / R17 സെക്ഷൻ ഫാൽക്കൺ ഓൾ-ടെറൈൻ ടയറുകളിൽ തന്നെയാകും നിരത്തിലേക്ക് ഓടിയെത്തുക. എസ്‌യുവിയിൽ 26.5 ഡിഗ്രി അപ്രോച്ച് ആംഗിളുകളുള്ള ഫ്രണ്ട് ബമ്പറും 31.6 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുകളുള്ള പിൻ ബമ്പറും അതേപടി നിലനിർത്തും.

MOST READ: ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലാണ് ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് പതിപ്പിൽ ഉണ്ടാവുക. കൂടാതെ 480 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത്തും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. 360 ഡിഗ്രി ക്യാമറയും ഈ വേരിയന്റിൽ വാഗ്‌ദാനം ചെയ്യും.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

വ്യത്യസ്തമായ ചുവന്ന ഘടകങ്ങളും സീറ്റ് സ്റ്റിച്ചിംഗും ഉപയോഗിച്ച് ഓൾ-ബ്ലാക്ക് ഇന്റീരിയർ സ്കീം എസ്‌യുവി നിലനിർത്തും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുതിയ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുള്ള വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജീപ്പ് ഇതിൽ ഘടിപ്പിക്കും.

മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

173 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് കോമ്പസ് ട്രെയിൽഹോക്ക് ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുക. ഇത് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Trailhawk Facelift Expected To Be Launched Before Diwali. Read in Malayalam
Story first published: Friday, May 14, 2021, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X