റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ നിരയിലെ ഏറ്റവും പ്രശസ്‌തമായ എസ്‌യുവി മോഡലുകളിൽ ഒന്നാണ് ജീപ്പ് റാങ്‌ലർ. മുമ്പ് പൂര്‍ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് റാങ്ക്‌ളര്‍ ഇന്ത്യന്‍ വിപണിയിൽ എത്തിയിരുന്നത്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

എന്നാൽ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ തന്നെ നിർമിച്ച പതിപ്പിനെയും ഈ വർഷം ആദ്യം മാർച്ചിൽ കമ്പനി അവതരിപ്പിച്ചിരുന്നു. പ്രാദേശികമായി രാജ്യത്ത് ഒത്തുചേർന്ന റാങ്‌ലർ എസ്‌യുവിക്ക് ആഭ്യന്തര വിപണിയിൽ 53.90 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

രണ്ട് വേരിയന്റുകളിൽ എത്തുന്ന മെയ്‌ഡ് ഇന്‍ ഇന്ത്യ റാങ്ലർ അൺലിമിറ്റഡിന് 53.90 ലക്ഷം രൂപയും റാങ്ലർ റൂബിക്കോണിന് 57.90 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാൽ കഴിഞ്ഞയാഴ്ച്ച ജീപ്പ് ഇന്ത്യ കോമ്പസിന്റെ വില വർധിപ്പിച്ചതിനു പുറമെ ഇപ്പോൾ മുൻനിര എസ്‌യുവിക്കായുള്ള വിലയും കമ്പനി ഉയർത്തിയിരിക്കുകയാണ്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ക്രമാതീതമായി വർധിച്ചുവരുന്ന നിർമാണ ചെലവുകളും മറ്റുമാണ് വാഹനത്തിന്റെ വില വർധനവിന് കാരണമെന്നാണ് അനുമാനം. റാങ്ലറിന്റെ രണ്ട് വേരിയന്റുകൾക്കും 1.25 ലക്ഷം രൂപയുടെ വർധനവാണ് ജീപ്പ് നടപ്പിലാക്കിയിരിക്കുന്നത്. എസ്‌യുവിയുടെ അൺലിമിറ്റഡ് പതിപ്പിന് ഇപ്പോൾ 55.15 ലക്ഷം രൂപയാണ് വില.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

അതേസമയം റൂബിക്കോണിന് ഇനി മുതൽ 59.15 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.പുതിയ റാങ്ലര്‍ ജീപ്പിന്റെ പൂനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. മാത്രമല്ല കമ്പനിയുടെ എല്ലാ പ്രധാന റൈറ്റ് ഹാൻഡ് ഡ്രൈവ് ആഗോള വിപണികൾക്കായുള്ള എസ്‌യുവികളും ഇവിടെ നിർമിച്ചാണഅ കയറ്റുമതി ചെയ്യുന്നത്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ഇറക്കുമതി ചെയ്‌ത റാങ്‌ലറിനെ അപേക്ഷിച്ച് ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രാദേശിക പ്രവർത്തനങ്ങളിലൂടെ എസ്‌യുവിക്കായുള്ള വില കമ്പനി പിടിച്ചുനിർത്തിയത്. ജീപ്പിന്റെ 250 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപത്തിന്റെ ഭാഗമാണ് ഈ തീരുമാനം. പ്രീമിയം മിഡ് സൈസ് എസ്‌യുവിയായ കോമ്പസിന് ശേഷം പ്രാദേശികമായി നിർമിക്കുന്ന കമ്പനിയുടെ രണ്ടാമത്തെ എസ്‌യുവിയാണിത് എന്ന പ്രത്യേകതയും വാഹനത്തിനുണ്ട്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

4,882 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,848 മില്ലീമീറ്റർ ഉയരവും 3,008 മില്ലീമീറ്റർ വീൽബേസും 217 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് റാങ്ലർ പ്രീമിയം ഓഫ് റോഡ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ഇനി എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സിഗ്‌നേച്ചർ സെവൻ-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫെൻഡർ ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളും, 18 ഇഞ്ച് അലോയ് വീലുകൾ, ടെയിൽ ഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ വീൽ എന്നിവയെല്ലാമാണ് റാങ്ലറിന് പരുക്കൻ രൂപം സമ്മാനിക്കുന്നത്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ നാവിഗേഷനോടുകൂടിയ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് കമാൻഡ് സിസ്റ്റം, ഒരു ആൽപൈൻ മ്യൂസിക് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് പിൻ സീറ്റുകളും ഏഴ് ഇഞ്ച് എം‌ഐഡി എന്നിവയെല്ലാം ജീപ്പ് ഒരുക്കിയിട്ടുണ്ട്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ഫുൾ ഫ്രെയിം ഡോറുകൾ, ഇലക്ട്രോണിക്കലായി വിച്ഛേദിക്കാവുന്ന ഫ്രണ്ട് സ്വേ ബാർ, ലോക്കിംഗ് ഡിഫ്രൻഷ്യൽ ഹിൽ-സ്റ്റാർട്ട്, ഡിസെന്റ് കൺട്രോൾ, ഓഫ്-റോഡ് പ്ലസ് മോഡ്, 4x4 സിസ്റ്റം എന്നിവയും വാഹനത്തെ വേറിട്ടു നിർത്തുന്നുണ്ട്. റൂബിക്കോൺ ബ്രാൻഡിന്റെ ജനപ്രിയ റോക്ക്‌ട്രാക്ക് ഓഫ്-റോഡ് മോഡ് സവിശേഷതകളും മോപ്പർ നിർമ്മിച്ച 120 ലധികം ആക്‌സസറികളും ഈ ഹാർഡ്-കോർ ഓഫ് റോഡ് എസ്‌യുവിയിൽ അമേരിക്കൻ ബ്രാൻഡ് നൽകുന്നുണ്ട്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ജീപ്പ് റാങ്ലർ എസ്‌യുവിക്ക് തുടിപ്പേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ യൂണിറ്റ് പരമാവധി 268 bhp കരുത്തിൽ 400 Nm torque ഇഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

ബ്രൈറ്റ് വൈറ്റ്, സ്റ്റിംഗ് ഗ്രേ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർക്രാക്കർ റെഡ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. നിലവിൽ കോമ്പസ് എന്ന ഒറ്റ മോഡൽ മാത്രമാണ് ജീപ്പ് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. എന്നാൽ പ്രാദേശികമായി ഒത്തുചേരുന്ന ഗ്രാൻഡ് ചെറോക്കിയും അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ നിർമിച്ച് അവതരിപ്പിക്കും.

റാങ്‌ലറിന് ഇനി അധികം മുടക്കണം; എസ്‌യുവിക്ക് 1.25 ലക്ഷം രൂപയുടെ വർധനവുമായി ജീപ്പ്

എന്നാൽ ഇതിനു മുന്നോടിയായി ജീപ്പ് കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പ് രാജ്യത്ത് അവതരിപ്പിക്കും. മെറിഡിയൻ എന്നായിരിക്കും ഈ മോഡൽ ഇന്ത്യയിൽ അറിയപ്പെടുക. ബ്രസീലിൽ കമാൻഡർ എന്ന പേരിൽ ഇതിനോടകം തന്നെ ഈ പുത്തൻ ഏഴ് സീറ്റർ മോഡൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep india increased the prices of the wrangler suv details
Story first published: Monday, October 11, 2021, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X