വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അമേരിക്കന്‍ നിര്‍മാതാക്കളില്‍ നിന്നും രാജ്യത്ത് വില്‍ക്കുന്ന ജനപ്രീയ മോഡലുകളില്‍ ഒന്നാണ് കോമ്പസ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വാഹനത്തിന്റെ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, വാഹനത്തിന് ആകര്‍ഷമായ ഫിനാന്‍സ് പദ്ധതികളുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

കോമ്പസ് എസ്‌യുവിയുടെ ഓണ്‍-റോഡ് വിലയുടെ 100 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സ് ലഭിക്കുന്ന പദ്ധതികളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതും യോഗ്യതയനുസരിച്ച് കുറഞ്ഞ പണമടയ്ക്കല്‍ ഇല്ലാതെ.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 100 ശതമാനം ധനസഹായം ലഭ്യമാണ്. സ്വകാര്യ ശമ്പളമുള്ള ജീവനക്കാര്‍ക്കും സ്വയം തൊഴിലാളികള്‍ക്കും 90 ശതമാനം ധനസഹായവും ആക്സിസ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും, മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും 85 ശതമാനവും ലഭ്യമാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

നോണ്‍-ITR (ഇന്‍കം ടാക്‌സ് റിട്ടേണ്‍) ഫയലിംഗ് ഉപഭോക്താക്കള്‍ക്ക്, 85 ശതമാനം ഫിനാന്‍സ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. ITR ഇല്ലാത്ത ആക്‌സിസ് ബാങ്ക് HNI (ഉയര്‍ന്ന നെറ്റ്-മൂല്യമുള്ള വ്യക്തിഗത) ഉപഭോക്താക്കള്‍ക്ക്, മുന്‍ഗണന അക്കൗണ്ട് സ്‌കീമിന് കീഴില്‍ 95 ശതമാനം ലഭ്യമാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

AL / PL / LAP / BL നായി ITR അല്ലാത്ത ഫയലിംഗ് ഉപഭോക്താക്കള്‍ക്ക് 95 ശതമാനം തിരിച്ചടവ് പദ്ധതിയും ലഭ്യമാണ്. അതിനൊപ്പം തന്നെ കോമ്പസില്‍ മികച്ച ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

വാങ്ങുന്നവര്‍ക്ക് പ്രതിമാസം ഒരു ലക്ഷത്തിന് 1,250 രൂപ, ഇഎംഐ വര്‍ഷം തോറും 10 ശതമാനം വര്‍ദ്ധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് ഇഎംഐയില്‍ 50 ശതമാനം കിഴിവ് ലഭിക്കും.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

മുകളില്‍ സൂചിപ്പിച്ച ഓഫറുകളില്‍ വ്യവസ്ഥകള്‍ ബാധകമാക്കിയിട്ടുണ്ട്. അതിനാല്‍ ലഭ്യമായ ഫിനാന്‍സ് ഓപ്ഷനുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ക്കായി നിങ്ങളുടെ അടുത്തുള്ള ജീപ്പ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ഉറപ്പാക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

ജീപ്പ് കോമ്പസിന് നിലവില്‍ 17.19 ലക്ഷം രൂപ മുതല്‍ 28.49 ലക്ഷം രൂപ വരെയാമ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ അതിന്റെ നേരിട്ടുള്ള എതിരാളികള്‍ ഹ്യുണ്ടായി ട്യൂസണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവയാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇതില്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 163 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; കോമ്പസിന് 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സുമായി ജീപ്പ്

ടര്‍ബോ ഡീസല്‍ യൂണിറ്റ് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നു. പെട്രോള്‍ മോട്ടോറിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍ 7 സ്പീഡ് DCT-യും ഉള്‍പ്പെടുന്നു. ഡീസല്‍ യൂണിറ്റില്‍ 6 സ്പീഡ് മാനുവല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Introduce 100 Percentage On-Road Finance In Compass SUV, Find Here More Details. Read in Malayalam.
Story first published: Wednesday, June 16, 2021, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X