എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

ഫുൾ സൈസ് എസ്‌യുവി സെഗ്മെന്റിൽ നിന്നും ഫോർഡ് എൻഡവർ കളമൊഴിഞ്ഞിരിക്കുകയാണ്. ഈ വിടവ് ആരു നികത്തുമെന്ന ചോദ്യത്തിലാണ് ആരാധകരിപ്പോൾ. എന്നാൽ ഉടൻ തന്നെ ഒരു അവതാരം പിറവിയെടുക്കുന്നുണ്ട് അണിയറയിൽ. ജീപ്പ് മെറിഡിയൻ തന്നെയാണ് ആ താരം.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

ജീപ്പ് കോമ്പസിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മൂന്നു വരി ഏഴ് സീറ്റർ എസ്‌യുവിയാണ് മെറിഡിയൻ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മോഡൽ ഇതിനകം തന്നെ അന്താരാഷ്‌ട്ര വിപണികളിൽ കമാൻഡർ എന്ന പേരിൽ അരങ്ങേറ്റവും കുറിച്ചിട്ടുണ്ട്. ഇന്ത്യയിൽ വാഹനം അടുത്ത വർഷത്തോടെ എത്തുമെന്നാണ് അമേരിക്കൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

പുതിയ മൂന്ന് വരി എസ്‌യുവി അടുത്ത വർഷം മധ്യത്തോടെയാകും നിരത്തിലെത്തുക. അതായത് മിക്കവാറും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മെറിഡിയനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 2022 ഓടെ എഫ്‌സി‌എയുടെ രഞ്ജൻഗാവ് പ്ലാന്റിൽ എസ്‌യുവിക്കായുള്ള ഉത്പാദനവും ആരംഭിക്കും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

അടുത്ത വർഷം അവസാനത്തോടെ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽ 250 മില്യൺ ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 1870 കോടി രൂപ. പൂനെയിലെ രഞ്ജൻഗാവിലുള്ള സംയുക്ത നിർമാണ കേന്ദ്രത്തിൽ പുതിയ മോഡലുകളുടെ ഉത്പാദനത്തിലേക്ക് ഈ നിക്ഷേപം പോകും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

ലോകമെമ്പാടുമുള്ള മറ്റ് റൈറ്റ്-ഹാൻഡ്-ഡ്രൈവ് വിപണികളിലേക്ക് ജീപ്പ് മെറിഡിയൻ എസ്‌യുവി കയറ്റുമതി ചെയ്യുന്നതിനുള്ള അടിത്തറയായി രഞ്ജൻഗാവിലുള്ള നിർമാണ പ്ലാന്റ് പ്രവർത്തിക്കും. ജീപ്പ് മെറിഡിയൻ അടിസ്ഥാനപരമായി പുനർനാമകരണം ചെയ്ത കമാൻഡർ 3-വരി എസ്‌യുവിയാണെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചല്ലോ. ഇത് കോമ്പസിനും റെനഗേഡിനും അടിവരയിടുന്ന പരിഷ്ക്കരിച്ച സ്മോൾ-വൈഡ് 4×4 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

കോമ്പസിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങളും വാഗനീർ, ഗ്രാൻഡ് ചെറോക്കി എന്നിവയുൾപ്പെടെയുള്ള വലിയ ജീപ്പുകളിൽ നിന്നും എസ്‌യുവി ചില ഡിസൈൻ ബിറ്റുകൾ പങ്കിടും. അനുപാതത്തിന്റെ കാര്യത്തിൽ ജീപ്പ് മെറിഡിയന് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും, 2,794 മില്ലീമീറ്റർ വീൽബേസുമായിരിക്കും ഉണ്ടായിരിക്കുക.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

നീളമുള്ള ബോഡി ഉൾക്കൊള്ളുന്നതിനായി വീൽബേസ് 158 മില്ലീമീറ്റർ വർധിപ്പിച്ചിട്ടുണ്ട്. കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മെറിഡിയന് 364 മില്ലിമീറ്റർ നീളവും 41 മില്ലീമീറ്റർ വീതിയും 42 മില്ലീമീറ്റർ ഉയരവും അധികമായുണ്ടാകും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

കോമ്പസ് എസ്‌യുവിയുടെ ദൈർഘ്യമേറിയതും കൂടുതൽ വിശാലവും പ്രീമിയവുമായ പതിപ്പാണ് മെറിഡിയൻ എന്നതിൽ ഒരു സംശയവും വേണ്ട. ഡിസൈൻ ഹൈലൈറ്റുകളിൽ സിഗ്നേച്ചർ സ്ലാറ്റ് ഗ്രിൽ, ചതുരാകൃതിയിലുള്ള ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത ബമ്പർ, എൽഇഡി ഡിആർഎല്ലുകളുള്ള വലിയ കൃത്രിമ വെന്റുകൾ, ക്രോം സ്ട്രിപ്പുള്ള ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ കോമ്പസുമായി തന്നെ പുതിയ എസ്‌യുവി ക്യാബിൻ പങ്കിടും. എന്നിരുന്നാലും ഇത് കൂടുതൽ പ്രീമിയവും മികച്ച ഫിറ്റും ഫിനിഷും വാഗ്ദാനം ചെയ്യും. 6 സീറ്റർ, 7 സീറ്റർ എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളിലാണ് മെറിഡിയൻ വാഗ്ദാനം ചെയ്യുക. മുൻ നിരക്കാർക്ക് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടായിരിക്കും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

ഇതിന് 10.21 ഇഞ്ച് ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടും. കാർ ലോക്കുചെയ്യാനും അൺലോക്കുചെയ്യാനും എഞ്ചിൻ ആരംഭിക്കാനും സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കാനും ഉപഭോക്താവിനെ അനുവദിക്കുന്ന അഡ്വഞ്ചർ ഇന്റലിജൻസ് പ്ലാറ്റ്ഫോമിനെ ഇത് പിന്തുണയ്ക്കും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

വരാനിരിക്കുന്ന ജീപ്പ് മെറിഡിയൻ കോമ്പസിന്റെ അതേ 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനായിരിക്കും ഉപയോഗിക്കുക. എന്നാൽ പവർ കണക്കുകൾ കൂട്ടുന്നതിനായി ഇത് പരിഷ്ക്കരിക്കാനും അമേരിക്കൻ വാഹന നിർമാതാക്കൾ തയാറാകും. അഞ്ച് സീറ്റർ എസ്‌യുവിയിൽ ഇത് 173 bhp കരുത്തോളമാണ് ഉത്പാദിപ്പിക്കുന്നത്.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

എന്നാൽ ഏഴ് സീറ്റർ പതിപ്പിലേക്ക് ഈ എഞ്ചിൻ എത്തുമ്പോൾ ഏകദേശം 200 bhp പവറോളം വികസിപ്പിക്കാനായി ഇത് നവീകരിക്കും. എഞ്ചിന് 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കാനും സാധ്യതയുണ്ട്. ഇത് വാഹനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. ഒരു 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി വരിക.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

അതോടൊപ്പം 4X4 സംവിധാനവും പുതിയ ജീപ്പ് മെറിഡിയൻ എസ്‌യുവിക്കുണ്ടാകും. ഇന്ത്യയിൽ 17.29 ലക്ഷം മുതൽ 28.84 ലക്ഷം രൂപ വരെ വിലയുള്ള കോമ്പസിനു മുകളിൽ ഒരു മാന്യമായ പ്രീമിയം വിഭാഗത്തിലായിരിക്കും എസ്‌യുവി സ്ഥാപിക്കുക. ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്പെയ്സ്, വരാനിരിക്കുന്ന സ്കോഡ കൊഡിയാക് പെട്രോൾ എന്നിവപോലുള്ള മൂന്ന്-വരി മോണോകോക്ക് ബോഡി എസ്‌യുവികളുമായി ജീപ്പ് മത്സരിക്കും.

എൻഡവറിന്റെ സ്ഥാനത്തേക്ക് പുതിയ ജീപ്പ് മെറിഡിയൻ, നിർമാണം 2022 ഏപ്രിലിൽ ആരംഭിക്കും

എന്നിരുന്നാലും ഡീസൽ ഉപയോഗിച്ച് എത്തിയാൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളുമായി മത്സരിക്കാനും സാധ്യതയുണ്ട്. മാത്രമല്ല എൻഡവറിന്റെ വിടവ് നികത്തി ആ വിപണി വിഹിതം പിടിക്കാനും ജീപ്പ് മെറിഡിയൻ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep meridian 7 seater suv production to commence from next year april
Story first published: Saturday, October 9, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X