വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

വീഴ്ചയോ ആകസ്മികമായ കേടുപാടുകളോ ഉണ്ടായാല്‍ സ്‌ക്രീനിനെ പരിരക്ഷിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണുകളിലെ മികച്ച സവിശേഷതയായി ഗോറില്ല ഗ്ലാസ് നേരത്തെ മുതല്‍ പ്രചാരം നേടിയിരുന്നു.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

മറ്റ് മിക്ക സ്‌ക്രീന്‍ മെറ്റീരിയലുകളേക്കാളും മികച്ച രീതിയില്‍ സ്മാര്‍ട്ട്ഫോണുകളെ പരിരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് കാണിക്കുന്നതിനായി ഗോറില്ല ഗ്ലാസ് മിക്കപ്പോഴും അങ്ങേയറ്റത്തെ ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നു.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

എന്നാല്‍ ഇതേ സവിശേഷത ജീപ്പില്‍ നിന്ന് ഏറ്റവും പരുക്കന്‍ എസ്‌യുവികളുടെ വിന്‍ഡ്ഷീല്‍ഡിലേക്ക് കൊണ്ടുവന്നാലോ? അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഇതിനെക്കുറിച്ച് ഇതിനകം ചിന്തിച്ചിരിക്കാമെന്നും ഗോറില്ല ഗ്ലാസ് വിന്‍ഡ്ഷീല്‍ഡ് അതിന്റെ ഏറ്റവും പുതിയ രണ്ട് മോഡലുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറാണെന്നും അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

ഈ റിപ്പോര്‍ട്ട് അനുസരിച്ച്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിന്‍ഡ്ഷീല്‍ഡ് ഏറ്റവും പുതിയ റാങ്ലര്‍, ഗ്ലാഡിയേറ്റര്‍ മോഡലുകളിലേക്ക് നല്‍കാനാണ് കമ്പനിയുടെ പദ്ധതി. ജീപ്പ് ഇതിനകം ഓര്‍ഡറുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ചില ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

അത് ഒരു വിന്‍ഡ്ഷീല്‍ഡ് ഭാരം കുറഞ്ഞതാക്കാന്‍ മാത്രമല്ല, ആഘാതത്തെ ചെറുക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഫ്-റോഡ് യാത്രകള്‍ക്ക് പേരുകേട്ട മോഡലുകളാണ് ജീപ്പ് എസ്‌യുവികള്‍.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

നഗരപരിധിക്കപ്പുറത്തുള്ള വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ സഞ്ചരിക്കാനായി സാധാരണയായി വാങ്ങുന്ന പരുക്കന്‍ യന്ത്രങ്ങള്‍ എന്നറിയപ്പെടുന്ന പലരും ജീപ്പിന്റെ 4x4 കഴിവുകളെക്കുറിച്ച് ആശങ്കാകുലരാണ്.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

മുന്‍കാലങ്ങളില്‍ അതത് വാഹനങ്ങളില്‍ വിന്‍ഡ്ഷീല്‍ഡുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നത്. ഇതെല്ലാം പരിഹരിക്കുക കൂടിയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നതും.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

ഗോറില്ല ഗ്ലാസ് വിന്‍ഡ്ഷീല്‍ഡിന് ആ അധിക പരിരക്ഷ നല്‍കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും കഴിയും. എന്നാല്‍ ഇതിന് അധിക ചിലവ് വരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

ഈ പ്രത്യേക വിന്‍ഡ്ഷീല്‍ഡ് തെരഞ്ഞെടുക്കുന്നവര്‍ 100 ഡോളര്‍ വരെ അധികം നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കോമ്പസ് അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് ഇനി ഗോറില്ല ഗ്ലാസ് സുരക്ഷ; പുതിയ പ്രഖ്യാപനവുമായി ജീപ്പ്

ഇതിനോടകം തന്നെ ഈ പതിപ്പിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ കമ്പനി സജീവമാക്കിയിട്ടുണ്ട്. പുറത്തുവന്ന ടീസര്‍ ചിത്രങ്ങള്‍ അനുസരിച്ച് വാഹനത്തിന് ഗ്രാന്‍ഡ് കമാന്‍ഡര്‍ എന്ന പേര് ലഭിച്ചേക്കുമെന്നാണ് സൂചനയുണ്ട്. അതേസമയം വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Models Will Get Gorilla Glass Windshield, Find Here All New Details. Read in Malayalam.
Story first published: Wednesday, June 16, 2021, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X