2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ഈ വര്‍ഷം ജൂലൈ മാസത്തിലാണ് അമേരിക്കാന്‍ നിര്‍മാതാക്കളായ ജീപ്പ്, ഗ്രാന്‍ഡ് ചെറോക്കിയുടെ 4xe പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയെ വെളിപ്പെടുത്തിയത്. ബ്രാന്‍ഡിന്റെ 80-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ അവതരണം.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. 4Xe ഹൈബ്രിഡ് പ്ലഗ്-ഇന്‍ വേരിയന്റ് ഉള്‍പ്പെടെ, അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കി 2021 സെപ്റ്റംബര്‍ 29-ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ഇതിന്റെ ഭാഗമായി ഒരു ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ 2022 ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ഇതുവരെ നിര്‍മ്മിച്ചതില്‍ സാങ്കേതികമായി പുരോഗമിച്ചതും ആഡംബരവും 4x4 ശേഷിയുള്ളതുമായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. രണ്ട് വരി പതിപ്പായിട്ടാകും വാഹനം വിപണിയില്‍ എത്തുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

2021 ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ എസ്‌യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ കൊവിഡ് -19 മഹാമാരി കാരണം മോട്ടോര്‍ ഷോ ഉപേക്ഷിച്ചതോടെയാണ് വാഹനത്തിന്റെ അരങ്ങേറ്റം വൈകിയതെന്നും കമ്പനി അറിയിച്ചു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി, വാഹന നിര്‍മ്മാതാവ് അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഒരു ചെറിയ ടീസര്‍ വീഡിയോയും പുറത്തിറക്കി, ഗ്രാന്‍ഡ് ചെറോക്കിയുടെ മുന്‍ഭാഗം ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ടീസറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, രണ്ട് വരികളുള്ള ഗ്രാന്‍ഡ് ചെറോക്കിയുടെ മുന്‍ഭാഗം അതിന്റെ വലിയ പതിപ്പുമായി വളരെ സാമ്യമുള്ളതാണെന്ന് നമുക്ക് പറയാന്‍ കഴിയും. എസ്‌യുവിയില്‍ സിഗ്‌നേച്ചര്‍ സ്‌റ്റൈലിലുള്ള ഏഴ് സ്ലാറ്റ് ഗ്രില്ലുണ്ട്, അതില്‍ ഒരു ജോടി നേര്‍ത്ത ഹെഡ്‌ലാമ്പുകളും ഇടംപിടിക്കുന്നു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

സ്റ്റെലാന്റിസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ എസ്‌യുവി നിര്‍മ്മാതാവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വൈദ്യുതീകരിച്ച ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി 4xe പ്ലഗ്-ഇന്‍ ഹൈബ്രിഡിനെ വെളിപ്പെടുത്തിയിരുന്നു. റാംഗ്ലര്‍ 4xe, കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡില്‍ നിന്നുള്ള നാലാമത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫറാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

അതേസമയം വാഹനത്തിന്റെ എഞ്ചിന്‍ സവിശേഷതകളും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, എസ്‌യുവി V6, V8 എഞ്ചിനുകള്‍ ഗ്രാന്‍ഡ് ചെറോക്കിയില്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ഹൈബ്രിഡ് മോഡലിന് ജീപ്പ് റാംഗ്ലറില്‍ നിന്നുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡ് എഞ്ചിന്‍ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് 2.0 ലിറ്റര്‍ ടര്‍ബോ യൂണിറ്റാണ്, രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കുന്ന് ഈ യൂണിറ്റ് 375 bhp കരുത്തും 673 Nm torque സൃഷ്ടിക്കുകയും ചെയ്യും. പിന്‍-വീല്‍, ഫോര്‍-വീല്‍ ഡ്രൈവ് എന്നിവയുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാകും ഈ യൂണിറ്റ് ബന്ധിപ്പിക്കുക.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

30 വര്‍ഷമായി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന മോഡല്‍ അമേരിക്കന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മികച്ച വിജയകരമായി ഉത്പന്നങ്ങളില്‍ ഒന്നുകൂടിയാണ്. ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച ഈ എസയുവിക്ക് ലോകമെമ്പാടുനിന്നുമായി ഏഴ് ദശലക്ഷത്തിലധികം ഉപഭോക്താക്കളെയും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ജീപ്പിന്റെ ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ മോഡലായ കോമ്പസിന് ഒരു 7 സീറ്റര്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കമാന്‍ഡര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

എന്നിരുന്നാലും ഈ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത് വൈകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ബ്രസീലിലെ പെര്‍നാംബുക്കോയിലുള്ള അമേരിക്കന്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് പുതിയ ജീപ്പ് കമാന്‍ഡര്‍ നിര്‍മ്മിച്ചിരിക്കുന്നത്, തുടര്‍ന്ന് തുടക്കത്തില്‍ തെക്കേ അമേരിക്കന്‍ വിപണികളിലാകും ആദ്യം വില്‍പ്പനയ്ക്ക് എത്തിക്കുക.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

ഇന്ത്യയില്‍ കമാന്‍ഡര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ബ്രാന്‍ഡ് നിര്‍ദ്ദിഷ്ട സമയപരിധി നല്‍കിയിട്ടില്ലെങ്കിലും, ഇത് ഉടന്‍ പുറത്തിറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം രാജ്യത്ത് വലിയ വാഹനങ്ങള്‍ക്ക് (7 സീറ്റര്‍) ആവശ്യക്കാര്‍ കൂടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

കമാന്‍ഡറിലേക്ക് വന്നാല്‍, അത് ജീപ്പ് കോമ്പസിനെ അടിസ്ഥാനമാക്കിയാണെങ്കിലും, 1,682 മില്ലീമീറ്റര്‍ ഉയരവും 1859 മില്ലീമീറ്റര്‍ വീതിയും 4,769 മില്ലീമീറ്റര്‍ നീളവുമുള്ള ജീപ്പ് കോമ്പസിനെക്കാള്‍, 42 mm ഉയരവും 41 mm വീതിയും 364 mm ദൈര്‍ഘ്യവും ഉള്ള വലിയ വാഹനമായിരിക്കും കമാന്‍ഡര്‍.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

കമാന്‍ഡറിനായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ആദ്യത്തെ ഓപ്ഷന്‍ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ ആണ്, ഇത് 185 bhp കരുത്തും 270 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു.

2022 Grand Cherokee അവതരിപ്പിക്കാനൊരുങ്ങി Jeep; അവതരണ തീയതി പുറത്ത്

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ യൂണിറ്റും വാഹനത്തില്‍ ഉണ്ടാകും. ഇത് 170 bhp കരുത്തും 380 Nm ടോര്‍ക്കും സൃഷ്ടിക്കും. പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്, അതേസമയം 4X4 ഡീസല്‍ യൂണിറ്റിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep revealed 2022 grand cherokee launch date details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X