80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

ഐതിഹാസിക നിര്‍മാതാക്കളായ ജീപ്പിനെ സംബന്ധിച്ചിടത്തോളം 2021 പ്രധാനപ്പെട്ട ഒരു വര്‍ഷമാണെന്ന് വേണം പറയാന്‍. അമേരിക്കന്‍ ബ്രാന്‍ഡ് ജന്മമെടുത്തിട്ട് 80 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

ഈ അവസരത്തില്‍ 2021 റാങ്ലര്‍ കമ്പനി വെളിപ്പെടുത്തുകയും, എസ്‌യുവിയുടെ 80-ാം വാര്‍ഷിക പതിപ്പിനെ അവതരിപ്പിക്കുകയും ചെയ്തു. 2021 ജീപ്പ് റാങ്ലറില്‍ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍, ഓഫ്-റോഡ് കഴിവുകള്‍ വര്‍ധിപ്പിക്കല്‍, പുതിയ നിറങ്ങളുടെ ശ്രേണി എന്നിവ ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

അപ്ഡേറ്റ് ചെയ്ത വാഹനത്തിന്റെ എല്ലാ മോഡലുകള്‍ക്കും 2.02 യൂറോ 6D പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിക്കും. അത് 272 bhp കരുത്താണ് സൃഷ്ടിക്കുക. സുരക്ഷയുടെ കാര്യത്തില്‍, പുതിയ റാങ്ലറിന് സ്റ്റോപ്പ് ആന്‍ഡ് ഗോ, ആക്‌സിഡന്റ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ഓട്ടോ ഹൈ ബീം എന്നിവയുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (ACC) ലഭിക്കുന്നു.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

2021 റാങ്ലറില്‍ ജീപ്പ് പുതിയ സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്. പുതിയ മോഡലിന് സെലെക്ട്-സ്പീഡ് നിയന്ത്രണം ഉണ്ടായിരിക്കും, ഇത് ഓഫ്-റോഡ് ക്രൂയിസ് നിയന്ത്രണമാണ്, ഇത് റോക്ക് ക്രോളിംഗിലും മറ്റ് തരം ലോ-സ്പീഡ് അവസരങ്ങളിലും ഡ്രൈവര്‍ക്ക് സ്ഥിരമായ വേഗത നിലനിര്‍ത്താന്‍ അനുവദിക്കുന്നു.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

8.4 ഇഞ്ച് ടച്ച്സ്‌ക്രീനിലൂടെ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ടയര്‍ ഫില്‍ അലേര്‍ട്ട് സജ്ജമാക്കാനും കഴിയും. റുബിക്കണ്‍ മോഡലിന് മാത്രമായി ഒരു പുതിയ ഓഫ്-റോഡ് പ്ലസ് (OR +) മോഡും ഇത്തവണ കമ്പനി സജ്ജീകരിക്കുന്നുണ്ട്.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

മോഡലിന്റെ ചരിത്രത്തിന് ആദരവ് അര്‍പ്പിക്കുന്ന ഒരു പുതിയ ശ്രേണി ബോഡി കളറുകളായ ഹൈഡ്രോ ബ്ലൂ, സ്‌നാസ്‌ബെറി, സാര്‍ജ് ഗ്രീന്‍ എന്നിവ ഇപ്പോള്‍ 2021 ജീപ്പ് റാങ്ലര്‍ ശ്രേണിയില്‍ ലഭ്യമാണ്. റൂബിക്കോണില്‍ മാത്രമായി നാച്ചോ ഒരു പരിമിത പതിപ്പായി ലഭ്യമാകും.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

ജീപ്പ് റാങ്ലര്‍ 80-ാം വാര്‍ഷിക പതിപ്പില്‍ ന്യൂട്രല്‍ ഗ്രേ മെറ്റാലിക് ഗ്രില്‍, ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ് ബെസലുകള്‍, ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ആക്സന്റുകളുള്ള 18 ഇഞ്ച് ടു-ടോണ്‍ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടും.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

ഓട്ടോ ഹൈ ബീം കണ്‍ട്രോള്‍, ബോഡി-കളര്‍ ഹാര്‍ഡ്ടോപ്പ്, ഫ്രണ്ട് വീല്‍ ആര്‍ച്ചുകളിലെ 80-ാം വാര്‍ഷിക ബാഡ്ജ് എന്നിവയുള്ള പൂര്‍ണ്ണ എല്‍ഇഡി ഹൈ-വിസിബിലിറ്റി ഹെഡ്‌ലൈറ്റുകള്‍ ഈ സ്പെഷ്യല്‍ പതിപ്പ് മോഡല്‍ അടയാളപ്പെടുത്താന്‍ സഹായിക്കുന്നു, ഒപ്പം റിയര്‍ സ്വിംഗ് ഗേറ്റില്‍ ഒരു വാര്‍ഷിക ഫലകവും കമ്പനി ഉള്‍പ്പെടുത്തും.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

ഇന്റീരിയറില്‍ ബ്ലാക്ക് ലെതര്‍ സീറ്റുകളും ടങ്സ്റ്റണ്‍ സ്റ്റിച്ചിംഗും 80-ാം വാര്‍ഷിക ബാഡ്ജും, ലെതര്‍ പൊതിഞ്ഞ ഡാഷ്ബോര്‍ഡും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ബെര്‍ബര്‍ ഫ്‌ലോര്‍ മാറ്റുകളും ഉള്‍ക്കൊള്ളുന്നു.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

സ്റ്റാന്‍ഡേര്‍ഡ് ടെക്നോളജി സംവിധാനത്തോടെയുള്ള 8.4 ഇഞ്ച് ടച്ച്സ്‌ക്രീനുള്ള യൂകണക്ട് 8.4 NAV സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, 552W സബ്വൂഫറുള്ള 9 സ്പീക്കര്‍ ആല്‍പൈന്‍ ഓഡിയോ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

80-ന്റെ നിറവില്‍ ജീപ്പ്; റാങ്ലറിന് ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചു

റിയര്‍ ക്രോസ്-പാത്ത് ഡിറ്റക്ഷന്‍, റിയര്‍ ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Revealed Wrangler 80th Anniversary Special Edition, Find Here All Details. Read in Malayalam.
Story first published: Monday, July 26, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X