മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

1992 മുതൽ അമേരിക്കൻ കാർ നിർമ്മാതാക്കൾ നിർമ്മിക്കുന്ന മിഡ്-സൈസ് എസ്‌യുവികളുടെ ഒരു ശ്രേണിയാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കി, ഇപ്പോൾ ജീപ്പ് വാഹനത്തിന്റെ അഞ്ചാം തലമുറ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

പുതുതലമുറ ഗ്രാൻഡ് ചെറോക്കി ഇപ്പോൾ മൂന്ന്-വരി ഫോർമാറ്റിൽ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ, അത് ഗ്രാൻഡ് ചെറോക്കി L എന്നറിയപ്പെടും.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

എന്നിരുന്നാലും, എസ്‌യുവിയുടെ രണ്ട്-വരി പതിപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, കൂടാതെ പ്ലഗ്-ഇൻ-ഹൈബ്രിഡ് 4xe ട്രിം വർഷാവസാനത്തോടെ ഉൽ‌പാദനത്തിലേക്ക് പ്രവേശിക്കും.

MOST READ: എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെ ഹെക്ടർ പ്ലസ് ഏഴ് സീറ്ററും വിപണിയിൽ

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

മൂന്നാം നിര സീറ്റുകൾ നിങ്ങളെ കബളിപ്പിക്കാൻ അനുവദിക്കരുത്, ഈ ജീപ്പിന് ഇപ്പോഴും കഴിവുണ്ട് എന്ന് പുതിയ ഏഴ് സീറ്റുകളുള്ള എസ്‌യുവിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ജീപ്പിന്റെ തലവൻ ജിം ബോറിസൺ വ്യക്തമാക്കി.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ഇപ്പോൾ, പുതിയ മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി രണ്ട്-വരി വേരിയന്റിന്റെ പുതുതലമുറ എത്തുന്നത് വരെ നിലവിലെ 2021 മോഡലിനൊപ്പം വിൽക്കുന്നത് തുടരും.

MOST READ: 2021 ഗോൾഡ് വിംഗ് പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ എത്തും

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ഗ്രാൻഡ് ചെറോക്കി L നെക്കുറിച്ച് പറയുമ്പോൾ, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ അതിന്റെ രൂപകൽപ്പനയിൽ സൂക്ഷ്മമായ ഒരു പരിണാമം കമ്പനി അവതരിപ്പിക്കുന്നു.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

വാഹനത്തിന്റെ മുൻവശത്ത് കഴിഞ്ഞ വർഷം ഒരു കൺസെപ്റ്റായി അരങ്ങേറ്റം കുറിച്ച 2021 ഗ്രാൻഡ് വാഗനീറിൽ നിന്ന് കനത്ത പ്രചോദനം ഉൾക്കൊള്ളുന്നു.

MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

അഗ്രസ്സീവ് ഡൗൺവേർഡ് സ്ലേപ്പ്, ചെറിയ ഏഴ് സ്ലാറ്റ് ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ എന്നിവ ഉപയോഗിച്ച് ഇത് കൂടുതൽ മികച്ചതാകുന്നു. മുമ്പത്തെ തലമുറ മോഡലിൽ കാണുന്നതിനേക്കാൾ മെലിഞ്ഞ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും കാറിൽ ഒരുക്കിയിരിക്കുന്നു.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ഗ്രാൻഡ് ചെറോക്കി L -ന്റെ സൈഡ് പ്രൊഫൈൽ ഷാർപ്പായി കാണപ്പെടുന്നു. 21 ഇഞ്ച് അലോയി വീലുകളുമായാണ് കാർ വരുന്നത്. പിൻഭാഗത്ത്, എസ്‌യുവിയിൽ സ്ലിം റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും രണ്ട് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ എത്താനൊരുങ്ങുന്ന നാല് എസ്‌യുവികൾ

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

പുറമേയുള്ള പരിണാമ രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായി, ക്യാബിൻ പൂർണ്ണമായും പുതിയതാണ്. മൂന്ന് വരി ജീപ്പിൽ ഒരു പുതിയ സെന്റർ കൺസോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു പുതിയ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ആകർഷകമായ ലെതർ ഫിനിഷുകൾ, വുഡ്, മെറ്റൽ എന്നിവപോലുള്ള ഉയർന്ന നിലവാരമുള്ള ട്രിം പീസുകളുടെ ഉപയോഗവും കാണാം.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ഫീച്ചർ ഗ്രൗണ്ടിൽ, 10.1 ഇഞ്ച് U-കണക്ട് 5 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 4G LTE വൈ-ഫൈ ഹോട്ട്‌സ്പോട്ട്, 10.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്യാബിനിലുടനീളം മൊത്തം 12 USB-A, USB-C പോർട്ടുകൾ 19 സ്പീക്കറുകളുള്ള ഒരു ഓപ്‌ഷണൽ ഹൈ-പെർഫോമൻസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-പാൻ സൺറൂഫ് തുടങ്ങിയവ ഗ്രാൻഡ് ചെറോക്കി L -ൽ കമ്പനി നിറയ്ക്കും.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

പുതിയ എസ്‌യുവിയിൽ മൂന്ന് ഡ്രൈവ് സംവിധാനങ്ങൾ ലഭ്യമാണ്. സിംഗിൾ, ടു-സ്പീഡ് ട്രാൻസ്ഫർ കേസുകളുമായി വരുന്ന ക്വാഡ്ര-ട്രാക്ക് I & II, കൂടാതെ ക്വാഡ്ര ഡ്രൈവ് II, ഇതിൽ രണ്ട് സ്പീഡ് ട്രാൻസ്ഫർ കേസും റിയർ ഇലക്ട്രോണിക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലും ഉൾപ്പെടുന്നു.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ഓട്ടോ, സ്‌പോർട്ട്, റോക്ക്, സ്നോ, മഡ് / സാൻഡ് എന്നിങ്ങനെ അഞ്ച് ടെറെയിൻ മോഡുകൾ ഗ്രാൻഡ് ചെറോക്കി L -ലിലുണ്ട്.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

2021 ഗ്രാൻഡ് ചെറോക്കി L -നുള്ള വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല, അത് വാഹനത്തിന്റെ സമാരംഭത്തോടടുത്ത് വെളിപ്പെടുത്തും, ഇത് വരും മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖം മിനുക്കി 2021 ഗ്രാൻഡ് ചെറോക്കി അവതരിപ്പിച്ച് ജീപ്പ്

ജീപ്പ് ഏകദേശം 40,000 ഡോളറിൽ നിന്ന് എസ്‌യുവിക്ക് വില നിശ്ചയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 29.26 ലക്ഷം രൂപയായി മാറുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Unveiled 2021 Grand Cherokee With New Design Updates. Read in Malayalam.
Story first published: Friday, January 8, 2021, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X